Skip to main content

'അമ്മ അടയാളപ്പെടുത്തി പോകുന്നത്'


'അമ്മ അടയാളപ്പെടുത്തി പോകുന്നത്'
...........................................

ഓരോ ആളും ഈ ഭൂമുഖത്തു നിന്ന് വിടവാങ്ങുന്നത് തങ്ങളുടെ ജീവിതം കൊണ്ട് സൃഷ്ട്ടിച്ച ചില അടയാളപ്പെടുത്തലുകൾ ബാക്കി വെച്ചാണ്. തമിഴ്‍നാട്ടിന്റെ 'അമ്മയും' ഒരു പാട് അടയാളപ്പെടുത്തലുകൾക്കു ശേഷം വിടവാങ്ങുന്നു.

എന്നും വിളക്കു വെച്ചു പ്രാർഥിക്കാറില്ല. ഇന്ന് ഒരു തിരി തെളിച്ചു. മനസ്സുകൊണ്ട് ആ ആത്മാവിനു പ്രണാമങ്ങൾ അർപ്പിച്ചു. പഠിക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ഇന്റർനെറ്റ് ഓൺചെയ്തത്. എന്നാൽ പതിവ് പോലെ എത്തിയത് ഫേസ്ബുക്കിലെ സ്റ്റാറ്റസ് പ്രളയങ്ങളിലേക്കാണ്. ഈ നിറഞ്ഞു കവിയുന്ന അമ്മയുടെ ആപാദനപോസ്റ്റുകൾ വായിക്കുമ്പോൾ ചില ചോദ്യങ്ങൾ ബാക്കിയാകുന്നു.

അമ്മയോടുള്ള എല്ലാ ആദരവും നിലനിർത്തിക്കൊണ്ടു തന്നെ പറയട്ടെ. നമ്മളിൽ പലരുടെയും വാക്കുകൾ (വാക്കു നമ്മുടേ ആശയങ്ങളുടെ പ്രതിഭലനമല്ലേ )എത്ര സന്ദർഭോചിതമായാണ് മാറിമറിയുന്നത്?

ഇന്ന് അമ്മയുടെ അപദാനങ്ങൾ ആണ് നിറയുന്നത് പല നാവുകളിൽ നിന്നും. എന്നാൽ ഒരു വ്യക്തിമരിക്കുമ്പോൾ മാത്രമല്ലാതെ ജീവിച്ചിരിക്കുമ്പോഴും ഇപ്പോൾ കാണുന്ന ഈ വ്യക്തി മികവുകൾ നാം കാണാതെ പോകുന്നത് എന്തുകൊണ്ടാണ്?

ഞാൻ ഒരു ചരിത്രവിദ്യാർഥിനിയല്ല, എന്നാൽ നാം ഓരോരുത്തരും ചലിക്കുന്നത് ചരിത്രത്തിന്റെ ഭാഗമായാണ്. ആ ചരിത്രം അതിന്റെ ഭാഗമായി അറിയുകയും മാറിനിന്നു വായിക്കാൻ ശ്രമിക്കുകയും ചെയ്യാറുണ്ട്. അത്കൊണ്ട് തന്നെ ഒരു സാധാരണക്കാരിയായി ഈ അനേകം അഭിപ്രായങ്ങളിലൂടെ കണ്ണോടിക്കുമ്പോൾ എനിക്ക് തോന്നുന്നുന്ന ചിലത് കുറിക്കട്ടെ (തികച്ചും വ്യക്തിപരമായ ചില തോന്നലുകൾ).

