Skip to main content

മാംസനിബദ്ധമായിരുന്നോ നമുക്ക് ആമിയോടുള്ള സ്നേഹം? (Published in Pennidam )

മാംസനിബദ്ധമായിരുന്നോ നമുക്ക്
ആമിയോടുള്ള സ്നേഹം?
************************************************************
മാധവികുട്ടി/ കമലാ സുരയ്യ/ ആമിയായി മഞ്ജു വാര്യർ അഭിനയിക്കുന്ന സിനിമാ പോസ്റ്റർ പുറത്തു വന്നതുകൊണ്ട് സോഷ്യൽ മീഡിയയിൽ നിറയുന്ന അഭിപ്രായപ്രകടനങ്ങൾ കാണുമ്പോൾ തോന്നിപ്പോകുന്നു,
മാധവിക്കുട്ടിയുടെ രൂപത്തെയായിരുന്നോ നമ്മൾ സ്നേഹിച്ചിരുന്നത്?
‘മാംസ നിബന്ധമായിരുന്നോ ആമിയോട് നമുക്കുള്ള സ്നേഹം?’
അതുകൊണ്ടാവുമല്ലോ ആമിയുടെ രൂപസാദൃശ്യത്തിലേക്ക് മറ്റൊരാളെ അതുപോലെ മനസുകൊണ്ട് വാർത്തു വെയ്ക്കാനുള്ള ഈ വെമ്പൽ. സിനിമ പുറത്തിറങ്ങിക്കഴിഞ്ഞ്, നാം വായിച്ചറിഞ്ഞ നാം മനസ്സിൽ വരച്ചിട്ട ‘ആമി’യായി പകർന്നാടാൻ മഞ്ജുവിന് കഴിഞ്ഞില്ല എങ്കിൽ പോലും നമുക്കു മഞ്ജുവിനെ കുറ്റപ്പെടുത്താനാവില്ല. കാരണം നമ്മളിൽ ഓരോരുത്തർക്കും ആമി ഓരോ രൂപത്തിലാണ്...
അവർ ചിലർക്ക് എഴുത്തുകാരിയാണ്.....
ചിലർക്ക് അസാമാന്യ പ്രതികരണശേഷിയുണ്ടായിരുന്ന ഒരു വ്യക്തിയാണ്...
ചിലർക്ക് വളരെ ദുര്‍ബലയും ഭ്രാന്തമായ തെരഞ്ഞെടുപ്പുകളും നടത്തിയ സ്ത്രീയാണ്....
ചിലർക്ക് അമ്മയെപോലെയാണ്....
ചിലർക്ക് വായനയുടെ കാവലാൾ ആണ്....
ചിലർക്ക് എഴുത്തിന്‍റെ പ്രചോദനമാണ്....
അങ്ങനെ ഓരോ വ്യക്തിയിലും ഓരോ ആഴത്തിൽ പതിഞ്ഞിരിക്കുന്ന ഒരു വ്യക്തി...
ഒരുപാട് അര്‍ത്ഥങ്ങൾ പലർ കല്പിച്ചു കൊടുക്കുന്ന വ്യക്തി....അതാണ്‌ ആമി.
മഞ്ജു വാര്യർ അവതരിപ്പിക്കുന്ന കഥാപാത്രം ഈ വ്യത്യസ്തമായ വ്യക്തിത്വങ്ങളുടെ ഒരു നിർവ്വചനം മാത്രമാണ്....
മാധവികുട്ടിയുടേതായി ഞാൻ ആദ്യം വായിക്കുന്ന പുസ്തകം ‘ബാല്യകാല സ്മരണകളാ’ണ്. അത് വായിക്കുമ്പോൾ എന്നിൽ മാധവിക്കുട്ടിയുടെ രൂപമല്ല മറിച്ച് എനിക്ക് പരിചിതയായ ഏതൊക്കയോ പെൺകുട്ടികളുടെ രൂപമാണ്. ഞാൻ മനസ്സിൽ വരച്ചിട്ട കമലയും യഥാർത്ഥ കമലയുമായി എത്രയോ അന്തരം ഉണ്ടായിരുന്നിരിക്കും?
പിന്നെ 'പലായന'ത്തിൽ, 'നെയ്‌പായസ'ത്തിൽ, 'നഷ്ടപ്പെട്ട നീലാംബരി'യിൽ എന്‍റെ മനസ്സ് വരച്ചിട്ട പെൺകുട്ടിക്കും അഴകും ഉടലും ആത്മാവും മാറിമാറി വന്നു. 'എന്‍റെ കഥയുടെ പുറംചട്ടയിൽ നിന്നാവണം ആ അമ്മയുടെ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ എന്‍റെ മനസ്സിൽ കയറി കൂടിയത്. ആ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ, പിന്നെ പത്രതാളുകളിൽ എന്നോ കണ്ട കറുത്ത പർദ്ദ ഇട്ട മറ്റൊരു ഫോട്ടോ, പഴയ ഏതോ സിനിമയിലെ ജലജ എന്ന് തോന്നിപ്പിക്കുന്ന മറ്റു ഒന്നു രണ്ടു സ്ത്രീകളുടെ ഒപ്പം നിൽക്കുന്ന ഒരു നിറം മങ്ങിയിയ ചിത്രം ഇവയൊക്കെ എന്നോട് പറഞ്ഞ് നിന്നെ ഭ്രമിപ്പിച്ച, അമ്പരിപ്പിച്ച, കഥകൾ, എഴുതിയ ജീവിതം ജീവിച്ച 'എഴുത്തുകാരിയാണ്' എന്ന്.
