ഒരിത്തിരി പനിചൂടിനേ സ്നേഹിച്ചു പോവുന്നത് ഇരുണ്ട ചവര്‍പ്പും പുളിപ്പും എരിവും മധുരവും കൂടി കലര്‍ന്ന ചുക്ക് കാപ്പി തൊണ്ടയില്‍ തടഞ്ഞു എന്റെ പനിചൂടിലെയ്ക്ക് ആഴ്ന്നു ഇറങ്ങുപ്പോഴാണ്. പാതി മുറിഞ്ഞു പെയ്യുന്ന ഇടവപ്പാതിയില്‍ ഒരു കരിമ്പടത്തിനുള്ളില്‍ സ്വയം ഒളിപ്പിച്ചു ഇരിക്കുമ്പോ നെറ്റിയില്‍ ഇരുവിരല്‍ നീളത്തില്‍ ഒരു വെളുത്ത തുണിശീല കീറി നനച്ചിട്ട് അകില്‍ പുക കൊള്ളിച്ചു മുത്തശ്ശി ഒത്തിരി സ്നേഹം പകരുന്ന നിറയെ കഥകള്‍ പറയുന്നുണ്ടാവും. പലതും കാലങ്ങള്‍ക്ക് അപ്പുറം ഉള്ള പനികാല കഥകള്‍... പണ്ട് ആസ്പത്രികള്‍ ഇല്ലാതിരുന്ന കാലത്ത്, വസൂരി വന്നു ആളുകളെ ഒരു ദയയും ഇല്ലാതെ കൂട്ടി പോയിരുന്നതും, ഫര്‍ലോങ്ങ്കള്‍ക്ക് അപ്പുറം ഉള്ള ഏക കുംബോംണ്ടാരേ തേടി ആളുകള്‍ പുഴ നീന്തി പോയിരുന്നതും, ദീനം കണ്ടു തുടങ്ങുമ്പോ കാവില്‍ കുരുതി പുഷ്പാഞ്ജലി നേര്‍ന്നു ഇരുന്നതും ഓക്കേ അങ്ങനെ നൂറായിരം വട്ടം കേട്ട കഥകള്‍ ആണ്. ഇടയ്ക്കു പാതി കളിയായും കാര്യമായും അച്ഛന്‍ വന്നു പറയും "എന്തിനാ അമ്മ കുട്ടിയെ വെറുതേ പറഞ്ഞു പേടിപ്പിക്കുന്നത്"" "? " ഞാന്‍ പേടിച്ച്ചിരുന്നോ? ഉണ്ടാവാന്‍ വഴിയില്ല. മുത്തശ്ശിയുടെ മാറോട് ചേര്‍ന്നിരുന്...