Skip to main content

21.kanna ninakkayi....

കൃഷ്ണ-പക്ഷം എന്ന കവിതക്കുള്ള മറുകുറിയാണിത്‌...
കൃഷ്ണനേ കൃഷ്ണനായി അറിയുന്ന രാധയുടേ മനസ്സ്‌ വാക്കിലൂടെ വരചിടാന്‍ ഒരു വിഫല ശ്രമംകണ്ണാ തിരിച്ചറിയുന്നുവോ
നീയിന്നു...
വൃന്ദാവനത്തിലെ
മങ്ങിയൊരീ നിഴല്‍?
കങ്കണം ഇല്ലത്ത പൊല്‍ ചിലമ്പില്ലാത്ത
സ്വപ്നങ്ങള്‍ കാണാത്തിരിക്കാന്‍ പഠിച്ചൊരീ
പാവം മനസ്സിന്‍ മതിഭ്രമം മാത്രമോ
നീയിങ്ങുവന്നതും എന്നെ അറിഞ്ഞതും?

ഏങ്കിലും
കണ്ണാ നിനക്കായി
കൊരുക്കട്ടേ
ഇന്നു ഞാന്‍ എന്റെയി
കമ്പിത ഹ്രുദിന്റേ
കണ്ണുനീര്‍ തുള്ളികള്‍...

മാധവാ മൗലിലിയില്‍ ചാര്‍ത്തെട്ടെ
ഞാന്‍ എന്റെ നഷ്ട
സ്വപ്നങ്ങളാം സൗഗന്ധികങ്ങളേ...

കാലം എറെ കടന്നിതിന്നെങ്കിലും
കാളിന്ദി എനിക്കന്യമയെങ്കിലും
കാത്തുവെഛു ഞാന്‍ എന്നെ നിനക്കായി
കാര്യം ഇന്നതിനെറെയില്ലെങ്കിലും
കാത്തിരുന്നിവള്‍ കാത്തിരിപ്പിന്നുമപ്പുറം

വിഢിയെന്നോതി ചിരിചവരെത്രപേര്‍?
ഭ്രാന്തിയെന്നാര്‍ത്തു വിളിചവരെത്ര പേര്‍?
നീ വരിലെന്നും എല്ലാം ഒരൊര്‍മ്മയായി
എങ്ങൊ മറഞ്ഞിരിക്കാം
എന്നുമൊതിയോര്‍
എത്ര പേര്‍ എത്ര പേര്‍ എങ്കില്ലും
മാധവാ
എങ്ങനെ വിസ്മരിക്കും പ്രിയാ
നീയെന്റെ
സ്വപ്നാ വേഗങ്ങളില്‍ യാഗശ്വമായതും
എണ്ണിയാല്‍ തീരാത്ത വാക്കിനാല്‍
നോക്കിനാല്‍ എന്നെ നിനക്കായി
നീ കണ്ടെടുത്തതും?

ഒടുവിലെ മോക്ഷമായി
ഒടുവിലെ മുക്തിയായി
നമ്മില്‍ ലയിചാണു
നാമൊടുങ്ങേണ്ടതെന്ന്
ആദിയം അറിഞ്ഞതും
എങ്ങനെ വിസ്മരീചീടാന്‍
പ്രിയ നിന്റെ ജീവന്റെ സ്പന്ദനം
ഞാന്‍ മാത്രമല്ലയോ?


എത്ര കാതങ്ങള്‍ പിന്നിട്ടു എങ്കിലും
വര്‍ഷ പകര്‍ഛകള്‍ വേഷപകര്‍ഛകള്‍
എത്ര നടന്നിതു കണ്മുന്‍പിലില്‍ എങ്കിലും
കണ്ണാ നിനക്കായി
കാത്തു വെച്ചെന്റെ യീ
കാലം ത്യജിചിട്ട ജീവന്റെ പുസ്തകം
ഒടുവിലെ മാത്രയില്‍ ഒടുവിലെ വേളയില്‍ അറിക കുമാരാ
നാം
കാലാതിവര്‍ത്തികള്‍...
ഈ ബാഷ്പ ബിന്ദുവില്‍
ഈ സ്മമുദ്ര ഹ്രുധയതില്‍
ഈ പ്രണയ പ്രളയതില്‍
നീ അഭയം തിരക്കകുക
ഇവളില്‍ ലയിക്കുക
ഇവളെ നീ നിന്റെ മറു ജന്മമാക്കുക...

