അച്ഛൻ : മകളേ വരിക , ഒരു റ്റെട്ടനെസ്സ് കുത്തിവെയ്പ്പിൽ പോവട്ടെ ഈ മുറിവേൽപ്പിച്ച വിഷം അമ്മ : മകളേ വരിക തൂകി പോയത് ഒരൽപ്പം ചോരതുള്ളികളെന്നുമാത്രം ഓർക്കുക. അനിയൻ :പെങ്ങളേ നിയെന്റെകൈപിടിക്ക, ഇനിയുള്ള ദൂരങ്ങളത്രയും താണ്ടുവാൻ ഇവനുണ്ട് മറുകൈതലക്കലെന്നോർക്കുക . പ്രിയൻ : പ്രിയേ വരിക, എൻ നെഞ്ചോട് ചേരുക ഭോഗിക്കാനാവില്ലൊരാൾക്കും ആത്മാവിനേ നെഞ്ചോട് ചേരുക നാമോന്നെന്നറിയുക (ദീപ പ്രവീൺ)