Rain at night. Paulo Coelho: The fear of suffering is worst than suffering itself ( The Alchemist), a photo by {deepapraveen very busy with work..back soon on Flickr.
ഒരു പാട് മഴക്കലങ്ങള്‍ക്ക് മുന്‍പ്, ഒരു ജൂണ്‍ മാസം . ദൂരെ ഉള്ള നഗരത്തിലെ വലിയ സ്കൂളില്‍ നടക്കുന്ന ഒരു എഴുത്ത് മത്സരത്തിനു കന്യാസ്ത്രീ അമ്മ മാരുടെ കൈയും പിടിച്ചു ബസ്സിറങ്ങിയ കുട്ടി. അമ്മ പൊതിഞ്ഞു കൊടുത്ത ചായ പെന്‍സിലുകളും ഒരു ഗ്ലുകോസ് ബിസ് കറ്റ് ന്റെ പൊതിയും, നിറയെ മഷി നിറച്ച ആ പേനയും നെഞ്ചോട് ചേര്‍ത്ത് ബസ് ഇറങ്ങിയ കുട്ടി. മത്സരങ്ങള്‍ക്ക് പോകുമ്പോ മാത്രം കിട്ടുന്ന ആവുദാര്യങ്ങള്‍ ആയിരുന്നു അവള്‍ക്കു ആ പോതികെയ്ട്ടില്‍ ഉണ്ടായിരുന്നത്. ബസ് ഇറങ്ങിയതു ഒരു വലിയ കെട്ടിടത്തിനു മുന്‍പില്‍ ആണ്. റോഡ് കടന്നാല്‍ ആ വലിയ സ്കൂള്‍ ആയി. എത്ര പെട്ടന്ന് ആണ് കന്യ സ്ത്രീ അമ്മമാരും മറ്റു കുട്ടികളും ആ റോഡ് മുറിച്ചു കടന്നത്. എവിടെയും പകച്ചു നില്‍ക്കുന്ന കുട്ടി ആ തിരക്കില്‍ റോഡിനിപ്പുറം ഒറ്റപെയ്ട്ടുപോയതും, ആ അന്ധാളിപ്പില്‍ പൊതി കെട്ടില്‍ നിന്ന് അവളുടെ പിടി അയഞ്ഞതും, പിന്നില്‍ നിന്ന് ഉള്ള ഏതോ തള്ളലില്‍ ഒരു നിമിഷം കൊണ്ട് ആ പൊതി അടുത്ത് വന്ന ഒരു ബസിന്റെ ചക്രത്തില്‍ പെട്ട് ഞെരിഞ്ഞമര്‍ന്നതും, മഴയില്‍ ചായങ്ങള്‍ ഒലിച്ച് പോയതും ,ആ കുട്ടി വാവിട്ട് കരഞ്ഞതും എല്ലാം എത്ര പെയ്ട്ടന്നു ആയിരുന്നു.
അയാള്‍,
ആ നിമിഷങ്ങളില്‍ ഒന്നില്‍ ആണ് കുട്ടിക്ക് മുന്‍പില്‍ ഇരുന്നത്. റോഡ്‌നു അപ്പുറം പകച്ചു നില്‍ക്കുന്ന കന്യസ്ത്രീ അമ്മമാരോട് പേടിക്കണ്ട എന്ന് പറഞ്ഞ് , കരയുന്ന കുട്ടിയെ , 'കരയണ്ട നമുക്ക് പുതിയ പെന്‍സില്‍ വാങ്ങാം' എന്ന് ആശ്വസിപ്പിച്ച ആള്‍. എന്നാല്‍ കുട്ടി കണ്ണീര്‍ പൊഴിച്ചത് പൊട്ടിപോയ ബിസ്സുറ്റ് കൂടിനെ ഓര്‍ത്തായിരുന്നു. 'ബിസ്സുറ്റ്', അതായിരുന്നു കുട്ടി പറഞ്ഞു കൊണ്ടേ ഇരുന്നത്. ഇതിനിടയില്‍ അയാള്‍ റോഡ് മുറിച്ചു കടന്നു കുട്ടിയേ കന്യ സ്ത്രീ കളുടെ ഒപ്പം ഏല്പിച്ചു. മറ്റു കുട്ടികളുടെ കയ്യില്‍ നിന്ന് കളര്‍ പെന്‍സില്‍ കടം വാങ്ങി മത്സരത്തിനു പങ്കു എടുക്കാം എന്ന് തീരുമാനം ആയി.
