Mayilpeeli/Peacock feather/Happy valentines day 2012,Happy valentines day greetings 2012/Happy valentines day e greeting card 2012 , a photo by {deepapraveen very busy with work..back soon on Flickr. കൃഷ്ണപക്ഷം (ഒരു മുന്‍ കുറിപ്പ്.. ഇത് കൃഷ്ണന്റെ തിരിച്ചറിവാണ് രാധയുടെ സ്നേഹം കൃഷ്ണന്‍ അറിയുകയാണു...ഒടുവില്‍ യോഗ സമാധികായി കാക്കുമ്പോള്‍ ഒരു സങ്കല്‍പാമ്മത്രമാണു ഇതു കൃഷ്ണന്റെ ഒടുവിലെ തിരിച്ചറിവ് ഇങ്ങനെ ഒന്നുആവാം എന്ന സങ്കല്പം) രാധികേ.. എത്ര കാലങ്ങള്‍ക്കു മുന്‍പായിരുന്നു നിന്നിലെ എന്റെ മോക്ഷം? സ്വപ്നങ്ങളുടെ സിന്ദൂരച്ഹവിയില്‍ നിയെന്നെ ഇല്ലാതാക്കിയതും പ്രണയത്തിന്റെ അഗ്നിസ്ബുലിങ്ങങ്ങള്‍ കൊണ്ടു ഭക്തിയുടെ കാമം തൊട്ടെടുത്ത് എന്റെ ആണ്മയേ ഉരുക്കികളഞ്ഞതും അറിയാത്ത അറിവിന്റെ കാളിന്തിയായി എനിക്കുമുന്‍പില്‍ ഒഴുകി പരന്നു കിടന്നതും എത്ര നാള്‍ മുന്‍പായിരുന്നു? കാളിമയില്‍ ഒഴുകി പൊയ രക്തപുഷ്പങ്ങളെ കുറിച്ചോര്‍ക്കാതെയും യുഗപിറവികള്‍ കൊണ്ടു ഊര്‍വരമായേക്കാവുന്ന ഊഷരതയെ ഓര്‍ത്തു പരിതപിക്കതെയും പിന്‍ വിളികളില്ലാതെ കാത്തിരുന്ന പെണ്‍ക്കുട്ടി... എന്റെ ജീവന്റെ ഒരൊ മാത്രയിലെയും നിശബ്ദ സാന്നിധ്യമായവള്‍ ഗോപിക ദ്വയി...