Comments

freebird said…
നന്നായിരിക്കുന്നു സുഹ്രുത്തേ ...
vinayak said…
...u hav posted it very welll....
orupaadu varikal enne aakarshichenkilum eduthu parayaanayi kurachu varikal ente manasil thangi nilkkunnu..
athingane thudangunnu...
viddiyennothi chirichavar ethraper?
bhranthiyennothi vilichavar ethraper?
nee varillennum ellam orormayayi engo maranjirikkam ennumothiyor ethraper.......
.....ee varikalil oru gooda vimarsanathinte swaram njan kanunnu...athu oru pakshe ee samoohathinu nerey aayirikkam....athu pakshe ,enikku ennodu thanneyulla oru koottam chodyangalaayittu thanneyaanu thonniyathu...enthaayalum aa varikal ennum manasil thangi nilkkunna onnu thanne...
Vinita said…
really touching words...

raadhayude manassu.... u've pictured it very beautifully..

Popular posts from this blog

ചുക്ക് കാപ്പി കുറിപ്പടി

ചുക്ക് കാപ്പി കുറിപ്പടി : ഒന്നര ഗ്ലാസ്സ് വെള്ളം തിളയ്ക്കുമ്പോ ഒരു കഷ്ണം ചക്കര ഇട്ടു അലിഞ്ഞു തുടങ്ങുപോ, കാൽ സ്പൂൺ ചുക്ക് പൊടി, കാല്‍ സ്പൂൺ കുരുമുളക് പൊടി, ഒരു വലിയ നുള്ളു നല്ല ജീരകം, ഒരു ഏലക്ക ചതച്ചത് മൂന്നാലു അഞ്ചു തുളസിയില ഇതെല്ലാം കൂടി ഇട്ടു തിളപ്പിച്ചു, വെള്ളം ഒരു മുക്കാൽ ഗ്ലാസ് ആയി വറ്റുമ്പോ ഒരു ചെറിയ സ്പൂൺ കാപ്പി പൊടി ഇട്ടു, ഗ്ലാസ്സിലേക്ക് പകർന്നു ചൂടോടെ കുടിക്കുക. :)
...
ഓരോ പനിക്കാലവും പ്രിയമുള്ള ചില ഓർമ്മകൾ കൂടി തന്നേക്കാം ചിലപ്പോഴെങ്കിലും.

കണ്ണിൽ നിന്ന് പൊന്നീച്ച പറക്കുംപോലെയുള്ള പനികുളിരിൽ തണുത്തു ഒരു കമ്പിളി പുതപ്പിൽ സ്വയം ഒതുങ്ങുന്ന നിമിഷങ്ങളിൽ ആണ് തോന്നുക 'അമ്മ അടുത്തുണ്ടായിരുന്നുവെങ്കിൽ...ഒരു ചൂട് ചുക്ക് കാപ്പി ഇട്ടു തന്നിരുന്നുവെങ്കിൽ എന്നൊക്കെ.

'അമ്മ അടുത്ത് ഇല്ലാത്തപ്പോ തന്നത്താനെ കാപ്പി ഇട്ടു കുടിക്കുക തന്നെ...

അപ്പൊ ഒരു കപ്പു ചുക്ക് കാപ്പിയുമായി ഞാനും എന്റെ തലവേദനകളും ...:)

വാക്കുപെയ്യുമിടത്തിലെ  അയാളും ഞാനും..

