നീ എന്ന ജീവന്റെ അഗ്നിയാവുന്നത്
ഞാന്‍ എന്ന വാഴ്വിന്റെ നേരര്‍ദ്ധമല്ലെ?
ഒരോതുടിപ്പും കിതപ്പും
കുതിപ്പും.....
യാനങ്ങളിലേ വിയര്‍പ്പിന്‍ ചവര്‍പ്പും......
എന്റെ കണ്ണീര് കൊളുത്തികിടക്കുന്ന
വെളുത്ത വ്രുത്തതിന്‍ കറുത്ത സത്യങ്ങളും......
എനെ ഉറക്കികിടത്താന്‍ കൊതിക്കും
നേര്‍ത്തുവിളറിയ വയറിന്‍ തണുപ്പും...
ആരൊരാള്‍ കാത്തു വെയ്പ്പു എനിക്കായി?
ആരെന്റെ നെറുകയില്‍ ചുണ്ടമര്‍ത്തുന്നു?
എത് കരങ്ങളില്‍ ഞാന്‍ ലയിക്കുന്നു?
ആരെന്റെ കാതില്‍ നാമക്ഷരം ചൊല്ലുന്നു?
ഏത് മിഴിയില്‍ ഞാന്‍ മാണിക്ക്യമാവുന്നു?
ജീവ്ന്റെ അര്‍ദ്ധവും വ്യാപ്ത്തിയുമാവുന്നു?
നീയണതെല്ലാം ഞാന്‍ എന്ന വാഴവ്
നീയാണതമേ..ഞാന്‍ എന്ന സത്യം
നിനക്കയി
ഞാന്‍ തഥാഗതയാകാം
ആത്മാവില്‍ നിന്നെ ചിരം പ്രതിഷ്ടിക്കുവാന്‍
സ്വപനങ്ങളില്‍ നിന്നെ ഗര്‍ഭം ധരിക്കാം
എങ്കിലും ഭദ്രേ വളിര്‍ത്തിയെടുക്കുവാന്‍
നീ പോറ്റിയപോലെ നിന്നെ പുലര്‍ത്തുവാന്‍...
പേറ്റു നോവിന്റെയും
പോറ്റു നോവിന്റെ യും...
കൂട്ടിയാല്‍ കൂടാ കടം തീര്‍ത്തെടുക്കുവാന്‍
എത്ര ജന്മം ഞാന്‍ മനസ്സില്‍ ചുമക്കണം
ഇത്തിരി കുങ്കുമ പൊട്ടിന്‍ സുഗന്ധവും...
താരാട്ടു പാട്ടിന്റെ പതിഞ്ഞൊരാ ഇണവും...
ജന്മം മുഴുവനെനിക്കായി ഉഴിഞ്ഞിട്ട
നിന്റെ സ്വപങ്ങളും തൊരാമിഴികളും...
ഒന്നും മടക്കിതരാനില്ലെനിക്കെന്റെ
ചുണ്ടിലേ നേര്‍ത്ത നനവിതൊന്നല്ലാതെ...
--------------
October 8:Happy Birthday Amma...
I love you...
This is my gift for you dis year
Comments
പേറ്റു നോവിന്റെയും
പോറ്റു നോവിന്റെ യും...
കൂട്ടിയാല്‍ കൂടാ കടം തീര്‍ത്തെടുക്കുവാന്‍
എത്ര ജന്മം ഞാന്‍ മനസ്സില്‍ ചുമക്കണം
ഇത്തിരി കുങ്കുമ പൊട്ടിന്‍ സുഗന്ധവും...
താരാട്ടു പാട്ടിന്റെ പതിഞ്ഞൊരാ ഇണവും...
ജന്മം മുഴുവനെനിക്കായി ഉഴിഞ്ഞിട്ട
നിന്റെ സ്വപങ്ങളും തൊരാമിഴികളും...
ഒന്നും മടക്കിതരാനില്ലെനിക്കെന്റ ....
-------------------
എനിക്കറിയില്ല എന്താണു പറയേണ്ടതെന്ന്, ഒരു പക്ഷെ ഞാന്‍ അടുത്ത പ്രാവശ്യം നാട്ടില്‍ പോകുമ്പോള്‍ എന്റെ അമ്മയെക്കൊണ്ട് ഈ വരികള്‍ വായിപ്പിക്കാം. ഒരിക്കലും പറഞ്ഞറിയിക്കാന്‍ പറ്റാത്ത വിധം അമ്മയെ ഞാന്‍ സ്നേഹിക്കുന്നുണ്ടെന്ന് ഈ വരികളും എന്റെ മൌനവും കൊണ്ട് പ്രകടിപ്പിക്കാന്‍ ശ്രമിക്കാം ....
--
http://freebird.in
those are not spelling mistakes ! they are the BUGS in blogspot's code. :-)
അമ്മ തന്‍ അമ്മിഞ്ഞപ്പാലിന്‍ മധുരം
എന്‍ നാവില്‍ വീണ്ടും കിനിഞ്ഞുവോ ?
(വേഡ് വെരിയും കമന്റ് പോപ്പ്-അപ്പ് വിന്‍ഡോയും മാറ്റിയാല്‍ സൌകര്യമായിരിക്കും)
“എത്ര ജന്മം ഞാന്‍ മനസ്സില്‍ ചുമക്കണം
ഇത്തിരി കുങ്കുമ പൊട്ടിന്‍ സുഗന്ധവും...
താരാട്ടു പാട്ടിന്റെ പതിഞ്ഞൊരാ ഇണവും...
ജന്മം മുഴുവനെനിക്കായി ഉഴിഞ്ഞിട്ട
നിന്റെ സ്വപങ്ങളും തൊരാമിഴികളും...
ഒന്നും മടക്കിതരാനില്ലെനിക്കെന്റെ
ചുണ്ടിലേ നേര്‍ത്ത നനവിതൊന്നല്ലാതെ...“
ഈ വരികള്‍ വളരെ മനോഹരമായിരിക്കുന്നു.
ഇനിയുമെഴുതൂ. ഒരൂ മാസമായല്ലോ പോസ്റ്റ് ഇട്ടിട്ട്. പിന്നെ ബഗ്സ് എന്നുപറയാതെ അക്ഷരത്തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കുക. ആശംസകള്‍.
പക്ഷെ കണ്ണ് നിറഞ്ഞു വായിച്ചപ്പോള്‍ !