Skip to main content

Posts

Showing posts from May, 2017
ഞാൻ കുറിക്കുന്ന ഓരോ വാക്കും,   മനഃപൂർവ്വം കെട്ടഴിച്ചു വിടുന്ന പട്ടങ്ങളാണ്, എന്നെങ്കിലുമൊരിക്കൽ നീ കണ്ടെടുക്കും എന്ന് കരുതി ഞാൻ എന്നിലിൽ നിന്നും അടർത്തിവിടുന്ന   എന്റെ നിന്നോർമ്മകൾ   ഞാൻ ഉപേക്ഷിച്ചു പോന്ന ഇടങ്ങളിലൊക്കെ ഇപ്പോഴും നീയുണ്ട്. വായനയുടെ, എഴുത്തിന്റെ, ഓർമ്മയുടെ   പിന്നെ' എന്റെ ഉള്ളുകള്ളികളുടെ   എല്ലാം പാസ്സ്‌വേർഡ്‌ നീ തന്നെയാണ്.

തിരുത്ത്‌

ഇരുണ്ട മറവുകളല്ല ഇരുണ്ട മനസ്സുകളാണു പ്രശ്നം. ആദ്യം തിരി തെളിയിക്കേണ്ടത്   തെരുവോരങ്ങളിലല്ല താൻ താങ്കളുടെ   മൃഗതൃഷണകൾ ഒളിഞ്ഞിരിക്കുന്നിടങ്ങളിലാണ്   തിരുത്ത്‌ തുടങ്ങേണ്ടത്   നമ്മളിൽ നിന്ന് തന്നെയാണ്

ഷാഹുൽ ഹമീദിന്റെ പത്താം തരം റിസൾട്ട് :

*************** 'അമ്മിണികുട്ടിയോ...' ആ കിയോ ഒച്ച അമ്പലത്തിനു പുറകിലെ ഇടവഴിയിൽ നിന്നാണ്. 'ചില 'ഉന്നത തലബന്ധം' വെച്ചു പത്താം തരാം റിസൾട്ട് കുറച്ചു നേരത്തെ അറിഞ്ഞു വരുന്ന അമ്മിണിക്കുട്ടി, അമ്മിണികുട്ടിയ്ക്കും മുന്നേ അതെ ബന്ധം വെച്ചു ആ റിസൾട്ട് അറിഞ്ഞ ഷാഹുൽ ഹമീദിന്റെ ദീനസ്വരമാണ് നമ്മൾ ഇപ്പോൾ കേൾക്കുന്നേ. 'എടിയേ ചോദ്യപേപ്പർ ചതിച്ചുന്നു ഞാൻ അന്നേ പറഞ്ഞില്ലേ, ഇനി എങ്ങനെ വീട്ടിൽ കയറും.' 'അതേടാ, ചോദ്യപ്പേപ്പർ ചതിച്ചു' നിനക്ക് എത്ര മാർക്കുണ്ട്? അമ്മിണി? '...' 'ഫ ..... എന്നിട്ടാണോ.. നീ മിണ്ടിപോകരുത്.   ഞാൻ ഇനി എങ്ങനെ വാപ്പച്ചീടെ മുഖത്ത് നോക്കും. ഓര് എന്നെ വീട്ടിന്നു തച്ചു പുറത്താകും.' ശരിയാണ് ഷാഹുലിന്റെ കുടുബത്ത് നിറയെ സർക്കാരു ആപ്പീസറന്മാരാ, അവരുടെയും അവരുടെ ഡിസ്റ്റിങ്‌ഷൻ മക്കളുടെയും മുന്നിൽ ഇവൻ എങ്ങനെ അവന്റെ 237 മാർക്കും കൊണ്ട് ചെല്ലും? "മാർക്ക് ഷീറ്റ് തിരുത്തിയാലോടി?" "SSLC മാർക്ക് ഷീറ്റ് ?? തിരുത്താൻ ?" 'നടക്കൂല്ല അല്ലേ? 'നാട് വിട്ടു പോയാലോ?" ഇതേ സമയം അമ്പലനടയിൽ കൂടി പോകുന്ന പാ...