ഒരിത്തിരി പനിചൂടിനേ സ്നേഹിച്ചു പോവുന്നത് ഇരുണ്ട ചവര്‍പ്പും പുളിപ്പും എരിവും മധുരവും കൂടി കലര്‍ന്ന ചുക്ക് കാപ്പി തൊണ്ടയില്‍ തടഞ്ഞു എന്റെ പനിചൂടിലെയ്ക്ക് ആഴ്ന്നു ഇറങ്ങുപ്പോഴാണ്. പാതി മുറിഞ്ഞു പെയ്യുന്ന ഇടവപ്പാതിയില്‍ ഒരു കരിമ്പടത്തിനുള്ളില്‍ സ്വയം ഒളിപ്പിച്ചു ഇരിക്കുമ്പോ നെറ്റിയില്‍ ഇരുവിരല്‍ നീളത്തില്‍ ഒരു വെളുത്ത തുണിശീല കീറി നനച്ചിട്ട് അകില്‍ പുക കൊള്ളിച്ചു മുത്തശ്ശി ഒത്തിരി സ്നേഹം പകരുന്ന നിറയെ കഥകള്‍ പറയുന്നുണ്ടാവും. പലതും കാലങ്ങള്‍ക്ക് അപ്പുറം ഉള്ള പനികാല കഥകള്‍... പണ്ട് ആസ്പത്രികള്‍ ഇല്ലാതിരുന്ന കാലത്ത്, വസൂരി വന്നു ആളുകളെ ഒരു ദയയും ഇല്ലാതെ കൂട്ടി പോയിരുന്നതും, ഫര്‍ലോങ്ങ്കള്‍ക്ക് അപ്പുറം ഉള്ള ഏക കുംബോംണ്ടാരേ തേടി ആളുകള്‍ പുഴ നീന്തി പോയിരുന്നതും, ദീനം കണ്ടു തുടങ്ങുമ്പോ കാവില്‍ കുരുതി പുഷ്പാഞ്ജലി നേര്‍ന്നു ഇരുന്നതും ഓക്കേ അങ്ങനെ നൂറായിരം വട്ടം കേട്ട കഥകള്‍ ആണ്.
ഇടയ്ക്കു പാതി കളിയായും കാര്യമായും അച്ഛന്‍ വന്നു പറയും "എന്തിനാ അമ്മ കുട്ടിയെ വെറുതേ പറഞ്ഞു പേടിപ്പിക്കുന്നത്"" "? " ഞാന്‍ പേടിച്ച്ചിരുന്നോ? ഉണ്ടാവാന്‍ വഴിയില്ല. മുത്തശ്ശിയുടെ മാറോട് ചേര്‍ന്നിരുന്നു വീണ്ടും വീണ്ടും ആ കഥ സന്ദര്‍ഭങ്ങള്‍ ഓരോന്നും ഓര്‍ത്തു, മുതശ്ഷിയേ ഓര്‍മിപ്പിച്ചു വീണ്ടും വീണ്ടും പറയിപ്പിചിരുന്നത് ആ ആവര്‍ത്തനങ്ങള്‍ എന്റെ പനിചൂടിന്റെയ് ഭാഗം ആയിരുന്നത് കൊണ്ട് തന്നേയ് ആയിരുന്നു.
