Skip to main content

...


അവിവാഹിതയായ പെണ്ണ്
പ്രണയത്തെ കുറിച്ച് എഴുതിയാൽ
അവൾ പ്രണയിനി
വിവാഹിതയായ പെണ്ണ്
പ്രണയത്തെ കുറിച്ച് എഴുതിയാൽ
അവൾക്ക് വിവാഹ പൂർവ ബന്ധം
വിവാഹത്തിനും അപ്പുറം
ജീവിതം ഉണ്ട് എന്നറിയുന്ന
സ്വതന്ത്രയായ പെണ്ണ്
പ്രണയത്തെ കുറിച്ച് കുറിച്ചാൽ
അവൾ അപഥ സ്ഞ്ചാരിണ്ണി
ഒരുവളുടെ നീരീക്ഷണങ്ങൾ
അവൾ ആണ് എന്ന്
തീർപ്പ് കൽപ്പിക്കുന്ന
സമൂഹത്തിനു നമ്മുക്ക്
തീകൊണ്ട് തീർത്ത ത്രീഡി കണ്ണട കൊടുക്കാം
സമീറ* നീ കരയാതിരിക്കു.
..........................
പേര് സാങ്കല്പ്പികം
എങ്കിലും ആ കണ്ണീർ
പരിചിതം

Comments

ajith said…
പ്രണയത്തെക്കുറിച്ചെഴുതൂ
sobha said…
women are not allowed to show their love and emotions outside their family.the poem has power burning inside.well done.
RAGHU MENON said…
"why boys have all the fun"
എന്ന പരസ്യ വാചകം ഓർത്തു -
സമൂഹ ചിന്താഗതി മാറി വരുന്നുണ്ട്
ആശംസകൾ
Subhash Mk said…
usually enikku pranayathe kurichun ezhuthunnathu ishtamalla....ok nalla kavitha


ഇതാണ് നമ്മുടെ ഇന്ന് ...ക്ഷമിക്കുക സമീര
തീവ്രമീ ചിന്ത..
HiBi C.A said…
മറ്റുള്ളവർ എപ്പോഴും മഞ്ഞക്കണ്ണട വെച്ചു മാത്രം നോക്കുന്ന ഒന്നാണ് പ്രണയം
അക്ഷരങ്ങളിൽ അഗ്നി സ്ഫുലിക്കുന്നു.
നല്ല കവിതയ്ക്ക്, ശക്തമായ ഭാഷയ്ക്ക് ആശംസകൾ
ANAMIKA said…
WOW !!! valare satyam . streeye onnum parayaan pattaathavalaayi maattunna samoohathinulla oru nalla santheshamaanu ee kavitha. Keep writing. Keep posting .
Santhosh Nair said…
Mhhh......... Nalla nireekshanangal.......
Paapam cheyyaathavar kalleriyaanalle parayunnathu.. athukondu onnum parayunnilla
achu said…
pranayam sundaramaanu. pranayikunnavar soundarya bodham ullavarum
achu said…
pranayam sundaramaanu. pranayikunnavar soundarya bodham ullavarum
valare nannaayirikkunnu..!
Anonymous said…
:) :)... sathyam :):) sachidanandan mashde karinja kavitha ormma vannu..
What you mean by the love, which is not culminated in the marriage? Love without unification is a foolishness in the material world the marriage is only way for unification. If one is unable to love one's wife/husband ..., about what you are talking of...? ആട്ടി കൊണ്ടുപോകുമ്പോള്‍ പിണ്ണാക്ക് കൊടുക്കാത്ത ആളാണോ വീട്ടില്‍ ചെന്ന് ചോദിച്ചാല്‍ വെളിച്ചെണ്ണ തരുന്നത്...
Tapan said…
മേഘങ്ങള്‍ക്ക് മുകളില്‍ പെയ്തതിനെ,
കടലില്‍ ഒഴുകി ചേര്‍ന്നതിനെ,
നിങ്ങള്‍ മഴ എന്ന് വിളിക്കാത്തതെന്ത്?
ഒരു ജ്ഞാനസ്നാനവും നമ്മെ
ശുദ്ധീകരിക്കാതിരിക്കട്ടെ സമീറ...
Arpan said…
അഭിനന്ദനങ്ങള്‍......

നല്ല വിഷയം...മികച്ച അവതരണം....ഒരു നല്ല കവിത.
പ്രണയം പുരുഷ കേന്ദ്രീകൃതമാണ് ... അവടെ സ്ത്രീ കേവല ഭോഗവസ്തുവും!
Sudheesh ZaN said…
വിവാഹ പൂര്‍വ ബന്ധം എന്നാണോ ??

Popular posts from this blog

ചുക്ക് കാപ്പി കുറിപ്പടി

ചുക്ക് കാപ്പി കുറിപ്പടി : ഒന്നര ഗ്ലാസ്സ് വെള്ളം തിളയ്ക്കുമ്പോ ഒരു കഷ്ണം ചക്കര ഇട്ടു അലിഞ്ഞു തുടങ്ങുപോ, കാൽ സ്പൂൺ ചുക്ക് പൊടി, കാല്‍ സ്പൂൺ കുരുമുളക് പൊടി, ഒരു വലിയ നുള്ളു നല്ല ജീരകം, ഒരു ഏലക്ക ചതച്ചത് മൂന്നാലു അഞ്ചു തുളസിയില ഇതെല്ലാം കൂടി ഇട്ടു തിളപ്പിച്ചു, വെള്ളം ഒരു മുക്കാൽ ഗ്ലാസ് ആയി വറ്റുമ്പോ ഒരു ചെറിയ സ്പൂൺ കാപ്പി പൊടി ഇട്ടു, ഗ്ലാസ്സിലേക്ക് പകർന്നു ചൂടോടെ കുടിക്കുക. :)
...
ഓരോ പനിക്കാലവും പ്രിയമുള്ള ചില ഓർമ്മകൾ കൂടി തന്നേക്കാം ചിലപ്പോഴെങ്കിലും.