ശാക്തീകരിക്കപ്പെട്ട സ്ത്രീ (empowered woman) എന്ന് പലരും കുറിക്കുന്നത് കണ്ടു. അതിൽ ഒരു സോഷ്യൽ empowerment നു ന്റെ മുഖമായി കുമാരി. ജയലളിതയെ ആലേഖനം ചെയുന്നത് കണ്ടു. യഥാർത്ഥത്തിൽ കുമാരി ജയലളിത 'അമ്മയായതു' individual empowerment, സ്വന്തം willpower/ ഇച്ഛാശക്തി അത് കൊണ്ടായിരുന്നില്ലേ. താൻ സ്നേഹിച്ചിരുന്നവന്റെ ശവമഞ്ചത്തിൽ നിന്ന് ചവിട്ടി ഇറക്കപ്പെട്ടവൾ, പൊതു മധ്യത്തിൽ തന്റെ ഉടുതുണിയിൽ പിടിവീഴുന്നത് അനുഭവിക്കേണ്ടി വന്നവൾ, കുട്ടിപാവാട ഇട്ട ആട്ടക്കരി എന്ന് ഒരു ജനത ഒരിക്കൽ വിളിച്ചവൾ, ചിന്നവീട് എന്ന് പുച്ഛത്തോടെ അടക്കി പറഞ്ഞവൾ. ഒരു പാട് ലേബലിംഗ്കൾ സമൂഹം ചാർത്തി ഒഴിവാക്കാൻ അടിച്ചമർത്താൻ നോക്കിയ ഒരാൾ, പരപ്പന അഗ്രഹാര ജയിലിൽ അടക്കപെട്ടവൾ, അവരുടെ കഴിഞ്ഞ 3 പതിറ്റാണ്ടു കാലത്തെ 'സജീവ രാഷ്ട്രീയ' ജീവിതത്തിനൊടുവിൽ' 'അമ്മ പിടിച്ചെടുത്ത അമ്മയുടേതായ സ്ഥാനം കുറിക്കുന്നത് ഒരു കരുത്തുള്ള വ്യക്തിയുടെ വിജയമാണ് (സ്ത്രീയുടേതല്ല, വ്യക്തിയുടേത്. സ്ത്രീ ആയതുകൊണ്ട് നേരിടേണ്ടി വന്ന ദുര്ഘടങ്ങൾ കൂടുതലായിരുന്നു എന്ന് മാത്രം). Yes she was fighter an empowered woman, a human being with extra ordinary will power.

ഇന്ത്യ/തമിഴ്‌നാടു കണ്ട ഏറ്റവും നല്ല ഭരണാധികാരി?
.........................................................
അറിയില്ല, ഒരു വശത്തു തമിഴ്‍നാടിൻറെ ഭരണനേട്ടങ്ങളും(റോഡുകൾ, മറ്റു infrastructure, education )സ്ത്രീ ശാക്തീകരണവും, സ്ത്രീ സുരക്ഷയും, അടക്കമുള്ള സാമൂഹികമായ മാറ്റങ്ങളും ചൂണ്ടി കാണിക്കപ്പെടുമ്പോൾ, അതിന്റെ മറുവശമായി എങ്ങനെയാണ് ഈ wealth distribution എന്നും, അതിന്റെ പിന്നിലെ ചേതനഎന്താണ് എന്നും, അത് പ്രൊഡക്ടിവ് ആയ ഒരു പോളിസി implementation ആയിരുന്നോ എന്നുമൊക്കെയുള്ള ചോദ്യങ്ങൾ ഉയർന്നു കേട്ടിരുന്നു (ഇന്ന് അമ്മയുടെ അപദാനങ്ങൾ പാടുന്ന നാവുകളിൽ നിന്ന് തന്നെ).

മറന്നു പോകരുതാത്ത ചില ഏടുകൾ : ശശികല, അവരുടെ വളർത്തുമകൻ, TANSI land acquisition case (ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ വിധിയെ മാനിക്കുന്നതിനു ഒപ്പം അതും ഒരു ഓർമ്മപ്പെടുത്തൽ ആണ്, ) അങ്ങനെ ചിലതു മറുവശത്തുമുണ്ട്.