അത് സമ്മതിക്കുമ്പോൾ പോലും എന്‍റെ മനസ്സ് പറയുന്നുണ്ട് ആമി, കമലാ ദാസ്, കമലാ സുരയ്യ അവർ ഒരു രൂപത്തിനും അപ്പുറത്താണ്.
ആ അതുല്യ കലാകാരി വാക്കുകൊണ്ടും ജീവിതം കൊണ്ടും കുറിച്ചിട്ടതും അത് തന്നെയാണ്...
"It is I who laugh, it is I who make love
And then, feel shame, it is I who lie dying
With a rattle in my throat. I am sinner,
I am saint. I am the beloved and the
Betrayed. I have no joys that are not yours, no
Aches which are not yours. I too call myself I.”
ഇവിടെ പറയുന്ന 'ഞാൻ/ I ' എത്രയേറെ പ്രതലങ്ങൾ തരുന്ന വായനയാണിത്. അതുകൊണ്ടു തന്നെ കമലയെ 'വായിച്ച' ഒരാൾക്കും ഒരു ശരീരത്തിന്‍റെ തടവറയിൽ അവരെ തളക്കാനാവാത്തത്. ഞാൻ കേവലം സുന്ദരമായ ഒരു ശരീരമല്ല എന്നിൽ ഒരു ആത്മാവുണ്ട് എന്ന് എടുത്തു പറയുന്നു ഓരോ എഴുത്തും. 'എന്‍റെ കഥ' യിലൂടെ ഒന്ന് കണ്ണോടിക്കു. അത് പറയുന്നത് രൂപാതീതയായ സ്ത്രീയെക്കുറിച്ചല്ലേ? അതിനാലാണ് എന്‍റെ കഥ ഒരുപാട് സ്ത്രീകളുടെ (പുരുഷൻമാരുടെയും) കഥയായത്.
കറുത്ത പർദയിൽ കൃഷ്ണനേയുമെടുത്തു ‘പ്രിയർ എന്നെ കൈവിട്ടു’ എന്ന് പറഞ്ഞ് കേരളം വിട്ടത് ഒരു സുന്ദരമായ സ്ത്രീ ശരീരമായിരുന്നില്ല. വ്യവസ്ഥകളെ ജീവതം കൊണ്ട് വെല്ലുവിളിച്ച വ്യക്തിത്വമാണ്. അവർ ആ കറുപ്പിൽ പൊതിഞ്ഞിരുന്ന ഒരു രൂപം മാത്രമല്ല, അന്നും ഇന്നും. ആ രൂപത്തിനുള്ളിൽ നിന്ന് വെളിവാകുന്ന മൂക്കുത്തി തിളക്കമുള്ള മുഖത്തിനുമപ്പുറം ആ രൂപം ഒരു നിലപാടാണ്. അതാണ് ആമിയെ/ കമലാ ദാസിനെ/ കമലാ സുരയ്യയെ മലയാളികളുടെ പ്രിയപെട്ടവളാക്കുന്നത്.
ആ കലാകാരിയുടെ ജീവിതത്തിനു ഒരു ചലച്ചിത്രഭാഷ്യം വരുന്നുവെന്നു കേൾക്കുമ്പോൾ ആ പകർന്നാട്ടത്തിനു രൂപസാദൃശ്യം കൊണ്ടല്ല, നടനവൈഭവം കൊണ്ട് ഏറ്റവും അനുയോജ്യയായ കലാകാരിവേണമെന്നു ആഗ്രഹിക്കുന്നതും അതുകൊണ്ടു തന്നെ. അംബേദ്കറായി ശ്രീ മമ്മൂട്ടിയെ അംഗീകരിച്ച കലാകേരളത്തിനു ആമിയായി മഞ്ജുവിനെയും കാണാൻ കഴിയും. ആ ചലച്ചിത്ര ഭാഷ്യം ഒരു നല്ല കലാസൃഷ്ടിയാവട്ടെ..
മാധവികുട്ടി/ കമലാദാസ് എന്ന ലോകപ്രശസ്ത എഴുത്തുകാരിയെ വരുംതലമുറക്കായി ഒരു ചലച്ചിത്ര ഭാഷ്യമായി കൂടി കാത്തുവെയ്ക്കാൻ പാകത്തിന് ഒരു മികച്ച കലാസൃഷ്ടിയായി ഈ ചിത്രത്തെ ഒരുക്കാൻ അണിയറപ്രവർത്തകർക്കു കഴിയട്ടെ..
നമുക്കു കാത്തിരിക്കാം ‘ആമി’ക്കായി......
മുൻവിധികളില്ലാതെ.....
*************************************
നിയമത്തിലും, ക്രിമിനോളജിയിലും ബിരുദാനന്തര ബിരുദം നേടിയ കോട്ടയം സ്വദേശിനിയായ ദീപ, ഇപ്പോൾ യു. കെ യിൽ സകുടുംബം താമസിക്കുന്നു.

