Skip to main content

ഷാഹുൽ ഹമീദിന്റെ പത്താം തരം റിസൾട്ട് :


***************
'അമ്മിണികുട്ടിയോ...'
ആ കിയോ ഒച്ച അമ്പലത്തിനു പുറകിലെ ഇടവഴിയിൽ നിന്നാണ്.
'ചില 'ഉന്നത തലബന്ധം' വെച്ചു പത്താം തരാം റിസൾട്ട് കുറച്ചു നേരത്തെ അറിഞ്ഞു വരുന്ന അമ്മിണിക്കുട്ടി, അമ്മിണികുട്ടിയ്ക്കും മുന്നേ അതെ ബന്ധം വെച്ചു ആ റിസൾട്ട് അറിഞ്ഞ ഷാഹുൽ ഹമീദിന്റെ ദീനസ്വരമാണ് നമ്മൾ ഇപ്പോൾ കേൾക്കുന്നേ.
'എടിയേ ചോദ്യപേപ്പർ ചതിച്ചുന്നു ഞാൻ അന്നേ പറഞ്ഞില്ലേ, ഇനി എങ്ങനെ വീട്ടിൽ കയറും.'
'അതേടാ, ചോദ്യപ്പേപ്പർ ചതിച്ചു'
നിനക്ക് എത്ര മാർക്കുണ്ട്? അമ്മിണി?
'...'
'ഫ ..... എന്നിട്ടാണോ.. നീ മിണ്ടിപോകരുത്. 
ഞാൻ ഇനി എങ്ങനെ വാപ്പച്ചീടെ മുഖത്ത് നോക്കും. ഓര് എന്നെ വീട്ടിന്നു തച്ചു പുറത്താകും.'
ശരിയാണ് ഷാഹുലിന്റെ കുടുബത്ത് നിറയെ സർക്കാരു ആപ്പീസറന്മാരാ, അവരുടെയും അവരുടെ ഡിസ്റ്റിങ്‌ഷൻ മക്കളുടെയും മുന്നിൽ ഇവൻ എങ്ങനെ അവന്റെ 237 മാർക്കും കൊണ്ട് ചെല്ലും?
"മാർക്ക് ഷീറ്റ് തിരുത്തിയാലോടി?"
"SSLC മാർക്ക് ഷീറ്റ് ?? തിരുത്താൻ ?"
'നടക്കൂല്ല അല്ലേ?
'നാട് വിട്ടു പോയാലോ?"
ഇതേ സമയം അമ്പലനടയിൽ കൂടി പോകുന്ന പാക്കരൻ ചേട്ടൻ അമ്മിണികുട്ടിയെയും ഷാഹുൽ ഹമീദിനെയും നോക്കി ഒരു മോറൽ ചിരി ചിരിച്ചു പോയി.
'അയാളോട് പോകാൻ പറ, നീ ഇത് പറ നാട് വിട്ടു പോയാലോ?
'ങേ'
'വാപ്പച്ചി റബർ ഷീറ്റു വിറ്റതിന്റെ കാശു ചെല്ലാടി ചേട്ടൻ എന്റെ കൈയിലാ തന്നെ ദേ നോക്കിയേ 900 രൂപയുണ്ട്. ഞാൻ നാസിക്കിലോട്ടു ഒളിച്ചോടി പോയാലോ'
'ലോകത്തു വേറെ എന്തെല്ലാം സ്ഥലമുണ്ട് നാസിക്കിലോട് തന്നെ നീ എന്തിനാ ഓടുന്നെ"
"ആ."
"എവിടോട്ടെങ്കിലും ഓടണം."
"ഉമ്മച്ചീടെ വീട്ടിൽ പോയി ചെറിയ മാമ്മയുടെ കൂടെ നിന്നാലോ."
"ങ്ങാ അത് കൊള്ളാം."
"എന്നാലും പോകും മുൻപേ മാമയെ ഒന്ന് ഫോൺ വിളിച്ചു പറയാം നീ വരുന്നുണ്ട് എന്ന്."
അയ്യോ അത് വേണ്ട.
"അത് വേണം"
'എന്നാ നീ ഒന്ന് ഷുക്കൂർ മാമ്മയെ വിളിയ്ക്കാവോ'
ഇന്നത്തെ പോലെ മൊബൈൽ ഒന്നും ഇല്ല. നാട്ടിലെ പബ്ലിക് ടെലിഫോൺ ബൂത്ത് ആണ്, മാമയുടെ തുണിക്കടയിലേക്കാണ് വിളിച്ചിച്ചത്.
"അമ്മിണികുട്ടിയെ ഞാൻ വരുന്ന വരെ ആ ചെക്കനെ ഒന്ന് നോക്കിക്കോണേ"ന്നു ഷുക്കൂർ മാമ പറഞ്ഞത് പ്രകാരം ഷാഹുൽ ഹമീദും അമ്മിണികുട്ടിയും, അമ്മിണികുട്ടിയുടെ വീട്ടിൽ പോയി.
