ഒക്ടോബര്‍ നീ എന്റെ പച്ചകളേ ചുവപ്പിക്കുന്നു, അഴിക്കള്‍ക്ക് അപ്പുറത്തെ തിമര്‍ത്ത മരചിലകലേ നീ നഗ്നയാക്കിയിരിക്കുന്നു, എന്റെ തിളയ്ക്കുന്ന സൂര്യനെയും ചായകൂട്ടു വാരി വിതറിയ രാത്രി ആകാശങ്ങളെയും നീ ഭയപ്പെയ്ടുത്തി നിന്റെ പകലുകളിലെയ്ക്ക് അടുപ്പിച്ചു നിറുത്തുന്നു നീ എന്റെ വെളിച്ചങ്ങളെ നരച്ചു വിറച്ച ദിനങ്ങള്‍ കൊണ്ട്നിറക്കാന്‍ തുടങ്ങുന്നു. നിന്റെ ഇരുട്ടിലേയ്ക്കു നീ എന്നെയും ചുരുക്കുന്നു, എങ്കിലും ഞാന്‍ നിന് നെ സ്നേഹിച്ചു പോവുന്നു, നീ കൊണ്ട് വരുന്ന ദേശാടന പക്ഷികളെ ഓര്‍ത്തു, നീ എന്റെ വഴിയില്‍ പതിയെ അടര്‍ത്തി ഇടുന്ന നിറകൂട്ട്‌കളെ ഓര്‍ത്തു .. ഒരു വസന്തതിനായുള്ള കാത്തിരിപ്പാണ് ഓരോ ശിശിരവും എന്ന നിന്റെ ഓര്‍മ്മപെടുത്തല്‍ ഓര്‍ത്തു എന്റെ ഒക്ടോബര്‍ ഞാന്‍ നിന്നെ സ്നേഹിച്ചു പോവുന്നു..