എന്നാൽ ഒരു administrator എന്ന നിലയിൽ കുമാരി ജയലളിത ഒരു വിജയമായിരുന്നു എന്ന് തന്നെ പറയണം. ഒരു നല്ല administrator നെ ആദരിക്കേണ്ടത് അവർ പറഞ്ഞു തന്ന പാഠങ്ങൾ പകർത്തിക്കൊണ്ടാണ്. എന്നാൽ ഇന്ന് കേരളം മുഴുവൻ ഒരു പ്രവൃത്തി ദിവസം നഷ്ട്ടപെടുത്തി ആ ദിവസം ആചരിക്കുന്നു. വേണ്ടിയിരുന്നത് എല്ലാ പ്രവൃത്തി ഇടങ്ങളിലും കുറച്ചു സമയം ആത്മാർഥമായി ആ ആത്മാവിനെ ഓർക്കുകയും കൂടുതൽ ഉർജ്ജസ്വലരായി പണിയെടുക്കുകയുമായിരുന്നു.

പറഞ്ഞു വരുന്നത് ഒരു വ്യക്തിയുടെ പോസ്റ്റീവ്സ് കാണാനും അംഗീകരിക്കാനും ആദ്ദേഹം മരിക്കേണ്ടി വരുന്നു എന്ന അവസ്ഥയാണ്. ഏതൊരു വ്യക്തിയും ആയാൾ പണ്ഡിതനോ പാമാരനോ ആയിക്കൊള്ളട്ടെ, നേതാവോ, അനുയായിയോ സാധാരണക്കാരനോ ആയി കൊള്ളട്ടെ താൻ കടന്നു പോകുന്ന പ്രവൃത്തിമണ്ഡലത്തിലുടേയും വ്യക്തിജീവിത്തിലെ ഇടപെടലുകളിലൂടെയും ജീവിതത്തിലെ പെർഫെക്റ്റ് വൈറ്റിനും perfect ബ്ലാക്ക് നും ഇടയിൽ ഉള്ള ഒരു ഗ്രേ ഷേഡിലൂടെയാണ് കടന്നു പോകുന്നത്. ആ ഗ്രേ ഷെഡിന്റെ തോത് പലരിലും വ്യത്യസ്തമായിരിക്കും
എന്നാൽ നമുക്ക് മറ്റൊരാളെ അംഗീകരിക്കാൻ അയാൾ 'ഗ്രേറ്റ് ആകണം' പെർഫെക്റ്റ് ആകണം' അതായതു 'കുറവുകൾക്കു അതീതനായ വ്യക്തി. നമ്മുടെ മനസ്സ് അയാളെ അങ്ങനെ ചിത്രീകരിക്കും. (അത് വ്യക്തി ബന്ധങ്ങളിലും അങ്ങനെത്തന്നെയാണലേ? ഇഷ്ട്ടപ്പെടുമ്പോൾ കാണുന്നതെല്ലാം പൊന്നു, ഇഷ്ടവുമില്ലാത്ത അച്ചി തൊട്ടതൊക്കെ കുറ്റം ) ഇവിടെയാണ്‌ വ്യക്തിയെ വ്യക്തിയായി അംഗീകരിക്കുക എന്നത് മാറി വ്യക്തി ആരാധനയായി മാറുന്നത്. ഇതിന്റെ മറു പുറമാണ് വ്യക്തി വിരോധം.

ഇതിനെല്ലാം അപ്പുറം ഒരു വ്യക്തിചെയുന്ന നല്ല കാര്യങ്ങളെ അംഗീകരിക്കുകയും, അയാളിൽ നിന്ന് വരുന്ന പാകപ്പിഴകളെ constructive ആയി critics ചെയുകയും ചെയുന്ന ജനതയിലേയ്ക് നാം എന്നാണ് വളരുക? (നേതാക്കളുടെ കാര്യത്തിൽ അല്ല വ്യക്തിബന്ധങ്ങളുടെ കാര്യത്തിൽ എങ്കിലും )

ഒരാൾ മറ്റുള്ളവർക്ക് പ്രിയൻ ആകുന്നതും ആ വേർപാട് ഒരു നൊമ്പരമാകുന്നതും അയാൾ ജനഹൃദയങ്ങളിൽ എത്ര ആഴത്തിൽ പതിഞ്ഞിരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.