Comments

Popular posts from this blog

...

അവിവാഹിതയായ പെണ്ണ് പ്രണയത്തെ കുറിച്ച് എഴുതിയാൽ അവൾ പ്രണയിനി വിവാഹിതയായ പെണ്ണ് പ്രണയത്തെ കുറിച്ച് എഴുതിയാൽ അവൾക്ക് വിവാഹ പൂർവ ബന്ധം വിവാഹത്തിനും അപ്പുറം ജീവിതം ഉണ്ട് എന്നറിയുന്ന സ്വതന്ത്രയായ പെണ്ണ് പ്രണയത്തെ കുറിച്ച് കുറിച്ചാൽ അവൾ അപഥ സ്ഞ്ചാരിണ്ണി ഒരുവളുടെ നീരീക്ഷണങ്ങൾ അവൾ ആണ് എന്ന് തീർപ്പ് കൽപ്പിക്കുന്ന സമൂഹത്തിനു നമ്മുക്ക് തീകൊണ്ട് തീർത്ത ത്രീഡി കണ്ണട കൊടുക്കാം സമീറ* നീ കരയാതിരിക്കു. .......................... പേര് സാങ്കല്പ്പികം എങ്കിലും ആ കണ്ണീർ പരിചിതം

ഏറെ പ്രിയപ്പെട്ട നിനക്കായി

നീ എന്ന ജീവന്റെ അഗ്നിയാവുന്നത് ഞാന്‍ എന്ന വാഴ്വിന്റെ നേരര്‍ദ്ധമല്ലെ? ഒരോതുടിപ്പും കിതപ്പും കുതിപ്പും..... യാനങ്ങളിലേ വിയര്‍പ്പിന്‍ ചവര്‍പ്പും...... എന്റെ കണ്ണീര് കൊളുത്തികിടക്കുന്ന വെളുത്ത വ്രുത്തതിന്‍ കറുത്ത സത്യങ്ങളും...... എനെ ഉറക്കികിടത്താന്‍ കൊതിക്കും നേര്‍ത്തുവിളറിയ വയറിന്‍ തണുപ്പും... ആരൊരാള്‍ കാത്തു വെയ്പ്പു എനിക്കായി? ആരെന്റെ നെറുകയില്‍ ചുണ്ടമര്‍ത്തുന്നു? എത് കരങ്ങളില്‍ ഞാന്‍ ലയിക്കുന്നു? ആരെന്റെ കാ‍തില്‍ നാമക്ഷരം ചൊല്ലുന്നു? ഏത് മിഴിയില്‍ ഞാന്‍ മാണിക്ക്യമാവുന്നു? ജീവ്ന്റെ അര്‍ദ്ധവും വ്യാപ്ത്തിയുമാവുന്നു? നീയണതെല്ലാം ഞാന്‍ എന്ന വാഴവ് നീയാണതമേ..