നവംബര്‍.
മരണം പല നിറങ്ങളില്‍ പാറി വീഴുന്ന വഴിത്താരകള്‍. എല്ലാ നിറങ്ങളെയും അടര്‍ത്തി കളഞ്ഞു ആത്മാവിനെ വിവസ്ത്രമാകി ധ്യനപൂര്‍ണ്ണം നില്‍ക്കുന്ന മരകൂട്ടങ്ങള്‍.
ഇവിടെ ശൈത്യം തുടങ്ങുന്നു.
മരവിപ്പിന്റെയ് കുറച്ചു മാസങ്ങള്‍. നരച്ച ദിവസങ്ങളും വെളുത്ത അപ്പുപ്പന്‍ താടി പോലെ പാറി വീഴുന്ന മഞ്ഞിന്‍ കണങ്ങളും ഈ ദിവസങ്ങളേ വീണ്ടും വീണ്ടും വിരസമാക്കുന്നു.
ഇടയ്ക്കു എപ്പോഴോ ജാലകത്തിന് അപ്പുറം വന്നു ഒന്ന് എത്തി നോക്കി പുഞ്ചിരിച്ചു പോവുന്ന സൂര്യനെയ് ഞാന്‍ പ്രണയിച്ചു പോവുന്നു.
മഴ മടുത്തിരിക്കുന്നു. മഴയാണ് ഇവിടെ എപ്പോഴും. പ്രണയവും,കവുതുകവും , കാരുണ്യവും ഇല്ലാത്ത മഴ.
നീ ഇവിടെ തനിച്ചാണ് എന്ന ഓര്‍മ്മപെയ്ടുതല്‍ പോലെ കാതോരമായി കാറ്റിന്റെ ഹുന്ക്കാരം..എപ്പോഴും.
എവിടെ ശൈത്യം ദയരഹിതമാണ്.
എന്നോട് മാത്രം അല്ല. പല മുഖങ്ങളോട് ശൈത്യം അതിന്റെ ക്രുരത കാട്ടുന്നു.
ആ പഴയ തീവണ്ടി ആപിസിന്റെയ് ഒരു മൂലയില്‍ ഒരു കൊച്ചു കമ്പിളി പുതപിനുള്ളില്‍ ശരീരം ഒളിപ്പിക്കാന്‍ ശ്രമിച്ച് നരച്ച മഴയിലേയ്ക്ക് നോക്കി കൂനിയിരിക്കുന്ന അയാള്‍.
എന്റെ ഭാഷ അയാള്‍ക്കന്യം. എന്റെ ദേശം അയാള്‍ക്കന്യം.
അറിയില്ല ഒരിക്കല്‍ എങ്കിലും അയാള്‍ എന്റെ നാട്ടിട വഴികളിലൂടെ സഞ്ചരിച്ചിട്ട് ഉണ്ടോ എന്ന്?
ഒരു ചോദ്യമേ അയാള്‍ എനിക്കായി കരുതിയുള്ളു.
നിന്റെ നാട്ടില്‍ ഈ നശിച്ച മഴയും തണുപ്പും ഉണ്ടാവില്ലല്ലോ ,അല്ലേ?
എനിക്ക് മുന്‍പില്‍ അവര്‍. അവരും ഞാനും മഴയില്‍ നിന്നു രക്ഷപെടാന്‍ ഒരേ കട യുടെ പീടിക തിണ്ണയില്‍. പണ്ടു എന്നോ വായിച്ച ഏതോ കഥ പുസ്തകത്തിലെ കഥ പാത്രത്തെ പോലെ തോന്നി അവര്‍. ഒരു കൊച്ചു ബ്രിടീഷ് മുത്തശി. തോങ്ങല് പിടിപിച്ച തൊപ്പിയും കുപ്പായങ്ങളും.
ഒരു ചിരിമതി ഈ കൊച്ചു മുതഷിമാരുടെയ് ചെങ്ങതിആവന്‍.
മറു മൊഴി ഉടനെ എത്തി.
അടുത്ത ശൈതയ്തിനു ഞാന്‍ uundavilla. മുത്തശി മാരുടെ പരിവേധങ്ങള്‍ക്ക് ഏത് നാട്ടിലും ഒരേ സ്വരം.
ഇവിടെ ഞാന്‍ ഒറ്റക്കല്ല.
എനിക്ക് ചുറ്റിനും അവരുണ്ട് ഈ മരവിപ്പിക്കുന്ന തണുപ്പിനെ വെറുക്കുന്നവര്‍.
എങ്കിലും എങ്കിലും ഞാന്‍ ഈ ശൈത്യതേ സ്നേഹിക്കുന്നില്ലേ?
അവന്റെ ചൂടില്‍ ഒതുങ്ങി കൂടുന്ന രാത്രികളില്‍ എങ്കിലും?
.
Comments