Skip to main content

20.അത്‌ സൗഹ്രുദമായിരുന്നൂ...


അത്‌ സൗഹ്രുദമായിരുന്നൂ...

ഇലഞ്ഞി പൂക്കള്‍ കൊരുത്തുതന്ന
സൗഹ്രുദം..

നാട്ടു മാവിന്‍ ചുവട്ടിലെ കണ്ണിമാങ്ങകള്‍ പെറുക്കി ചെറിയ പൂപാവാടയില്‍ കൂട്ടിയിരുന്ന കാലത്തേ കൂട്ട്‌...

കുളത്തിലെ ഇളം ചൂടുള്ള വെള്ളത്തില്‍ കാലിട്ടിരുന്ന്...ഒരു ബാലരമയിലെ ലുട്ടാപ്പിയേയും കൂട്ടുസനെയും വായിച്ചത്ത്‌ ഞങ്ങള്‍ ഒന്നിച്ചായിരുന്നു...

ഐസ്‌ ഫ്രൂട്ട്‌ വാങ്ങാന്‍ കുന്നിറങ്ങിവരുന്ന ലാസ്സറുചേട്ടന്റെ തകരം മണക്കുന്ന സൈക്കളിനു കാത്തിരുന്നിരുന്നതും ഞങ്ങള്‍ ഒന്നിച്ചായിരുന്നു...

ദീപാരധനക്കുള്ള പൂക്കള്‍ ഇറുക്കുമ്പൊള്‍ നിറയെ പൂക്കുന്ന ചെമ്പരത്തിയില്‍ നിന്ന് ചുവന്ന പൂക്കള്‍ പൊട്ടിച്ച്‌ പൂക്കുടയില്‍ ഇട്ട്‌ തന്നിരുന്നതും...
തൊഴുത്‌ മടങ്ങും വരെ
അമ്പലത്തിന്റെ മുന്‍പിലെ ചെമ്പകത്തറയില്‍..ചെമ്പക പൂക്കള്‍കൊണ്ട്‌ കൂടാരമുണ്ടാക്കി കാത്തിരുന്നത്തും ഒരു സൗഹ്രുദമായിരുന്നു...
അവളെ ഞാന്‍ ഒരു പേരിട്ടു വിളിച്ചു...

"ചെമ്പകക്കുട്ടി"

അവള്‍ എന്റെ കളിചെങ്ങാതിയായിരുന്നു...ആ പെണ്‍പള്ളികൂടത്തിലെ മുന്‍ നിരയില്‍ കൈ ചേര്‍ത്ത്‌ പിടിച്ചിരുന്ന കൊച്ചു പെണ്‍കുട്ടികള്‍ ഞങ്ങളായിരുന്നു...

കുമ്പസാര രഹസ്യം പോലെ അവള്‍ പറഞ്ഞിരുന്ന വലിയ സ്വകാരിയങ്ങളില്‍... പപ്പയൊടു പറഞ്ഞ കൊച്ചു കള്ളങ്ങളും..മമ്മി അറിയാതെ കളിക്കാന്‍ പൊയത്തും...പാര്‍തിധിചു എന്നു അമ്മാമ്മ(മുത്തശി)യൊടു കള്ളം പറഞ്ഞതും..എല്ലാം..എല്ലാം ഉണ്ടായിരുന്നു...
ഞങ്ങളുടെ കൊച്ച്‌ ലോകത്തെ സന്തോഷങ്ങളില്‍...ഞങ്ങളെ പേടീപ്പിചിരുന്നത്‌..ഞങ്ങളുടെ പഴയ പള്ളി സ്കൂളിന്റെ പിറകിലെ വലിയ സേമിത്തേരിയായിരുന്നു..
എപ്പൊഴും ചിരിക്കുന്ന...ഒന്നിനെയും പേടിയില്ലത്ത ചെമ്പകകുട്ടി എന്തു കണ്ടാലും പേടിക്കുന്ന ഈ എന്നെയും വലിചു കൊണ്ട്‌ ഒടിയിരുന്നതു ആ സേമിത്തെരിയുടെ പിറകില്‍ എത്തുമ്പൊള്‍ മാത്രമയിരുന്നു...
ഒരിക്കല്‍ മഴയിലൂടെ ഓടി ആ വിജിനതക്കു പിറകിലെ വഴിയില്‍ വീണതും മുട്ട്‌ പൊട്ടിയതും..
പിന്നെ എന്റെ ബാഗും കുടയും ചോറ്റ്‌ പാത്രവുമൊകേ തന്റെതിനൊപ്പം മാറൊട്‌ അടുക്കി അവള്‍ ഓടിയതും സൗഹ്രുദമായിരുന്നു...

