വഴികളെല്ലാം തുറന്നിട്ടിരിയ്ക്കുന്നു, പച്ചപ്പില്ലാത്ത തളിർപ്പില്ലാത്ത വരണ്ട വഴികൾ കരയുന്നത് കടലാണ് കടല്കാക്കകളില്ലത്ത പായ്കപ്പലുകളില്ലത്ത കടൽ ചിലംബുന്നത് ഒറ്റ ചിലംബാണ് അരകെട്ടിൽ ഒളിപ്പിച്ചുവെച്ചിരുന്ന ജീവന്റെ നാദം ചരിത്രത്തില നിന്ന് വർത്തമാനത്തിലെയ്ക്ക് ഇവയൊക്കെ പത്തേമാരി കയറുന്നു എന്റെ രാജ്യം പുതുനാമ്പില്ലാതെ വായുവും ജലവും ആകാശവുമില്ലാതെ ആത്മാവില്ലാ ദൈവങ്ങൾക്കായി തപസ്സ് ചെയ്യുന്നു