പരിത്യക്തനായവന്‍ പടിയിറങ്ങുന്നു
ജന്മദുഖത്തിന്‍ ഭാണ്ഡവും പേറി
പ്രജ്ഞയില്‍ ഓര്‍മ്മകള്‍ ഇല്ല.. ഇന്നലെയില്ല
അവന്‍ കരയുന്നുമില്ല
അവന്റെ
വാക്കിന്റെ വക്കിലെ തീ കെട്ടടങ്ങിയിരിക്കുന്നു
മിഴികള്‍ പാതിയെരിഞ്ഞ് തീര്‍ന്നവ
മൊഴിയില്‍ കല്‍പ്പിത മൌനം നിരായുധന്റെ ഭാഷ
ഹൃദയത്തില്‍ തിണര്‍ത്ത മുറിപ്പാട്
വാര്‍ന്നൊഴുകുന്നത് വേരറ്റ ബന്ധങ്ങള്‍
മുഷിഞ്ഞ മുഖങ്ങള്‍ ഇറ്റിച്ചുതന്ന
ദുരന്ത സ്മൃതിയുടെ കറുത്ത ചോര
നഗ്നക്ഷതപാദങ്ങളില്‍
അറിയാ വഴിയിലെ കാലത്തിന്റെ താഡനം
പ്രാര്‍ത്ഥനാരഹിതമായ കേള്‍വി
ആത്മാവ് ആത്മാവിനെ അറിയാ ദിനങ്ങള്‍
ഇനി വരുന്നത് യൌവനത്തില്‍ പരിത്യക്തനായവന്റെ
അയന ദിനങ്ങള്‍
ഒരു കല്‍ക്കൂടിനുള്ളില്‍ ഒതുങ്ങാതെ
ഒരു മാവിന്‍ കനലില്‍ അമരാതെ
മാതൃവിഷാദം മാത്രം ബാക്കിയായി
അവന്‍ പടിയിറങ്ങുന്നു
ജന്മദുഖത്തിന്‍ ഭാണ്ഡവും പേറി
പ്രജ്ഞയില്‍ ഓര്‍മ്മകള്‍ ഇല്ല.. ഇന്നലെയില്ല
അവന്‍ കരയുന്നുമില്ല
അവന്റെ
വാക്കിന്റെ വക്കിലെ തീ കെട്ടടങ്ങിയിരിക്കുന്നു
മിഴികള്‍ പാതിയെരിഞ്ഞ് തീര്‍ന്നവ
മൊഴിയില്‍ കല്‍പ്പിത മൌനം നിരായുധന്റെ ഭാഷ
ഹൃദയത്തില്‍ തിണര്‍ത്ത മുറിപ്പാട്
വാര്‍ന്നൊഴുകുന്നത് വേരറ്റ ബന്ധങ്ങള്‍
മുഷിഞ്ഞ മുഖങ്ങള്‍ ഇറ്റിച്ചുതന്ന
ദുരന്ത സ്മൃതിയുടെ കറുത്ത ചോര
നഗ്നക്ഷതപാദങ്ങളില്‍
അറിയാ വഴിയിലെ കാലത്തിന്റെ താഡനം
പ്രാര്‍ത്ഥനാരഹിതമായ കേള്‍വി
ആത്മാവ് ആത്മാവിനെ അറിയാ ദിനങ്ങള്‍
ഇനി വരുന്നത് യൌവനത്തില്‍ പരിത്യക്തനായവന്റെ
അയന ദിനങ്ങള്‍
ഒരു കല്‍ക്കൂടിനുള്ളില്‍ ഒതുങ്ങാതെ
ഒരു മാവിന്‍ കനലില്‍ അമരാതെ
മാതൃവിഷാദം മാത്രം ബാക്കിയായി
അവന്‍ പടിയിറങ്ങുന്നു
Comments
കുട്ടു (പ്രശാന്ത്)
ആ അമ്മ ഭാഗ്യവതിയാണ്...
നല്ല വരികള്‍...
തുടര്‍ന്നും എഴുതുക....
ജന്മദുഖത്തിന്‍ ഭാണ്ഡവും പേറി ..
manoharam,