പിന്നിട്‌ കിഴക്കന്‍ മലയിലെ എതൊ ഒരു പോസ്റ്റ്‌ ഓഫീസ്ന്റെ മുദ്ര ചാര്‍ത്തി കുറചുകാലം കര്‍ത്താവിന്റെ നാമത്തില്‍ വന്നിരുന്ന ആ നീല കത്തുകള്‍ അതും സൗഹ്രുദമായിരുന്നു...

എങ്കിലും എപ്പൊഴൊ ഓര്‍മയുടെ പൊടിപിടിച്ച എതൊ അറയില്‍ ആ കുട്ടി ഉടുപ്പുകാരി കയറി ഒളിചത്തും

വര്‍ഷങ്ങള്‍ക്കിപ്പുറം..ഒരു തീവണ്ടി യാത്രയില്‍ കുലുങ്ങി ചിരിക്കുന്ന ഒരു മെല്ലിച്ച കണ്ണാടിക്കാരി ഓടി അടുത്തെതികെട്ടി പിടിച്ചതും....ഒടുവില്‍...യാത്ര പറഞ്ഞു പിരിയുമ്പൊള്‍ ഒരു കൊചു ബെബിള്‍ എന്റെ കയ്യില്‍ അമര്‍ത്തി..നിന്റെ പൂജകളിലും പാര്‍ധനകളിലും ഞാന്‍ ഉണ്ടാവണെ ആമി എന്നു പറഞ്ഞു കണ്ണു നിറചതും സൗഹ്രുദമായിരുന്നു...

ഇന്ന് ഒരു പാടു നാളിനപ്പുറം നാട്ടിലെ എന്റെ കൊചു വീട്ടിലെ അവധി ദിനം...
ഞാന്‍ ഒരു പാടു ആഗ്രഹിച ഒരു ചെമ്പക തൈ കാത്തുവയ്ചു എന്റെ അമ്മാവി വിളിക്കുന്നു
വേഗം ചെല്ലണം...
കാലങ്ങള്‍ക്കപ്പുറം ഞാന്‍ വീണ്ടും ആ പള്ളി സെമിത്തെരിയുടെ പിറകിലെ എളുപ്പ വഴിയിലെയ്ക്ക്‌ ...
അറിയാത്ത..എന്തിനു എന്നു അറിയാത്ത ഒരു പേടി...
ഓടിയാലൊ???
മോശം...
സ്മെത്തെരിയുടെ വാതില്‍ ...കുന്തിരിക്കതിന്റെ മണം...പതിഞ്ഞ പ്രര്‍ധന..ആരൊ യാത്രയാവുകയാണു...
അറിയാതെ..നോക്കി..എന്റെ കയ്യില്‍ മുറുക്കെ പിടിച്ച്‌ പള്ളി പറമ്പിലെക്ക്‌ എത്തി നോക്കി ചെമ്പകകുട്ടി ഉണ്ടോ??? ഇല്ല..
പള്ളി നട ഇറങ്ങി ആരൊക്കയോ വരൂന്നു...
"എന്നാലും എന്തു ചെറുപ്പമായിര്‍ന്നു...ബീഹാറില്‍ നേഴ്സായിര്‍ന്നു...അപ്പന്‍ *****കുടുംബതിലെയാ..അവരുടെ ഇടവകെല്‍ എമ്മാതിരി..ചത്ത്‌ തുങ്ങളെ അടക്കത്തില്ല..തൂങ്ങി ചത്തതല്ലെ???..."