***
വായനശാല വരുന്നു.
കുട്ടിയ്ക്ക് സന്തോഷം തോന്നി.
അതുവരെ വല്ലപ്പോഴും അച്ഛൻ വാങ്ങിത്തരുന്ന പുസ്തകങ്ങളോ  അല്ലെങ്കിൽ അപൂർവ്വമായി അടുത്ത വീട്ടിലെ ചേട്ടന്മാരുടെയോ ചേച്ചിമാരുടെയോ കയ്യിൽ നിന്ന് കിട്ടുന്ന പുസ്തകങ്ങളോ ആയിരുന്നു അവളുടെ വായിക്കാനുള്ള മോഹത്തെ തൃപ്തിപ്പെടുത്തിയിരുന്നത്.
ഏതെങ്കിലും വീടുകളിൽ വിരുന്നു പോകുമ്പോ മേശപ്പുറത്തു നിരക്കുന്ന പലഹാരങ്ങളെക്കാൾ ആ 6 ആം ക്ലാസുകാരിയെ കൊതിപ്പിച്ചിരുന്നത് അവിടെ അടുക്കിവെച്ചിരുന്ന പുസ്തകങ്ങളായായിരുന്നു.
ഇപ്പൊ ഇതാ വായനശാലയിൽ ഒരുപാട് പുസ്തകങ്ങളുണ്ടാവുന്ന്, ഇനി മതിവരുവോളം വായിക്കാം.
‘ആനന്ദലബ്ധിക്കിനിയെന്തു വേണം?’
ഉൽഘാടനദിവസത്തെ തിരക്കുകളെല്ലാം കഴിഞ്ഞു. ആളും ആരവവും ഒഴിഞ്ഞു.

പിറ്റേന്ന് വൈകുന്നേരം മുതൽ കാവിൽ പോയിട്ട് തിരികെ മടങ്ങും വഴി വായനശാലയിൽ പോയി പുസ്തകങ്ങളെടുക്കാനും പത്രം വായിക്കാനുമുള്ള അനുമതി കുട്ടി മുത്തശ്ശിയുടെ കയ്യിൽ നിന്ന് കാലേകൂട്ടി വാങ്ങി. വായന പൂക്കുന്ന ദിവസങ്ങളാണ് ഇനി കുട്ടിയെ കാത്തിരിക്കുന്നത്.
കുട്ടിയുടെ വീട്ടിൽ നിന്ന് വായനശാലയുടെ മുന്നിലൂടെയുള്ള നാട്ടിടവഴി അവസാനിക്കുന്നത് കാവിലാണ്.
സ്കൂൾ വിട്ടു വന്നാൽ, എന്തെങ്കിലുമൊന്ന് കഴിച്ചെന്നു വരുത്തി  കുളത്തി…

Must read books

This is a compilation of must read books by my fellow face book friends.


I hereby express my sincere gratitude to all those friends who suggested books.


I hope the following list may help at least a new reader. If you have more suggestions please feel free to comment.


Thanks


Deepa Praveen


1. ഒരു ദേശത്തിന്റെ കഥ


2. Kite Runner-Kalid hosseini

3. സുഗന്ധി എന്ന ആണ്ടാൾ ദേവനായകി - ടി. ഡി. രാമകൃഷ്ണൻ

4. The power of your subconscious mind by Dr.Joseph Murphy.

5. ആശാപൂർണ ദേവിയുടെ "പ്രഥമ പ്രതിശ്രുതി.

6. അർദ്ധനാരീശ്വരൻ , Perumal Murugan

7. Thousand splendid suns-Kalid hosseini

8. ബെന്യാമീന്റെ ആടുജീവിതം

9. നൂറു സിംഹാസനങ്ങൾ- ജയമോഹനൻ

10. ആശാപൂർണ ദേവിയുടെ "പ്രഥമ പ്രതിശ്രുതി

11. തുമ്മാരുകുടി കഥകൾ - മുരളി തുമ്മാരാകുടി

12. സേതുവിന്റെ 'അടയാളങ്ങൾ

13. The Love Queen of Malabar: Memoir of a Friendship with Kamala Das.

14. ഒരു സങ്കീർത്തനം പോലെ-പെരുമ്പടവം

15. ആരാച്ചാര്‍- Meera.

16. ബോറീസ് പോളെ വോയിസിന്റെ... ഒരു യഥാർത്ഥ മനുഷ്യന്റെ കഥ.

17. Maranapusthakam- O. M Aboobacker.

18. To kill a mockingb…