Skip to main content

വെയില്‍ വേദനിക്കുംപ്പോള്‍

അറിയുന്നു ഞാന്‍ നിന്റെ അനപത്യദുഖം
നീ അഴിഞു വീണപകലുകളില്‍
പൊഴിഞു കിടന്നവഴികളില്‍
ചന്തംചാര്‍ത്തിയ പൂക്കളില്‍...
നീ ഉണ്ടായിരുന്നു...
ഇന്ന് എല്ലാവരും മഴയെ പ്രണയിക്കുപ്പോ
ഇടയിലെത്തി
നിഷ്കാസിതയായി
പരിത്ക്തയായി ആന്യയായി...
നീ ലയിക്കുന്നു നിന്റെ ആഴ്ങളില്‍

കിനാവിന്റെ എത്ര പട്ടങള്‍?
ജീവന്റെ എത്ര വിശുദ്ധ നിമിഷങള്‍?
അതി ജീവനത്തിന്റെ എത്ര പലായനങ്ങള്‍?
നിന്റെ കനിവില്‍ ഞ‍ങ്ങള്‍ ഞങളുടേതാക്കി...

അറിയുക
ഓലക്കീറില്‍ ആകാശം കണ്ട് ഉറങുന്നവന്
ഒറ്റ ഉടുപ്പിന്റെ കീറല്‍ തുന്നലുകളില്‍
ഇനിയും ഒന്ന് ആശിക്കാന്‍ അര്‍ഹതയില്ലാതതവന്
കടത്തിണ്ണയുടെ കോണില്‍
കനവ്ചുട്ട് മാറു പൊള്ളിച്ച്
രാവിന്റെ സമ്പദ്യം
പകലില്‍ കുഞ്ഞിനു
കഞ്ഞിയാക്കുന്ന അമ്മക്ക്
ഇടറിപെയ്യുന്ന മഴയെ
വിശപ്പിന്റെ ബാ‍മ്സുരി കേള്‍പ്പിക്കുന്ന
തെരുവ് ബാലങള്‍ക്ക്...
പനിച്ചുടില്‍ അമ്മയുടെ
മുലച്ചുട് നിഷേധിക്കപ്പെടുന്ന
ഒരു കൊചു ചുണ്ടിന്
കിഴവന്‍ മരങളെ
കടപുഴ്ക്കാതത കാറ്റിനെകാക്കുന്ന
നാലു ചുവരുള്ള എന്റെ മണ്‍വീടിന്
നീന്നെ വേണം

മരണത്തിന്റെ അടിയൊഴുക്കുകള്‍ഇല്ലാതത
കാഴചകാട്ടിതരുന്നവനെ(1)
കവര്‍ന്നെടുക്കാത്ത നിന്റെ പുലരിവേണം
നീ വരു
ആധാരകടലാസുകളുമായി മഴയെ പ്രണയിക്കുന്നവന്റെ
ഖലികളില്‍ ഞങള്‍ ഞങളെ പണയപെടുത്തും മുന്‍പ്(1)വിക് ടര്‍ ജോര്‍ജ്ജും ,കുടുംബത്തിന് താന്ങ്ങാവുന്ന പലരും...നമ്മോട് പറയാ‍തെ മഴ എടുത്ത പലരും.

Comments

freebird said…
വ്യത്യസ്തം.

ആരും പറയാതിരുന്ന “കൃഷ്ണപക്ഷം“ പാടിയ നീ വീണ്ടും വ്യത്യസ്തമായി ചിന്തിച്ചതില്‍ ഞാന്‍ അത്ഭുതപ്പെടുന്നില്ല ...
ഞാനറിഞ്ഞില്ല... നിന്‍‌റെ തൂലികകള്‍ ഇത്ര മഹത്തരമായിരിക്കുമെന്ന്..!!! കൊള്ളാം. ചിന്തകള്‍ ആര്‍ക്കുമാവാം... പക്ഷെ എങ്ങനെ ചിന്തിക്കുന്നു... എന്നതാണ് മാറ്റമുണ്ടാക്കുന്നത്..!!! നിന്നിലുള്ള വ്യത്യസ്തതയും അതാ‍ണ്...!!

Popular posts from this blog

വാക്കുപെയ്യുമിടത്തിലെ  അയാളും ഞാനും..

***
വായനശാല വരുന്നു.
കുട്ടിയ്ക്ക് സന്തോഷം തോന്നി.
അതുവരെ വല്ലപ്പോഴും അച്ഛൻ വാങ്ങിത്തരുന്ന പുസ്തകങ്ങളോ  അല്ലെങ്കിൽ അപൂർവ്വമായി അടുത്ത വീട്ടിലെ ചേട്ടന്മാരുടെയോ ചേച്ചിമാരുടെയോ കയ്യിൽ നിന്ന് കിട്ടുന്ന പുസ്തകങ്ങളോ ആയിരുന്നു അവളുടെ വായിക്കാനുള്ള മോഹത്തെ തൃപ്തിപ്പെടുത്തിയിരുന്നത്.
ഏതെങ്കിലും വീടുകളിൽ വിരുന്നു പോകുമ്പോ മേശപ്പുറത്തു നിരക്കുന്ന പലഹാരങ്ങളെക്കാൾ ആ 6 ആം ക്ലാസുകാരിയെ കൊതിപ്പിച്ചിരുന്നത് അവിടെ അടുക്കിവെച്ചിരുന്ന പുസ്തകങ്ങളായായിരുന്നു.
ഇപ്പൊ ഇതാ വായനശാലയിൽ ഒരുപാട് പുസ്തകങ്ങളുണ്ടാവുന്ന്, ഇനി മതിവരുവോളം വായിക്കാം.
‘ആനന്ദലബ്ധിക്കിനിയെന്തു വേണം?’
ഉൽഘാടനദിവസത്തെ തിരക്കുകളെല്ലാം കഴിഞ്ഞു. ആളും ആരവവും ഒഴിഞ്ഞു.

