Skip to main content

ഒക്ടോബര്‍

ഒക്ടോബര്‍ നീ എന്റെ പച്ചകളേ ചുവപ്പിക്കുന്നു,
അഴിക്കള്‍ക്ക് അപ്പുറത്തെ തിമര്‍ത്ത മരചിലകലേ 
നീ നഗ്നയാക്കിയിരിക്കുന്നു,
എന്റെ തിളയ്ക്കുന്ന സൂര്യനെയും 
ചായകൂട്ടു വാരി വിതറിയ രാത്രി ആകാശങ്ങളെയും 
നീ ഭയപ്പെയ്ടുത്തി നിന്റെ പകലുകളിലെയ്ക്ക് അടുപ്പിച്ചു നിറുത്തുന്നു
നീ എന്റെ വെളിച്ചങ്ങളെ നരച്ചു വിറച്ച ദിനങ്ങള്‍ കൊണ്ട്നിറക്കാന്‍ തുടങ്ങുന്നു.
നിന്റെ ഇരുട്ടിലേയ്ക്കു നീ എന്നെയും ചുരുക്കുന്നു,
എങ്കിലും ഞാന്‍ നിന്
നെ സ്നേഹിച്ചു പോവുന്നു,
നീ കൊണ്ട് വരുന്ന ദേശാടന പക്ഷികളെ ഓര്‍ത്തു,
നീ എന്റെ വഴിയില്‍ പതിയെ അടര്‍ത്തി ഇടുന്ന
നിറകൂട്ട്‌കളെ ഓര്‍ത്തു ..
ഒരു വസന്തതിനായുള്ള കാത്തിരിപ്പാണ് ഓരോ ശിശിരവും എന്ന നിന്റെ ഓര്‍മ്മപെടുത്തല്‍ ഓര്‍ത്തു 
എന്റെ ഒക്ടോബര്‍ ഞാന്‍ നിന്നെ സ്നേഹിച്ചു പോവുന്നു..

Comments

Vineeth vava said…
ഒക്ടോബര്‍ എന്നും ഒരു പുതുമയാണ്
boomboom said…
Thank you for your wonderful blog, and I hope to join us in:
free dating sites
ajith said…
എന്റെ ഒക്ടോബര്‍ ഞാന്‍ നിന്നെ സ്നേഹിച്ചു പോവുന്നു..

അല്ലെങ്കിലും നവംബറിന് വേണ്ടി ചോദിക്കാനും പറയാനും ഇവിടെ ആരൂല്ലല്ലോ
nitha said…
ഒക്ടോബര്‍ കഴിഞ്ഞപ്പോഴാണ് ഈ പോസ്റ്റ്‌ ശ്രദ്ധയില്‍ പെട്ടത് . എങ്കില്‍ കൂടിയും ഒരുപാട് ഓര്‍മ്മകള്‍ സമ്മാനിച്ച എന്റെ ഈ പ്രിയ ഒക്ടോബറിനെ ഞാനും അറിയാതെ സ്നേഹിച്ചു പോവുകയാനിപ്പോള്‍..
അജിയേട്ടാ,
ഒക്ടോബര്‍ മാസവുമായി എനിക്കുമുണ്ട് പ്രണയം.
എന്റെ ജന്മദിനം 1982 ഒക്ടോബര്‍ 8നാണ്.
ഷെമ്മൂന്റെ ജന്മദിനം 22/10/1990നും.
ഞങ്ങളുടെ വിവാഹം 2008 ഒക്ടോബറിലായിരുന്നു.
ഹംദു പിറന്നത് ഒക്ടോബര്‍ 18/2009ന്.

പറയണം സാര്‍ , എങ്ങനെ ഞാന്‍ ഒക്ടോബറിനെ പ്രണയിക്കാതിരിക്കും !!
sandynair said…
Aug to Oct -- eeswaran thanna manoharamaaya maasangal.
May to Jul -- eeswaran tharunna amruthadhaarakal
Feb to Jun -- Pareekshakal, pareekshanangal pinne avadhikkaalangalum Uthsavangalum.
Nov to Jan -- Ac kkum Faninum vishramam.
ഒക്ടോബറ് ഒരു വസന്തത്തിനു മുന്‍പുള്ള പ്രതീക്ഷയാണ്‌............. .., നവംബറും ദിസംബറും ആപ്രതീക്ഷയുടെ മരവിച്ച കാഴ്ച്ച്ചക്കാറ് ആണ്‍ .........
ആ പ്രതീക്ഷയെ എങ്ങനെ സ്നേഹിക്കാതിരിക്കും...

Popular posts from this blog

വാക്കുപെയ്യുമിടത്തിലെ  അയാളും ഞാനും..