മുത്തശ്ശി ഇല്ലാതെ ആയതിനു ശേഷം ഉള്ള പനികാലങ്ങളില്‍ വെളുത്ത പരാസിറ്റമോള്‍ ഗുളികകള്‍ കൈയില്‍ തന്നു അമ്മ പറയും "ഇപ്പൊ മീനാക്ഷി അമ്മ ഉണ്ടായിരുന്നു എങ്കില്‍ ഇത് ഒന്നും തരാന്‍ സമ്മതിക്കില്ല, കടുപ്പത്തില്‍ ഒരു ചുക്ക് കാപ്പി അല്ലാതെ". പിന്നേ എനിക്കും അമ്മക്ക് ഇടയില്‍ ഒന്നും പങ്കു വയ്ക്കാന്‍ ഇല്ലാത്ത ഒന്നും പറയാന്‍ ഇല്ലാത്ത കുറേ ഏറെ നിമിഷങ്ങള്‍ ഉണ്ടാവും. ഇടയില്‍ എപ്പോഴോ അമ്മ മഴ കടന്നു അമ്മയുടെ പശു കുട്ടിയെ വിളിച്ചു പറമ്പിലേയ്ക്ക് ഇറങ്ങിയിട്ടുണ്ടാവും, അല്ലെങ്കില്‍ നനഞ്ഞ വിറകു കൊളിയേ ശപിച്ചു വീണ്ടും വീണ്ടും അടുപ്പിലേക്ക് ഊതി കണ്ണുനിറച്ചു നില്‍ക്കുണ്ടാവും.
ഇവിടെ ഇപ്പൊ അമ്മ ഇല്ല, മഴ ഇല്ല, നനഞ്ഞ വിറകു അടുപ്പില്ല. ഞാനും എന്റെ പനിചൂടും ഇത്തിരി മടിയും മാത്രം. പുറത്തു പാറി കളിക്കുന്ന മഞ്ഞിന്‍ കണ്ണങ്ങള്‍.., ആത്മാവ് വരെ ആഴ്ന്നു ഇറങ്ങി വേദനിപ്പിക്കുന്ന തണുപ്പ്. എന്നാല്‍ അമ്മയുടെ മുതശ്ഷിയുടെയ് മാതൃ ഭാവങ്ങളുടെയ് എല്ലാം കനിവ് ഇവിടെയും എന്നെ തേടി എത്തുന്നു. മടി പിടിച്ചു ഇരിക്കാതെ പോയി ഒരു നല്ല ചുക്ക്കാപ്പി ഇട്ടു കുടിക്കാന്‍ ഒരു അമ്മ മനസ് എന്നോട് പറയുന്നു. നമ്മെ കരുതുന്ന ഓരോ വാക്കും "ജീവിതത്തിനു", "ജീവിചിരിക്കുന്നതിനു" മൃത സഞ്ജീവനി ആണ് എന്ന തിരിച്ചറിവ് പാതി ജീവിതം പിന്നീട്ടു എന്ന തോന്നല്‍ ഉണ്ടാവുമ്പോള്‍ നമ്മളില്‍ കൂടി വരാം അല്ലേ?.
പനിയുടെ ചൂടില്‍, ആഴ്ന്നു ഇറങ്ങുന്ന ചുക്ക് കാപ്പിയുടെ ചവര്‍പ്പില്‍ എന്റെ നരച്ച നീല സഞ്ചിക്കുള്ളില്‍ എന്തൊക്കയോ കുത്തി നിറച്ചു ഞാന്‍ മഞ്ഞിലെയ്ക്ക് ഇറങ്ങുന്നു....പുതിയ ആഴ്ച, ഡയറിയില്‍ മാസങ്ങള്‍ക്ക് മുന്‍പേ കോറിയിട്ട നീല അക്ഷരങ്ങള്‍ പറഞ്ഞു തരുന്ന തിരക്കുകള്‍.....
സമയം ഒന്നിനും അവധി അനുവദിച്ചു തരുന്നില്ല ഒരു പനിക്കു പോലും.
Comments
ഗതകാലസ്മൃതികളെ തൊട്ടുണര്‍ത്തി
നൊമ്പരത്തിന്‍റെ അലകള്‍ സൃഷ്ടിക്കുന്ന
കഥ.ഭാഷാഘടനയിലും,അക്ഷരങ്ങളിലും
ഒന്നു ശ്രദ്ധിച്ചിരുന്നെങ്കില്‍ കഥ കുറെകൂടി
മനോഹരമാക്കാമായിരുന്നു.
ആശംസകളോടെ.
സി.വി.തങ്കപ്പന്‍
(plz remove word verification)
follow cheyyunnu ...
ums