നിന്റെ കടലാഴങ്ങളിൽ
ഞാൻ പെറുക്കി ഇട്ട പവിഴമുണ്ടോ?
അത് എനിക്ക് തിരികെ തരുക
അത് എന്റെ ജീവിതമായിരുന്നു
പ്രിയനേ പിൻവിളി വിളിക്കാതിരിക്കാ
നിന്റെ ശ്വാസത്തിൽ എന്നേ കൊളുത്തി
വലിക്കാതിരിക്ക
എന്റെ വഴികളിൽ
നീ ചിതറി വീഴാതിരിക്കുക
നിഴൽ ചിത്രമാകാത്തിരിക്ക
പിൻവിളി വിളിക്കാതിരിക്ക
മിഴി നനയ്ക്കാതിരിക്ക
പോകട്ടേ ഞാൻ
ഇരുളിൻ തമോഗർത്ത ശാലകളിൽ
ഞാൻ പെറുക്കി ഇട്ട പവിഴമുണ്ടോ?
അത് എനിക്ക് തിരികെ തരുക
അത് എന്റെ ജീവിതമായിരുന്നു
പ്രിയനേ പിൻവിളി വിളിക്കാതിരിക്കാ
നിന്റെ ശ്വാസത്തിൽ എന്നേ കൊളുത്തി
വലിക്കാതിരിക്ക
എന്റെ വഴികളിൽ
നീ ചിതറി വീഴാതിരിക്കുക
നിഴൽ ചിത്രമാകാത്തിരിക്ക
പിൻവിളി വിളിക്കാതിരിക്ക
മിഴി നനയ്ക്കാതിരിക്ക
പോകട്ടേ ഞാൻ
ഇരുളിൻ തമോഗർത്ത ശാലകളിൽ
Comments