Skip to main content

Posts

Showing posts from April, 2012

വിഷു വന്നു പോയിരിക്കുന്നു

വിഷു വന്നു പോയിരിക്കുന്നു..കരിഞ്ഞ മഞ്ഞകള്‍, ചന്ദനത്തിരി മരിച്ചു വീണ അരിമണികള്‍, വാടിപോയ ദൈവങ്ങള്‍  ഉറക്കചടവോടെയ്  കൃഷ്ണന്‍ തിരികെ പൂജാ മുറിയുടെ ഇരുട്ടിലേയ്ക്കു, ഇനി എനിക്കും സന്ധ്യകള്‍ക്കും ഇടയില്‍ മടിച്ചു വന്നു ആടി നില്ക്കാന്‍  ക്ലാവുപിടിച്ച  ഈ തൂക്കു വിളക്ക് മാത്രം ആഘോഷങ്ങളുടെയ്  ആരവങ്ങള്‍ അടങ്ങുംപോഴും ഒതുങ്ങുംപോഴും ജീവിതം എന്നത്തേയും പോലെ ഒരേ കണി കാഴ്ചയായി നീങ്ങുന്നു ജീവിതം ജീവിച്ചു തീര്‍ക്കാന്‍ ഇനി എത്ര വിഷു സന്ധ്യകള്‍ മുന്നില്‍?