ഇല്ല...
കൂടുതല്‍ ഒന്നും ഞാന്‍ കേള്‍ക്കണില്ല...
ആദിയമായി ..ആദിയമായി ...ആ സെമിത്തെരിയിലെ പച്ച മണ്ണീല്‍ ഞാന്‍ കൈ തൊട്ടു...
ആദിയമായി ഞാന്‍ ആ സെമിത്തൈരിയുടെ അകം കണ്ടു അവിടെ ഒരു ചെമ്പകം പൂത്തു നില്‍ക്കുന്നു...
മഴപൊലെ പൂ പൊഴിക്കുന്നു...
മണ്ണിനായി..ചെങ്ങതിക്കായീ
അതും സൗഹ്രുദമാണ്ണ്‍...
അറിയതെ... പൊയ... പറയാതെ പോയ...സങ്കീര്‍ത്തനങ്ങളുടെ... സൗഹ്രുധം.


snap courtesy
http://flickr.com/photos/freemind

Comments

വായിച്ചു, ഹൃദയം നൊന്തു.
sreejith said…
Nalla souhridangal mannadiyunnathu vedana thanne aanu...

nannayi..
അരളിപ്പൂവിന്റെ നൈര്‍മല്യമുള്ള സൗഹൃദത്തെ നന്നായി എഴുതിയിരിക്കുന്നു, ഒടുവില്‍ മനസ്സില്‍ ഒരു കുഞ്ഞു നൊമ്പരവും ബാക്കിയായി.
വളരെ നന്നായിരിക്കുന്നു ഈ ദുഖത്തിലവസാനിച്ച സൌഹൃദത്തിന്റെ കഥ. ആശംസകള്‍.
ശ്രീ said…
ഒരു നല്ല സൌഹൃദത്തിന്റെ കഥ...
നന്നായിരിക്കുന്നു....
vinukuttan said…
pakuthiyil enikku ulkulirundakki....
pinne oru murivumayi ethiya andyam..

is tat the bible u still hav wit u ?/
Anonymous said…
its something beyond words..............
deepz said…
സൌഹൃദങ്ങള്‍ നഷ്ടപെടാതിരിക്കാന്‍ പ്രാര്‍ത്ഥിക്കാം...

Popular posts from this blog

വാക്കുപെയ്യുമിടത്തിലെ  അയാളും ഞാനും..

***
വായനശാല വരുന്നു.
കുട്ടിയ്ക്ക് സന്തോഷം തോന്നി.
അതുവരെ വല്ലപ്പോഴും അച്ഛൻ വാങ്ങിത്തരുന്ന പുസ്തകങ്ങളോ  അല്ലെങ്കിൽ അപൂർവ്വമായി അടുത്ത വീട്ടിലെ ചേട്ടന്മാരുടെയോ ചേച്ചിമാരുടെയോ കയ്യിൽ നിന്ന് കിട്ടുന്ന പുസ്തകങ്ങളോ ആയിരുന്നു അവളുടെ വായിക്കാനുള്ള മോഹത്തെ തൃപ്തിപ്പെടുത്തിയിരുന്നത്.
ഏതെങ്കിലും വീടുകളിൽ വിരുന്നു പോകുമ്പോ മേശപ്പുറത്തു നിരക്കുന്ന പലഹാരങ്ങളെക്കാൾ ആ 6 ആം ക്ലാസുകാരിയെ കൊതിപ്പിച്ചിരുന്നത് അവിടെ അടുക്കിവെച്ചിരുന്ന പുസ്തകങ്ങളായായിരുന്നു.
ഇപ്പൊ ഇതാ വായനശാലയിൽ ഒരുപാട് പുസ്തകങ്ങളുണ്ടാവുന്ന്, ഇനി മതിവരുവോളം വായിക്കാം.
‘ആനന്ദലബ്ധിക്കിനിയെന്തു വേണം?’
ഉൽഘാടനദിവസത്തെ തിരക്കുകളെല്ലാം കഴിഞ്ഞു. ആളും ആരവവും ഒഴിഞ്ഞു.