കണ്ണിൽ നിന്ന് പൊന്നീച്ച പറക്കുംപോലെയുള്ള പനികുളിരിൽ തണുത്തു ഒരു കമ്പിളി പുതപ്പിൽ സ്വയം ഒതുങ്ങുന്ന നിമിഷങ്ങളിൽ ആണ് തോന്നുക 'അമ്മ അടുത്തുണ്ടായിരുന്നുവെങ്കിൽ...ഒരു ചൂട് ചുക്ക് കാപ്പി ഇട്ടു തന്നിരുന്നുവെങ്കിൽ എന്നൊക്കെ.

'അമ്മ അടുത്ത് ഇല്ലാത്തപ്പോ തന്നത്താനെ കാപ്പി ഇട്ടു കുടിക്കുക തന്നെ...

അപ്പൊ ഒരു കപ്പു ചുക്ക് കാപ്പിയുമായി ഞാനും എന്റെ തലവേദനകളും ...:)

വാക്കുപെയ്യുമിടത്തിലെ  അയാളും ഞാനും..

***
വായനശാല വരുന്നു.
കുട്ടിയ്ക്ക് സന്തോഷം തോന്നി.
അതുവരെ വല്ലപ്പോഴും അച്ഛൻ വാങ്ങിത്തരുന്ന പുസ്തകങ്ങളോ  അല്ലെങ്കിൽ അപൂർവ്വമായി അടുത്ത വീട്ടിലെ ചേട്ടന്മാരുടെയോ ചേച്ചിമാരുടെയോ കയ്യിൽ നിന്ന് കിട്ടുന്ന പുസ്തകങ്ങളോ ആയിരുന്നു അവളുടെ വായിക്കാനുള്ള മോഹത്തെ തൃപ്തിപ്പെടുത്തിയിരുന്നത്.
ഏതെങ്കിലും വീടുകളിൽ വിരുന്നു പോകുമ്പോ മേശപ്പുറത്തു നിരക്കുന്ന പലഹാരങ്ങളെക്കാൾ ആ 6 ആം ക്ലാസുകാരിയെ കൊതിപ്പിച്ചിരുന്നത് അവിടെ അടുക്കിവെച്ചിരുന്ന പുസ്തകങ്ങളായായിരുന്നു.
ഇപ്പൊ ഇതാ വായനശാലയിൽ ഒരുപാട് പുസ്തകങ്ങളുണ്ടാവുന്ന്, ഇനി മതിവരുവോളം വായിക്കാം.
‘ആനന്ദലബ്ധിക്കിനിയെന്തു വേണം?’
ഉൽഘാടനദിവസത്തെ തിരക്കുകളെല്ലാം കഴിഞ്ഞു. ആളും ആരവവും ഒഴിഞ്ഞു.

പിറ്റേന്ന് വൈകുന്നേരം മുതൽ കാവിൽ പോയിട്ട് തിരികെ മടങ്ങും വഴി വായനശാലയിൽ പോയി പുസ്തകങ്ങളെടുക്കാനും പത്രം വായിക്കാനുമുള്ള അനുമതി കുട്ടി മുത്തശ്ശിയുടെ കയ്യിൽ നിന്ന് കാലേകൂട്ടി വാങ്ങി. വായന പൂക്കുന്ന ദിവസങ്ങളാണ് ഇനി കുട്ടിയെ കാത്തിരിക്കുന്നത്.
കുട്ടിയുടെ വീട്ടിൽ നിന്ന് വായനശാലയുടെ മുന്നിലൂടെയുള്ള നാട്ടിടവഴി അവസാനിക്കുന്നത് കാവിലാണ്.
സ്കൂൾ വിട്ടു വന്നാൽ, എന്തെങ്കിലുമൊന്ന് കഴിച്ചെന്നു വരുത്തി  കുളത്തി…

Must read books

This is a compilation of must read books by my fellow face book friends.


I hereby express my sincere gratitude to all those friends who suggested books.


I hope the following list may help at least a new reader. If you have more suggestions please feel free to comment.


Thanks


Deepa Praveen


1. ഒരു ദേശത്തിന്റെ കഥ


2. Kite Runner-Kalid hosseini

3. സുഗന്ധി എന്ന ആണ്ടാൾ ദേവനായകി - ടി. ഡി. രാമകൃഷ്ണൻ

4. The power of your subconscious mind by Dr.Joseph Murphy.

5. ആശാപൂർണ ദേവിയുടെ "പ്രഥമ പ്രതിശ്രുതി.

6. അർദ്ധനാരീശ്വരൻ , Perumal Murugan

7. Thousand splendid suns-Kalid hosseini

8. ബെന്യാമീന്റെ ആടുജീവിതം

9. നൂറു സിംഹാസനങ്ങൾ- ജയമോഹനൻ

10. ആശാപൂർണ ദേവിയുടെ "പ്രഥമ പ്രതിശ്രുതി

11. തുമ്മാരുകുടി കഥകൾ - മുരളി തുമ്മാരാകുടി

12. സേതുവിന്റെ 'അടയാളങ്ങൾ

13. The Love Queen of Malabar: Memoir of a Friendship with Kamala Das.

14. ഒരു സങ്കീർത്തനം പോലെ-പെരുമ്പടവം

15. ആരാച്ചാര്‍- Meera.

16. ബോറീസ് പോളെ വോയിസിന്റെ... ഒരു യഥാർത്ഥ മനുഷ്യന്റെ കഥ.

17. Maranapusthakam- O. M Aboobacker.

18. To kill a mockingb…