ശ്രീ E കെ നായനാർ മരിച്ചപ്പോൾ മുഴങ്ങിക്കേട്ട
'ഇല്ല മരിച്ചിട്ടില്ല സഖാവെ ജീവിക്കുന്നു ഞങ്ങളിലൂടെ' എന്ന ശബ്ദത്തിൽ ഇടറിയതു ഒരു സംസ്ഥാനത്തിന്റ മനസ്സാണ്. അതി വൈകരതകാണിച്ചിരുന്നിരിക്കില്ല കേരളം എന്നാൽ സ്നേഹിച്ചിരുന്നു നല്ല നേതാക്കന്മാരെ, നെഞ്ചോട് ചേർത്തിരുന്നു രാഷ്ട്രീയസമവാക്യങ്ങൾ മറന്നു.

ആദരാഞ്ജലികൾ.. തമിഴിന്റെ അമ്മയ്ക്ക്..ഒരു ലക്ഷ്യമുണ്ടാവുകയും അതിനു വേണ്ടി പൊരുതുകയും ചെയ്യണം എന്ന് ജീവിതം കൊണ്ട് അടയാളപ്പെടുത്തി കടന്നു പോയ 'പെണ്ണിൻ പെരുമയക്ക്'

Comments

Popular posts from this blog

ചുക്ക് കാപ്പി കുറിപ്പടി

ചുക്ക് കാപ്പി കുറിപ്പടി : ഒന്നര ഗ്ലാസ്സ് വെള്ളം തിളയ്ക്കുമ്പോ ഒരു കഷ്ണം ചക്കര ഇട്ടു അലിഞ്ഞു തുടങ്ങുപോ, കാൽ സ്പൂൺ ചുക്ക് പൊടി, കാല്‍ സ്പൂൺ കുരുമുളക് പൊടി, ഒരു വലിയ നുള്ളു നല്ല ജീരകം, ഒരു ഏലക്ക ചതച്ചത് മൂന്നാലു അഞ്ചു തുളസിയില ഇതെല്ലാം കൂടി ഇട്ടു തിളപ്പിച്ചു, വെള്ളം ഒരു മുക്കാൽ ഗ്ലാസ് ആയി വറ്റുമ്പോ ഒരു ചെറിയ സ്പൂൺ കാപ്പി പൊടി ഇട്ടു, ഗ്ലാസ്സിലേക്ക് പകർന്നു ചൂടോടെ കുടിക്കുക. :)
...
ഓരോ പനിക്കാലവും പ്രിയമുള്ള ചില ഓർമ്മകൾ കൂടി തന്നേക്കാം ചിലപ്പോഴെങ്കിലും.

കണ്ണിൽ നിന്ന് പൊന്നീച്ച പറക്കുംപോലെയുള്ള പനികുളിരിൽ തണുത്തു ഒരു കമ്പിളി പുതപ്പിൽ സ്വയം ഒതുങ്ങുന്ന നിമിഷങ്ങളിൽ ആണ് തോന്നുക 'അമ്മ അടുത്തുണ്ടായിരുന്നുവെങ്കിൽ...ഒരു ചൂട് ചുക്ക് കാപ്പി ഇട്ടു തന്നിരുന്നുവെങ്കിൽ എന്നൊക്കെ.

'അമ്മ അടുത്ത് ഇല്ലാത്തപ്പോ തന്നത്താനെ കാപ്പി ഇട്ടു കുടിക്കുക തന്നെ...

അപ്പൊ ഒരു കപ്പു ചുക്ക് കാപ്പിയുമായി ഞാനും എന്റെ തലവേദനകളും ...:)

വാക്കുപെയ്യുമിടത്തിലെ  അയാളും ഞാനും..

