വിഷു വന്നു പോയിരിക്കുന്നു..കരിഞ്ഞ മഞ്ഞകള്‍, ചന്ദനത്തിരി മരിച്ചു വീണ അരിമണികള്‍,
വാടിപോയ ദൈവങ്ങള്‍ ഉറക്കചടവോടെയ് കൃഷ്ണന്‍ തിരികെ പൂജാ മുറിയുടെ ഇരുട്ടിലേയ്ക്കു,
ഇനി എനിക്കും സന്ധ്യകള്‍ക്കും ഇടയില്‍ മടിച്ചു വന്നു ആടി നില്ക്കാന്‍
ക്ലാവുപിടിച്ച ഈ തൂക്കു വിളക്ക് മാത്രം
ആഘോഷങ്ങളുടെയ് ആരവങ്ങള്‍ അടങ്ങുംപോഴും ഒതുങ്ങുംപോഴും
ജീവിതം എന്നത്തേയും പോലെ ഒരേ കണി കാഴ്ചയായി നീങ്ങുന്നു
ജീവിതം ജീവിച്ചു തീര്‍ക്കാന്‍ ഇനി എത്ര വിഷു സന്ധ്യകള്‍ മുന്നില്‍?
Comments
പ്രതീക്ഷാനിര്‍ഭരമായ കാത്തിരിപ്പ്......
ആഘോഷങ്ങള്‍.............
ആശംസകള്‍