colourful smoke/ Smoke Photography, a photo by {deepapraveen very busy with work..back soon on Flickr.
ഭാഷ അതില്‍ നിന്നും വികാരം അടര്‍ന്നു പോയിരിക്കുന്നു
എന്നെ കുറിച്ചും നിന്നെ കുറിച്ചും പറയാന്‍
അന്യന്റെ വാക്ക് വേണ്ടിയിരിക്കുന്നു
എന്റേത് അല്ലാത്ത എന്തിനെയോക്കയോ
ചുണ്ടില്‍ നിന്ന് പുറം തള്ളി ഞാന്‍ പുഞ്ചിരിക്കുന്നു
നീയും..
അന്യന്റെ ശബ്ദത്തിലേയ്ക്ക് ഞാന്‍ എന്റെ പ്രണയത്തെ
വിരഹതേ കടത്തി വിടുന്നു...
എന്നാണ് മറുഭാഷയില്‍ നിന്നും എന്റെ ഭാഷ സ്വാതന്ത്ര്യം നേടുക?
എന്നാണ് ഞാന്‍ എന്റെ ജന്മ സ്വരത്തില്‍
വികാരങ്ങളുടെയ് തീ പടര്‍ത്തുക?
Comments
എന്നെ കുറിച്ചും നിന്നെ കുറിച്ചും പറയാന്‍.
ഒരിക്കലും അതിലെ വികാരങ്ങൾ അടർന്ന് പൊകില്ല. നമ്മിൽ സ്നേഹം തീഷ്ണതയോടെ എന്നെന്നും നിലനിൽക്കുമെങ്കിൽ. നന്നായിരിക്കുന്നു. ആശംസകൾ.
എന്നെ കുറിച്ചും നിന്നെ കുറിച്ചും പറയാന്‍.
നമ്മളുടെ മനസ്സിൽ സ്നേഹം എന്ന വികാരം എത്ര തീവ്രതയോടെ നിലനിൽക്കുന്നുവോ അത്ര കാലം നമ്മലിൽ നിന്നും വികാരങ്ങൾ അടർന്ന് പൊകില്ല. ആശംസകൾ.
വിരഹതേ = വിരഹത്തെ
വികാരങ്ങളുടെയ് ?
Do visit my new blog
www.foodydelight.com
സുന്ദരം.ആശംസകൾ.