ഞാന്‍ എന്ന സത്യം നിനക്കയി ഞാന്‍ തഥാഗതയാകാം ആത്മാവില്‍ നിന്നെ ചിരം പ്രതിഷ്ടിക്കുവാന്‍ സ്വപനങ്ങളില്‍ നിന്നെ ഗര്‍ഭം ധരിക്കാം എങ്കിലും ഭദ്രേ വളിര്‍ത്തിയെടുക്കുവാന്‍ നീ പോറ്റിയപോലെ നിന്നെ പുലര്‍ത്തുവാന്‍... പേറ്റു നോവിന്റെയും പോറ്റു നോവിന്റെ യും... കൂട്ടിയാല്‍ കൂടാ കടം തീര്‍ത്തെടുക്കുവാന്‍ എത്ര ജന്മം ഞാന്‍ മനസ്സില്‍ ചുമക്കണം ഇത്തിരി കുങ്കുമ പൊട്ടിന്‍ സുഗന്ധവും... താരാട്ടു പാട്ടിന്റെ പതിഞ്ഞൊരാ ഇണവും... ജന്മം മുഴുവനെനിക്കായി ഉഴിഞ്ഞിട്ട നിന്റെ സ...

ഓര്‍മ്മയിലെ മഴക്കാലങ്ങള്‍.

Rain for cam Originally uploaded by Deepa.Praveen മഴ മിക്കപ്പോഴും കൌതുകവും കൂട്ടും ആകാറുണ്ട്..ചിലപോള്‍ നമ്മോടു ഒപ്പം സഞ്ചരിക്കാരും.. എന്റെ ഒപ്പം നടന്ന ഒരു മഴയെ കുറിച്ച്... ഞാന്‍ ഒരു സെമിനാറിന് ഒറിസയില്‍ എത്തിയതായിരുന്നു..ഒരു വേനല്‍ കാലത്തിന്റെ എല്ലാ രൌദ്രതയും ഒരുമിച്ചു അറിയാന്‍ കഴിയും ഒറിസയില്‍. കാലത്ത് 4 മണിക്ക് തലയ്ക്കു മുകളില്‍ ഉദിച്ചു നില്‍ക്കുന്ന സൂര്യന്‍ വൈകുന്നേരംഎട്ടു മണി കഴിഞ്ഞാലും എനിക്ക് വീട്ടില്‍ പോകാന്‍ മനസില്ല എന്ന് പറഞ്ഞു മാനത്ത് തന്നേയ് ഉ‌ണ്ടാവും.ആ സമയം കൊണ്ട് നമ്മള്‍ ഒരു അര കിണര്‍ വെള്ളം കുടിച്ചു തീര്‍ത്തിട്ട് ഉണ്ടാവും..ഒരു മഴ കാറ് എങ്കിലും കാണാന്‍ നമ്മള്‍ നേര്ച്ച നേര്‍ന്നു പോകുന്ന സമയം.എത്രയും പെയ്ട്ടന്നു നാട് എത്തിയാല്‍ മതി എന്ന് പ്രാര്‍ഥിച്ചു കഴിഞ്ഞ നിമിഷങ്ങള്‍. അപ്പോഴാ അടുത്ത ശുഭ വാര്‍ത്ത‍,കല്കട്ടയില്‍ കൂടി ഒരു ദിവസം പോകേണ്ടി വരും. ഭുവനേശ്വര്‍ ഡെയിലി യില്‍ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാതെ ഒരു യാത്ര,കൂടെ ഉള്ളത് ഒന്ന് മേഘാലയന്‍ സുഹൃത്ത്‌ മയി(അയമ്മയുടെയ് എ.ടി.എം കാര്‍ഡ് പണി മുടക്കില്‍ ആയ ടെന്‍ഷന്‍),നാട്ടില്‍ തിരിച്ചു എത്തിയിട്ട് മറ്റു ഒരു പാ...