പിറ്റേന്ന് വൈകുന്നേരം മുതൽ കാവിൽ പോയിട്ട് തിരികെ മടങ്ങും വഴി വായനശാലയിൽ പോയി പുസ്തകങ്ങളെടുക്കാനും പത്രം വായിക്കാനുമുള്ള അനുമതി കുട്ടി മുത്തശ്ശിയുടെ കയ്യിൽ നിന്ന് കാലേകൂട്ടി വാങ്ങി. വായന പൂക്കുന്ന ദിവസങ്ങളാണ് ഇനി കുട്ടിയെ കാത്തിരിക്കുന്നത്.
കുട്ടിയുടെ വീട്ടിൽ നിന്ന് വായനശാലയുടെ മുന്നിലൂടെയുള്ള നാട്ടിടവഴി അവസാനിക്കുന്നത് കാവിലാണ്.
സ്കൂൾ വിട്ടു വന്നാൽ, എന്തെങ്കിലുമൊന്ന് കഴിച്ചെന്നു വരുത്തി  കുളത്തി…
കവിതയുടെ റാന്തൽ കൊരുത്തിട്ട 
രാവിനായി കാക്കുകയാണോ 
നമ്മൾ അന്യരായ പ്രണയികൾ?
അതോ മഞ്ഞിനും മഴയ്ക്കുമപ്പുറമെവിടെയോ 
പ്രിയരാരോ ഉണ്ടെന്ന ഓർമ്മയെ 
മനസ്സിലിട്ടു കുറുകി ഇരിക്കുകയോ നാം ?

24.എന്റെ നഗരം...

എന്റെ നഗരം...
ഒരേ സമയം എനിക്ക്‌ അന്യവും സ്വന്തവുമായ നഗരം...
നരച്ച ആകാശവും നനഞ്ഞ വഴികളുമായി...എന്റെ മഴപുലരികളില്‍ എന്നെ കാത്തിരുന്ന നഗരം...
ഒരു കൊചു ഗ്രാമത്തില്‍ നിന്നും കാലത്തെ എത്തുന്ന ചുവന്ന നിറമുള്ള ബസ്സിലെ അവസാന യാത്രകാരിയായി ഞാന്‍ എത്തുന്നതും കാത്തിരിക്കുന്ന നഗരം..എത്ര വര്‍ഷങ്ങള്‍ ആവുന്നു ഞാന്‍ ഇതേ വഴികളിലുടെ യാത്ര തുടങ്ങിയിട്ട്‌...
ആദിയ യാത്ര...അത്‌ എന്റെ ഒര്‍മ്മയില്‍ ഇല്ല...അമ്മയുടെ ഓര്‍മ്മകളില്‍ അത്‌ ഉണ്ടാവും വലിയ ആസ്പത്രിയില്‍ ഒരു ചെറിയ പഴം തുണിയില്‍ പൊതിഞ്ഞ എന്നെയും ചേര്‍ത്ത്‌ കിടന്നത്‌ എനിക്ക്‌ പനിയായിരുന്നു അത്രേ വലിയ പനി...(എന്തോ പനിക്ക്‌ എന്നെ വലിയ ഇഷ്ടമാണു...ഒരിത്തിരി കുളിരു തന്ന് ഓര്‍മ്മ വെച്ച നാള്‍ മുതല്‍ അത്‌ എനിക്ക്‌ ഒപ്പം ഉണ്ട്‌)
പിന്നീട്‌ ഒരു മല്‍സര വേദി തേടി തോള്‍ സഞ്ചിയില്‍ വാട്ടര്‍ ബാഗും കടല മിട്ടായിയും നിറച്ച്‌...വെള്ളയും നീലയും യൂണിഫോമില്‍..സാറാ റ്റീച്ചര്‍ടെ കൈ പിടിച്ച്‌ റോഡ്‌ ഓടി കടന്ന പാവാടക്കാരി ഞാന്‍ ആയിരുന്നു
കാലങ്ങള്‍ക്കു ഇപ്പുറം കുന്നും മലയും പുഴയും കാവും കുളവും ഉള്ള നാട്‌ വിട്ട്‌...ഈ നഗരപ്രാന്തത്തിലെ കലാലയത്തിന്റെ ഭാഗമായപ്പൊ നോവും നൊമ്പരവും കലര്‍ന്ന നഗര കാഴ…