പിറ്റേന്ന് വൈകുന്നേരം മുതൽ കാവിൽ പോയിട്ട് തിരികെ മടങ്ങും വഴി വായനശാലയിൽ പോയി പുസ്തകങ്ങളെടുക്കാനും പത്രം വായിക്കാനുമുള്ള അനുമതി കുട്ടി മുത്തശ്ശിയുടെ കയ്യിൽ നിന്ന് കാലേകൂട്ടി വാങ്ങി. വായന പൂക്കുന്ന ദിവസങ്ങളാണ് ഇനി കുട്ടിയെ കാത്തിരിക്കുന്നത്.
കുട്ടിയുടെ വീട്ടിൽ നിന്ന് വായനശാലയുടെ മുന്നിലൂടെയുള്ള നാട്ടിടവഴി അവസാനിക്കുന്നത് കാവിലാണ്.
സ്കൂൾ വിട്ടു വന്നാൽ, എന്തെങ്കിലുമൊന്ന് കഴിച്ചെന്നു വരുത്തി  കുളത്തി…
കവിതയുടെ റാന്തൽ കൊരുത്തിട്ട 
രാവിനായി കാക്കുകയാണോ 
നമ്മൾ അന്യരായ പ്രണയികൾ?
അതോ മഞ്ഞിനും മഴയ്ക്കുമപ്പുറമെവിടെയോ 
പ്രിയരാരോ ഉണ്ടെന്ന ഓർമ്മയെ 
മനസ്സിലിട്ടു കുറുകി ഇരിക്കുകയോ നാം ?

24.എന്റെ നഗരം...

എന്റെ നഗരം...
ഒരേ സമയം എനിക്ക്‌ അന്യവും സ്വന്തവുമായ നഗരം...
നരച്ച ആകാശവും നനഞ്ഞ വഴികളുമായി...എന്റെ മഴപുലരികളില്‍ എന്നെ കാത്തിരുന്ന നഗരം...
ഒരു കൊചു ഗ്രാമത്തില്‍ നിന്നും കാലത്തെ എത്തുന്ന ചുവന്ന നിറമുള്ള ബസ്സിലെ അവസാന യാത്രകാരിയായി ഞാന്‍ എത്തുന്നതും കാത്തിരിക്കുന്ന നഗരം..എത്ര വര്‍ഷങ്ങള്‍ ആവുന്നു ഞാന്‍ ഇതേ വഴികളിലുടെ യാത്ര തുടങ്ങിയിട്ട്‌...
ആദിയ യാത്ര...അത്‌ എന്റെ ഒര്‍മ്മയില്‍ ഇല്ല...അമ്മയുടെ ഓര്‍മ്മകളില്‍ അത്‌ ഉണ്ടാവും വലിയ ആസ്പത്രിയില്‍ ഒരു ചെറിയ പഴം തുണിയില്‍ പൊതിഞ്ഞ എന്നെയും ചേര്‍ത്ത്‌ കിടന്നത്‌ എനിക്ക്‌ പനിയായിരുന്നു അത്രേ വലിയ പനി...(എന്തോ പനിക്ക്‌ എന്നെ വലിയ ഇഷ്ടമാണു...ഒരിത്തിരി കുളിരു തന്ന് ഓര്‍മ്മ വെച്ച നാള്‍ മുതല്‍ അത്‌ എനിക്ക്‌ ഒപ്പം ഉണ്ട്‌)
പിന്നീട്‌ ഒരു മല്‍സര വേദി തേടി തോള്‍ സഞ്ചിയില്‍ വാട്ടര്‍ ബാഗും കടല മിട്ടായിയും നിറച്ച്‌...വെള്ളയും നീലയും യൂണിഫോമില്‍..സാറാ റ്റീച്ചര്‍ടെ കൈ പിടിച്ച്‌ റോഡ്‌ ഓടി കടന്ന പാവാടക്കാരി ഞാന്‍ ആയിരുന്നു
കാലങ്ങള്‍ക്കു ഇപ്പുറം കുന്നും മലയും പുഴയും കാവും കുളവും ഉള്ള നാട്‌ വിട്ട്‌...ഈ നഗരപ്രാന്തത്തിലെ കലാലയത്തിന്റെ ഭാഗമായപ്പൊ നോവും നൊമ്പരവും കലര്‍ന്ന നഗര കാഴ…