അപ്പോള്‍ അയാള്‍ വീണ്ടും വരുന്നു. കയ്യില്‍ ഒരു ചെറിയ പെട്ടി കളര്‍ പെന്‍സിലും ഒപ്പം ആ മിട്ടായിയും . ഫൈവ്സ്റ്റാര്‍ . ആദ്യം ആയി ആണ് കുട്ടി ആ മിടായി കാണുന്നത്. ആ മത്സര വേദിയില്‍ അയാളും ഉണ്ടായിരുന്നു. ചായക്കുട്ടുകള്‍ ഉടുപ്പില്‍ ആകെ വാരിവിതറി , ഇരുന്നും കിടന്നും ചിത്രം വരയ്ക്കുന്ന കുരുന്നു വിരലുകളുടെ ചിത്രം അയാള്‍ അവര്‍ക്ക് ഒപ്പം ഇരുന്നു അവരോട് ചിരിച്ചും അവരെ ചിരിപ്പിച്ചും പകര്‍ത്തി കൊണ്ടേ ഇരുന്നു. ഒപ്പം കുട്ടിയുടെ ഒരു ചിത്രം. അന്ന് ക്യാമറ കണ്ടാല്‍ ഉടനേ ഏതു കരച്ചിലിനിടയിലും ഏറ്റവും വികൃതം ആയി ചിരിക്കാനുള്ള കഴിവ് കുട്ടിക്ക് ഉണ്ടായിരുന്നു.ആ മല്‍സരം ഒരു ദിവസം നീണ്ടു. തിരികെ മടങ്ങുമ്പോള്‍ കുട്ടി അയാളെ മറന്നു. കിട്ടിയ സമ്മാന പൊതികളിലും കന്യ സ്ത്രീ അമ്മ കൊണ്ട് പോയ പാര്‍ക്കിലെ കുട്ടിയുടേ മനസ് കുടുങ്ങി കിടന്നു കുറേ ഏറെ ദിവസങ്ങളോളം. പിന്നേ അവള്‍ അതും മറന്നു.
ആ അദ്ധ്യായന വര്‍ഷത്തില്‍ ആണോ , അതോ അതിനു അടുത്തത് ആണോ എന്ന് അറിയില്ല . വേണ്ടും ഒരു സ്കൂള്‍ കാലമേള, കാണാതെ പഠിച്ചിട്ടും മതി വരാതെ വീണ്ടും വീണ്ടും ഒരു കവിത മനപാഠം ആക്കാന്‍ ശ്രമിക്കുന്ന കുട്ടി . അതിനിടയില്‍ ഏതോ കുട്ടിക്ക് നൃത്തത്തിന് സമ്മാനം കിട്ടിയിരിക്കുന്നു, ആ കുട്ടിയുടെ അമ്മ ആ കുട്ടിയെ കെട്ടി പിടിക്കുന്നു, അത് ഒരാള്‍ ക്യാമറയില്‍ പകര്‍ത്തുന്നു . അത് അയാള്‍ ആണ് . ഒരിക്കല്‍ നിറ കൂട്ടുകളും മധുരവും തന്ന ആള്‍. കുട്ടിയുടെ പടം പകര്‍ത്തിയ ആള്‍ ., ചേട്ടാ എന്റെ പടം എന്തിയേ?, ക്യാമറ ബാഗിന്റെ വള്ളിയില്‍ തൂങ്ങിയാ ഒരു 18 കിലോ ചോദ്യം അയാളേ ഒന്നു ഞെട്ടിചോ? ക്യാമറ ബാഗില്‍ നിന്നും പിടിവിട്ടു മിഴി അടക്കാതെ ശ്വാസം വിടതേ കുട്ടി പഴയ ചായകുട്ടിന്റെയ് കഥ അയാളേ ഓര്‍മ്മപെടുത്തി. ഒരു പൊട്ടി ചിരിയോടെ അയാള്‍ അത് കേള്‍ക്കുകയും ചെയ്തു. എന്നിട്ട് ചോദിച്ചു ' അന്ന് സമ്മാനം കിട്ട്യരുന്നു അല്ലേ?' 'ഉവ്വ്' അയാള്‍ ഒന്ന് ചിരിച്ചു പിന്നേ പോക്കറ്റില്‍ കൈ ഇട്ടു ഒരു മധുര മിടായി എടുത്തു കുട്ടിക്കു നീട്ടി , അത് കുട്ടി മധുരതോടെയ് നുണയുന്ന സമയം അയാള്ടെ ക്യാമറ ഒരിക്കല്‍ കൂടി കണ്ണ് ചിമ്മി. അപ്പോഴേയ്ക്കു കുട്ടിയുടെ റോള് നമ്പര്‍ എത്തി യിരുന്നു . ഒരു നന്ദി പോലും പറയാതെ ആ മിടയിയി പൊതി എവിടെയ്ക്കോ വലിച്ച് എറിഞ്ഞു കുട്ടി സ്റ്റേജ് ലേക്ക് ഓടികയറി. ആ ദിവസങ്ങളിലേ മത്സര തിരക്കുകളില്‍ കുട്ടി അയാളേ വീണ്ടും മറന്നു, എങ്കിലും പിന്നിട് കുറേ നാളുകള്‍ ആരെ എങ്കിലും ക്യാമറയും ആയി കണ്ടാല്‍ കുട്ടി അയാളെ ഓര്‍ത്ത് എടുത്തു .
