അക്കൊമ്പ്ലിസ്സ് ജീവിതത്തെ കുറിച് സംസാരിചപ്പൊള്‍... അവന്‍ സ്വപ്നങ്ങളെ കുറിച് പറഞ്ഞു തുടങ്ങി.. എന്റെ അസ്തിതവം അവനിലാകയാല്‍ ഞാന്‍ മൗനം പൂണ്ടൂ... അവന്റെ ചുണ്ടില്‍ പ്രതീക്ഷയുടെ ചുവപ്പു രാശി ഉണ്ടായിരുന്നു.. പ്രാരബ്ധങ്ങളുടെ കറുപ്പു രാശി എന്റെ മനസ്സിലും.. അവനൊടു ഞാന്‍..ഇന്നിനെ കുറിചു പറഞ്ഞു.. അവന്‍..എന്റെതല്ലാത്ത നാളെകളെ കുറിചു കിനാവ് കണ്ടു.. അവന്‍ സോളമന്റെ ഉത്തമഗീതങ്ങള്‍ ചൊല്ലി കേള്‍പ്പിചു... എന്റെ മനസ്സു അപ്പോള്‍ പാപം ചെയാത്തവര്‍ കല്ല് എറിയട്ടെ എന്നു പറഞ്ഞ ദൈവ പുത്രനു ഒപ്പമായിരുന്നു... ഒടുവില്‍... പാവം അവന്‍...അവര്‍ക്കു ഒപ്പം തല കുനിചു പടിയിരങ്ങിയപ്പോ..ഞാന്‍ അവന്റെ കൈ പിടിചു ആദിയമായി..എന്നെന്നേക്കുമ്മായി.. അപ്പൊള്‍..ആ നിമിഷത്തില്‍..അവര്‍ എന്നെ അക്കൊമ്പ്ലിസ് എന്നു വിളിചു... അവന്‍..എന്റെ കൈയില്‍ മുറുകെ പിടിചു.. അവസാനത്തെ ആധാരം എന്ന വണ്ണം.....