നമ്മൾ മറക്കുന്ന സാമാന്യ മര്യാദകൾ:
................................ നമ്മളിൽ എല്ലാം ഒരു വേട്ട പട്ടിയുണ്ട്. ഏറ്റവും ആദ്യം 'ഇര'യിലേയ്ക് ചാടി വീഴാൻ കാത്തിരിക്കുന്ന ഒരു ചെന്നായ്. 'ഏറ്റവും ആദ്യം' എന്നതാണ് ഈ വേഗതയുടെ ലോകത്തു മുഖ്യമായത്. അത് കൊണ്ട് കൂർത്ത കണ്ണുകളും, കൂർപ്പിച്ച വിരലുകളുമായ് കാത്തിരിക്കുന്നു, ആദ്യ സന്ദേശവാഹകർ എന്ന ആത്മരതിയിൽ ഉൾപുളകം കൊള്ളാൻ (എല്ലാവരുമല്ല ചിലരെങ്കിലും). പ്രശസ്തമായ സുകൃതം എന്ന സിനിമയിൽ ഒരു രംഗം ഉണ്ട്, രോഗം മാറി തന്റെ പഴയ ജോലിസ്ഥലത്ത് എത്തി മേശവലിപ്പു തുറന്നു നോക്കുന്ന മമ്മൂട്ടിയുടെ കഥാപാത്രം ഡ്രാഫ്റ്റ് ചെയ്തു വെച്ചിരിക്കുന്ന തന്റെ മരണവാർത്തകാണുന്നതാണത്. മറ്റൊന്ന് വ്യക്തിപരമായ അനുഭവമാണ്, എന്റെ അച്ഛമ്മ കുറെ നാളുകൾ രോഗബാധിതയായി കിടന്നിട്ടാണ് മരിച്ചത്, ആ ദിവസങ്ങളിൽ പലപ്പോഴും വരുന്ന ഫോൺ കോളുകൾ 'പോയോ' 'ഇല്ലയോ' എന്നറിയാനായിരുന്നു. അതിനു മറുപടി പറയേണ്ടി വരുക അത്ര സുഖമുള്ള അവസ്ഥയല്ലയെന്നു, അങ്ങനെ ഒരു സാഹചര്യത്തിലൂടെ കടന്നു പോയവർക്കറിയാം. പറഞ്ഞു വന്നത് രോഗാവസ്ഥയിൽ ഉള്ള ഒരാൾക്കും അയാളുടേതായ സ്വകാര്യതകൾ ഉണ്ട്. അത് മാനിക്കാൻ നാം ബാധ്യസ്ഥരാണ്. പ്രത്യേകിച്ചും നമ്മുടെ വാർത്തകളോടുള്ള അമിത ആസക്തിയും ആവേശവും ഒരു ദേശത്തിനു ഗുണത്തേക്കാൾ ഏറെ ദോഷമാണ് ചെയ്യുന്നതെങ്കിൽ, നമുക്ക് കുറച്ചു കൂടി മിതത്വം പാലിക്കാം. |
അവിവാഹിതയായ പെണ്ണ് പ്രണയത്തെ കുറിച്ച് എഴുതിയാൽ അവൾ പ്രണയിനി വിവാഹിതയായ പെണ്ണ് പ്രണയത്തെ കുറിച്ച് എഴുതിയാൽ അവൾക്ക് വിവാഹ പൂർവ ബന്ധം വിവാഹത്തിനും അപ്പുറം ജീവിതം ഉണ്ട് എന്നറിയുന്ന സ്വതന്ത്രയായ പെണ്ണ് പ്രണയത്തെ കുറിച്ച് കുറിച്ചാൽ അവൾ അപഥ സ്ഞ്ചാരിണ്ണി ഒരുവളുടെ നീരീക്ഷണങ്ങൾ അവൾ ആണ് എന്ന് തീർപ്പ് കൽപ്പിക്കുന്ന സമൂഹത്തിനു നമ്മുക്ക് തീകൊണ്ട് തീർത്ത ത്രീഡി കണ്ണട കൊടുക്കാം സമീറ* നീ കരയാതിരിക്കു. .......................... പേര് സാങ്കല്പ്പികം എങ്കിലും ആ കണ്ണീർ പരിചിതം
Comments