***
വായനശാല വരുന്നു.
കുട്ടിയ്ക്ക് സന്തോഷം തോന്നി.
അതുവരെ വല്ലപ്പോഴും അച്ഛൻ വാങ്ങിത്തരുന്ന പുസ്തകങ്ങളോ  അല്ലെങ്കിൽ അപൂർവ്വമായി അടുത്ത വീട്ടിലെ ചേട്ടന്മാരുടെയോ ചേച്ചിമാരുടെയോ കയ്യിൽ നിന്ന് കിട്ടുന്ന പുസ്തകങ്ങളോ ആയിരുന്നു അവളുടെ വായിക്കാനുള്ള മോഹത്തെ തൃപ്തിപ്പെടുത്തിയിരുന്നത്.
ഏതെങ്കിലും വീടുകളിൽ വിരുന്നു പോകുമ്പോ മേശപ്പുറത്തു നിരക്കുന്ന പലഹാരങ്ങളെക്കാൾ ആ 6 ആം ക്ലാസുകാരിയെ കൊതിപ്പിച്ചിരുന്നത് അവിടെ അടുക്കിവെച്ചിരുന്ന പുസ്തകങ്ങളായായിരുന്നു.
ഇപ്പൊ ഇതാ വായനശാലയിൽ ഒരുപാട് പുസ്തകങ്ങളുണ്ടാവുന്ന്, ഇനി മതിവരുവോളം വായിക്കാം.
‘ആനന്ദലബ്ധിക്കിനിയെന്തു വേണം?’
ഉൽഘാടനദിവസത്തെ തിരക്കുകളെല്ലാം കഴിഞ്ഞു. ആളും ആരവവും ഒഴിഞ്ഞു.

പിറ്റേന്ന് വൈകുന്നേരം മുതൽ കാവിൽ പോയിട്ട് തിരികെ മടങ്ങും വഴി വായനശാലയിൽ പോയി പുസ്തകങ്ങളെടുക്കാനും പത്രം വായിക്കാനുമുള്ള അനുമതി കുട്ടി മുത്തശ്ശിയുടെ കയ്യിൽ നിന്ന് കാലേകൂട്ടി വാങ്ങി. വായന പൂക്കുന്ന ദിവസങ്ങളാണ് ഇനി കുട്ടിയെ കാത്തിരിക്കുന്നത്.
കുട്ടിയുടെ വീട്ടിൽ നിന്ന് വായനശാലയുടെ മുന്നിലൂടെയുള്ള നാട്ടിടവഴി അവസാനിക്കുന്നത് കാവിലാണ്.
സ്കൂൾ വിട്ടു വന്നാൽ, എന്തെങ്കിലുമൊന്ന് കഴിച്ചെന്നു വരുത്തി  കുളത്തി…
കവിതയുടെ റാന്തൽ കൊരുത്തിട്ട 
രാവിനായി കാക്കുകയാണോ 
നമ്മൾ അന്യരായ പ്രണയികൾ?
അതോ മഞ്ഞിനും മഴയ്ക്കുമപ്പുറമെവിടെയോ 
പ്രിയരാരോ ഉണ്ടെന്ന ഓർമ്മയെ 
മനസ്സിലിട്ടു കുറുകി ഇരിക്കുകയോ നാം ?

24.എന്റെ നഗരം...

എന്റെ നഗരം...
ഒരേ സമയം എനിക്ക്‌ അന്യവും സ്വന്തവുമായ നഗരം...
നരച്ച ആകാശവും നനഞ്ഞ വഴികളുമായി...എന്റെ മഴപുലരികളില്‍ എന്നെ കാത്തിരുന്ന നഗരം...
ഒരു കൊചു ഗ്രാമത്തില്‍ നിന്നും കാലത്തെ എത്തുന്ന ചുവന്ന നിറമുള്ള ബസ്സിലെ അവസാന യാത്രകാരിയായി ഞാന്‍ എത്തുന്നതും കാത്തിരിക്കുന്ന നഗരം..എത്ര വര്‍ഷങ്ങള്‍ ആവുന്നു ഞാന്‍ ഇതേ വഴികളിലുടെ യാത്ര തുടങ്ങിയിട്ട്‌...
ആദിയ യാത്ര...അത്‌ എന്റെ ഒര്‍മ്മയില്‍ ഇല്ല...അമ്മയുടെ ഓര്‍മ്മകളില്‍ അത്‌ ഉണ്ടാവും വലിയ ആസ്പത്രിയില്‍ ഒരു ചെറിയ പഴം തുണിയില്‍ പൊതിഞ്ഞ എന്നെയും ചേര്‍ത്ത്‌ കിടന്നത്‌ എനിക്ക്‌ പനിയായിരുന്നു അത്രേ വലിയ പനി...(എന്തോ പനിക്ക്‌ എന്നെ വലിയ ഇഷ്ടമാണു...ഒരിത്തിരി കുളിരു തന്ന് ഓര്‍മ്മ വെച്ച നാള്‍ മുതല്‍ അത്‌ എനിക്ക്‌ ഒപ്പം ഉണ്ട്‌)
പിന്നീട്‌ ഒരു മല്‍സര വേദി തേടി തോള്‍ സഞ്ചിയില്‍ വാട്ടര്‍ ബാഗും കടല മിട്ടായിയും നിറച്ച്‌...വെള്ളയും നീലയും യൂണിഫോമില്‍..സാറാ റ്റീച്ചര്‍ടെ കൈ പിടിച്ച്‌ റോഡ്‌ ഓടി കടന്ന പാവാടക്കാരി ഞാന്‍ ആയിരുന്നു
കാലങ്ങള്‍ക്കു ഇപ്പുറം കുന്നും മലയും പുഴയും കാവും കുളവും ഉള്ള നാട്‌ വിട്ട്‌...ഈ നഗരപ്രാന്തത്തിലെ കലാലയത്തിന്റെ ഭാഗമായപ്പൊ നോവും നൊമ്പരവും കലര്‍ന്ന നഗര കാഴ…