സ്വർഗ്ഗം തരാമെന്ന് പറയുന്നവരേ,
പകപൂക്കാത്ത നാട്ടിടവഴികൾ തരൂ
ഉണ്ണിക്കു നാവിലിറ്റിക്കുവാൻ
വിഷംച്ചുവയ്ക്കാ തേനും വയമ്പും തരൂ
ദീപം കെടുത്തി ഇരുളാക്കിയായിരുളിൽ
ജീവനും മാനവും നേരും നിയമവും ചവിട്ടി കുഴച്ച്
പിണ്ഡമൊരുക്കുന്ന പ്രേതാവതാരങ്ങളെ
ഓർക്കുക ന്യായവിധിനാളിൽ
ഞങ്ങൾ ചവയ്ക്കും കറുപ്പിൻ പ്രളയം
നിങ്ങളുടെ ദ്വീപുകളെ മുക്കിക്കളയും
Comments