***
വായനശാല വരുന്നു.
കുട്ടിയ്ക്ക് സന്തോഷം തോന്നി.
അതുവരെ വല്ലപ്പോഴും അച്ഛൻ വാങ്ങിത്തരുന്ന പുസ്തകങ്ങളോ  അല്ലെങ്കിൽ അപൂർവ്വമായി അടുത്ത വീട്ടിലെ ചേട്ടന്മാരുടെയോ ചേച്ചിമാരുടെയോ കയ്യിൽ നിന്ന് കിട്ടുന്ന പുസ്തകങ്ങളോ ആയിരുന്നു അവളുടെ വായിക്കാനുള്ള മോഹത്തെ തൃപ്തിപ്പെടുത്തിയിരുന്നത്.
ഏതെങ്കിലും വീടുകളിൽ വിരുന്നു പോകുമ്പോ മേശപ്പുറത്തു നിരക്കുന്ന പലഹാരങ്ങളെക്കാൾ ആ 6 ആം ക്ലാസുകാരിയെ കൊതിപ്പിച്ചിരുന്നത് അവിടെ അടുക്കിവെച്ചിരുന്ന പുസ്തകങ്ങളായായിരുന്നു.
ഇപ്പൊ ഇതാ വായനശാലയിൽ ഒരുപാട് പുസ്തകങ്ങളുണ്ടാവുന്ന്, ഇനി മതിവരുവോളം വായിക്കാം.
‘ആനന്ദലബ്ധിക്കിനിയെന്തു വേണം?’
ഉൽഘാടനദിവസത്തെ തിരക്കുകളെല്ലാം കഴിഞ്ഞു. ആളും ആരവവും ഒഴിഞ്ഞു.

പിറ്റേന്ന് വൈകുന്നേരം മുതൽ കാവിൽ പോയിട്ട് തിരികെ മടങ്ങും വഴി വായനശാലയിൽ പോയി പുസ്തകങ്ങളെടുക്കാനും പത്രം വായിക്കാനുമുള്ള അനുമതി കുട്ടി മുത്തശ്ശിയുടെ കയ്യിൽ നിന്ന് കാലേകൂട്ടി വാങ്ങി. വായന പൂക്കുന്ന ദിവസങ്ങളാണ് ഇനി കുട്ടിയെ കാത്തിരിക്കുന്നത്.
കുട്ടിയുടെ വീട്ടിൽ നിന്ന് വായനശാലയുടെ മുന്നിലൂടെയുള്ള നാട്ടിടവഴി അവസാനിക്കുന്നത് കാവിലാണ്.
സ്കൂൾ വിട്ടു വന്നാൽ, എന്തെങ്കിലുമൊന്ന് കഴിച്ചെന്നു വരുത്തി  കുളത്തി…

Must read books

This is a compilation of must read books by my fellow face book friends.


I hereby express my sincere gratitude to all those friends who suggested books.


I hope the following list may help at least a new reader. If you have more suggestions please feel free to comment.


Thanks


Deepa Praveen


1. ഒരു ദേശത്തിന്റെ കഥ


2. Kite Runner-Kalid hosseini

3. സുഗന്ധി എന്ന ആണ്ടാൾ ദേവനായകി - ടി. ഡി. രാമകൃഷ്ണൻ

4. The power of your subconscious mind by Dr.Joseph Murphy.

5. ആശാപൂർണ ദേവിയുടെ "പ്രഥമ പ്രതിശ്രുതി.

6. അർദ്ധനാരീശ്വരൻ , Perumal Murugan

7. Thousand splendid suns-Kalid hosseini

8. ബെന്യാമീന്റെ ആടുജീവിതം

9. നൂറു സിംഹാസനങ്ങൾ- ജയമോഹനൻ

10. ആശാപൂർണ ദേവിയുടെ "പ്രഥമ പ്രതിശ്രുതി

11. തുമ്മാരുകുടി കഥകൾ - മുരളി തുമ്മാരാകുടി

12. സേതുവിന്റെ 'അടയാളങ്ങൾ

13. The Love Queen of Malabar: Memoir of a Friendship with Kamala Das.

14. ഒരു സങ്കീർത്തനം പോലെ-പെരുമ്പടവം

15. ആരാച്ചാര്‍- Meera.

16. ബോറീസ് പോളെ വോയിസിന്റെ... ഒരു യഥാർത്ഥ മനുഷ്യന്റെ കഥ.

17. Maranapusthakam- O. M Aboobacker.

18. To kill a mockingb…