അച്ഛൻ : മകളേ വരിക ,
ഒരു റ്റെട്ടനെസ്സ് കുത്തിവെയ്പ്പിൽ
പോവട്ടെ ഈ മുറിവേൽപ്പിച്ച വിഷം
അമ്മ : മകളേ വരിക
തൂകി പോയത്
ഒരൽപ്പം ചോരതുള്ളികളെന്നുമാത്രം ഓർക്കുക.
അനിയൻ :പെങ്ങളേ നിയെന്റെകൈപിടിക്ക,
ഇനിയുള്ള ദൂരങ്ങളത്രയും താണ്ടുവാൻ
ഇവനുണ്ട് മറുകൈതലക്കലെന്നോർക്കുക .
പ്രിയൻ : പ്രിയേ വരിക,
എൻ നെഞ്ചോട് ചേരുക
ഭോഗിക്കാനാവില്ലൊരാൾക്കും ആത്മാവിനേ
നെഞ്ചോട് ചേരുക നാമോന്നെന്നറിയുക
ഒരു റ്റെട്ടനെസ്സ് കുത്തിവെയ്പ്പിൽ
പോവട്ടെ ഈ മുറിവേൽപ്പിച്ച വിഷം
അമ്മ : മകളേ വരിക
തൂകി പോയത്
ഒരൽപ്പം ചോരതുള്ളികളെന്നുമാത്രം ഓർക്കുക.
അനിയൻ :പെങ്ങളേ നിയെന്റെകൈപിടിക്ക,
ഇനിയുള്ള ദൂരങ്ങളത്രയും താണ്ടുവാൻ
ഇവനുണ്ട് മറുകൈതലക്കലെന്നോർക്കുക .
പ്രിയൻ : പ്രിയേ വരിക,
എൻ നെഞ്ചോട് ചേരുക
ഭോഗിക്കാനാവില്ലൊരാൾക്കും ആത്മാവിനേ
നെഞ്ചോട് ചേരുക നാമോന്നെന്നറിയുക
(ദീപ പ്രവീൺ)
Comments