കുട്ടി വളര്‍ന്നു, മഴക്കാലങ്ങള് ഒപ്പം. കുട്ടിക്ക് മഴ അത്ഭുതവും അഭിനിവേശവും ആയി. മഴച്ചിത്രങ്ങള്‍ വരച്ചും , മഴയെ കുറിച്ച് കവിത എഴുതിയും , മഴ നനച്ചു നടന്നും, മഴ തിമര്‍ത്തു പെയ്യുമ്പോള്‍ കുളത്തിലെ ചൂടുള്ള വെള്ളത്തില്‍ മുങ്ങന്കുഴി ഇട്ടും മഴയേ സ്നേഹിച്ച് കുട്ടി പെണ്‍കുട്ടി യിലേ ക്ക് അവളിലെയ് ക്ക് നീന്തി കയറി .
അങ്ങനെ ഒരു മഴക്കാലത്ത് മഴ ആസ്വദിച്ചു ഉണര്‍ന്ന പുലരിയില്‍ ഉമ്മറത്ത് അന്നത്തെ പത്രം നനഞു കിടന്നിരുന്നു . അതിന്റെ മുഖ ചിത്രം അവള്‍ക്കു പരിചിതം ആയിരുന്നു. അത് അയാള്‍ ആയിരുന്നു, അവളിലേ കുട്ടിയുടേ കൈയില്‍ മിടയികള്‍ വെയ്ച്ചു തന്ന ആള്‍. അവള്‍ ആള്‍ അറിയാതെ ഇഷ്ട്ട പെയ്ട്ടിരുന്ന ഒരുപാട് മഴ ചിത്രങ്ങള്‍ തന്നിരുന്നയാല്‍. മനോരമയുടെ സ്റ്റാഫ് ഫോട്ടോഗ്രാഫര്‍. വിക്ടര്‍ അത് താങ്കള്‍ ആയിരുന്നു. മഴ യിലേയ്ക്കു നടന്നു പോയ ആള്‍. ഓര്‍ക്കാപ്പുറത്ത് പെയ്ത മധുരമുള്ള ഒരു ആലിപ്പഴം.
ജീവിതത്തെ ഫ്രെയിംകളായി കാണാനും അതിനെ ജീവിതത്തോട് ചേര്‍ക്കാന്‍ ഒരു ക്യാമറയിലേക്ക് പകര്‍ത്തി കൂടേ കൂട്ടാനും ശ്രമിക്കുന്ന നിമിഷങ്ങളില്‍ പലതിലും വിക്ടര്‍ ഞാന്‍ നിന്നേ ഓര്‍ക്കുന്നു. എന്റെ ക്യാമറയില്‍ ഞാന്‍ ഒരു പാട് ചിത്രങ്ങള്‍ പകര്‍ത്തി വിക്ടര്‍, പക്ഷേ ഒരിക്കല്‍ പോലും ഒരു മഴ ചിത്രം കാലം എനിക്കായി തരുന്നില്ല. ഇന്ന് നീ ഉണ്ടായിരുന്നു എങ്കില്‍ വീണ്ടും ഞാന്‍ എന്റെ നഗരത്തിലേയ്ക്ക്, നമ്മള്‍ ആദ്യം കണ്ട ആ ബസ് സ്റ്റോപ്പില്‍ വന്നു അതിനു മുന്‍പിലെ പത്രം സ്ഥാപനത്തില്‍ വന്നു നിന്നേ കണ്ടു. പഴയ കഥ ഓര്‍മ്മിപ്പിച്ച് ഞാന്‍ എന്നെ ഒരു മഴ ചിത്രം എടുക്കാന്‍ പഠിപ്പിക്കാന്‍ പറയുമായിരുന്നു.
വിക്ടര്‍ നിന്റെ അസാന്നിദ്ധ്യം ഇല്ലാതെ ആക്കിയത് എന്റെ പകര്‍ത്താനാവാത്ത മഴ ചിത്രങ്ങളെ കൂടി ആണ്. നിന്റെ ആത്മ ശാന്തിക്കായി ഒരു കുഞ്ഞു പെങ്ങളുടെ രണ്ടിറ്റു കണ്ണീര്.
Comments
വിക്ടറിന്‍റെ അനുസ്മരണം.
വിക്ടറിന് ആദരാജ്ഞലികള്‍
NAMMALIL PALARUM ETHARAMORU KAZHCHA KANDITTUM KANATHE POVUNNUND....
VICTORENNU ORKKUMBOL MITTAYIYEKKAL MADURAM THONNUM ALLE........