കൃഷ്ണ-പക്ഷം എന്ന കവിതക്കുള്ള മറുകുറിയാണിത്... കൃഷ്ണനേ കൃഷ്ണനായി അറിയുന്ന രാധയുടേ മനസ്സ് വാക്കിലൂടെ വരചിടാന്‍ ഒരു വിഫല ശ്രമം കണ്ണാ തിരിച്ചറിയുന്നുവോ നീയിന്നു... വൃന്ദാവനത്തിലെ മങ്ങിയൊരീ നിഴല്‍? കങ്കണം ഇല്ലത്ത പൊല്‍ ചിലമ്പില്ലാത്ത സ്വപ്നങ്ങള്‍ കാണാത്തിരിക്കാന്‍ പഠിച്ചൊരീ പാവം മനസ്സിന്‍ മതിഭ്രമം മാത്രമോ നീയിങ്ങുവന്നതും എന്നെ അറിഞ്ഞതും? ഏങ്കിലും കണ്ണാ നിനക്കായി കൊരുക്കട്ടേ ഇന്നു ഞാന്‍ എന്റെയി കമ്പിത ഹ്രുദിന്റേ കണ്ണുനീര്‍ തുള്ളികള്‍... മാധവാ മൗലിലിയില്‍ ചാര്‍ത്തെട്ടെ ഞാന്‍ എന്റെ നഷ്ട സ്വപ്നങ്ങളാം സൗഗന്ധികങ്ങളേ... കാലം എറെ കടന്നിതിന്നെങ്കിലും കാളിന്ദി എനിക്കന്യമയെങ്കിലും കാത്തുവെഛു ഞാന്‍ എന്നെ നിനക്കായി കാര്യം ഇന്നതിനെറെയില്ലെങ്കിലും കാത്തിരുന്നിവള്‍ കാത്തിരിപ്പിന്നുമപ്പുറം വിഢിയെന്നോതി ചിരിചവരെത്രപേര്‍? ഭ്രാന്തിയെന്നാര്‍ത്തു വിളിചവരെത്ര പേര്‍? നീ വരിലെന്നും എല്ലാം ഒരൊര്‍മ്മയായി എങ്ങൊ മറഞ്ഞിരിക്കാം എന്നുമൊതിയോര്‍ എത്ര പേര്‍ എത്ര പേര്‍ എങ്കില്ലും മാധവാ എങ്ങനെ വിസ്മരിക്കും പ്രിയാ നീയെന്റെ സ്വപ്നാ വേഗങ്ങളില്‍ യാഗശ്വമായതും എണ്ണിയാല്‍ തീരാത്ത വാക്കിനാല്‍ നോക്കിനാല്‍ എന്നെ നിനക്കായി നീ കണ്ടെടുത്...