ഷാഹുൽ ഹമീദിന്റെ 237 കേട്ടത് കൊണ്ട് രക്ഷയായി, അമ്മിണികുട്ടിയുടെ അമ്മ അമ്മിണികുട്ടിയുടെ ഉന്നത വിജയത്തെ കുറിച്ച് ഒന്നും പറഞ്ഞില്ല (അല്ലെങ്കിലും ആ മൂന്ന് മാസം കയ്യിലിരിപ്പ് കൊണ്ട് അമ്മിണികുട്ടി ആസ്പത്രി കിടക്കയിൽ ആയിരുന്നല്ലോ ആ കഥ മറ്റൊരിക്കൽ)
അമ്മ വിളമ്പി കൊടുത്ത ചോറ് ഷാഹുലിന്‌ തൊണ്ടയിൽ നിന്ന് ഇറങ്ങുന്നില്ല അവൻ വീടിനു മുന്നിലെ കൊക്കോ മരത്തിനു മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും വെരുകിനെ പോലെ നടക്കുകാണ്‌.
അപ്പൊ ദാ പൾസറിൽ പറന്നു വരുന്നു മാമ.
കയ്യിൽ അമ്മിണികുട്ടിയ്ക്കും ഷാഹുലിനും SSLC ജയിച്ചതിനു പുത്തൻ കുപ്പായം തുന്നാൻ തുണി.
നമ്മൾ ഞെട്ടി സത്യമായും ഞെട്ടി.
ഷാഹുൽ ...'മാമോ കൊല്ലുന്നേനു മുന്നേ ആടിന് കൊടുക്കുന്ന വെള്ളമാണോ ഇത്?
മാമ : അല്ല മരുമോനെ, ഇത് പരീക്ഷ ജയിച്ചതിനു ഉള്ള സമ്മാനം തന്നെയാണ്. കാരണം ഞാൻ രണ്ടു തവണ എഴുതിയിട്ടാ ആ കടമ്പ കടന്നെ. നീ മിടുക്കനാ ആദ്യം തന്നെ ചാടി കടന്നില്ലേ.
'മാമോ ...' ഷാഹുലിന്റെ കിയോ സ്വരം കൂടുതൽ ദീനമായി.
ബാ പറയട്ടെ..അമ്മിണികുട്ടിയും ബാ."
മാമൻ കൊണ്ടുവന്ന ഗ്ലുക്കോസ്ത് ബിസ്കറ്റിൽ ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന അമ്മിണികുട്ടിയും മാമനൊപ്പം തൊടിയിലേയ്ക് ഇറങ്ങി. കൊക്കോ തണലിൽ കുത്തുകലിലിൽ ഇരുന്നോണ്ട് മാമ്മൻ പറഞ്ഞു.
പുള്ളകളെ, ഈ SSLC പരൂക്ഷ ഇപ്പൊ വലിയ കാര്യായി തോന്നും. എന്നാൽ ഇപ്പൊ വേണ്ടത് ആനക്കൊക്കെ അടുത്ത ഘട്ടം പഠിക്കാനുളള ഒരു അഡ്മിഷൻ മാത്രമാണ്. നിനക്ക് ഞാൻ ജോർജിയൻസിൽ പറഞ്ഞു അഡ്മിഷൻ ശരിയാക്കിയിട്ടുണ്ട്. ഏതു ഗ്രൂപ്പ് അന്ന് പറഞ്ഞാ മതി. പിന്നെ ശരിയ്ക്ക് ആലോചിച്ചു ഏതു വിഷയമാണ് നിനക്ക് താല്പര്യം അല്ലെങ്കിൽ എളുപ്പം എന്ന് നോക്കി ആ വിഷയം എടുക്കണം. സ്വന്തം താല്പര്യം തിരിച്ചയറിയുക എന്നത് തന്നെയാണ് വലിയ കാര്യം. അമ്മിണികുട്ടി ഏതു ഗ്രൂപ്പാണ് എടുക്കുന്നേ'
'തേർഡ് ഗ്രൂപ്പ്.'
"ഹാ അപ്പൊ ഈ മാർക്ക് കൊണ്ട് കേരളത്തിലെ ഏതു കോളേജിൽ വേണമെങ്കിലും നിനക്ക് അഡ്മിഷൻ കിട്ടുല്ലോ, മാർക്ക് ഇച്ചിരി കൂടി പോയൊന്നെ ഉള്ളു സംശയം"
അമ്മിണി കുട്ടി പല്ലു മുഴുവനും പുറത്തിട്ടു ചിരിച്ചു. അതിനല്ലേ മാമാ ഞാൻ കുറച്ചു മാർക്ക് വാങ്ങിച്ചേ എന്ന അർത്ഥത്തിൽ.
'ഞാനും തേർഡ് ഗ്രൂപ്പ് എടുക്കാം ആല്ലേ." ഷാഹുൽ ആണ്.
"എടാ കിഴങ്ങാ നീ ആദ്യം നിനക്കു എന്താ വേണ്ടേ എന്ന് ചിന്തിയ്ക്കു. ഇഷ്ട്ടം എന്താന്നു തിരിച്ചറിഞ്ഞു അതിനെ തിരഞ്ഞു പിടിച്ചു നേടണം. അതാണ് യഥാർത്ഥ വിജയം.'
"മമ്മാ ഞാൻ മാമ്മടെ കൂടെ കടേൽ നിൽക്കട്ടെ."
മാമ്മ ഒന്ന് ആലോചിച്ചു. എണിറ്റു മുണ്ടിലെ പൊടി കുടഞ്ഞൊണ്ട് പറഞ്ഞു.
"നീ കടേൽ വന്നോ പക്ഷെ തട്ടിപ്പും വെട്ടിപ്പും ഒകെ ഒത്തിരി ഉള്ള ഇടമാണ്. കണക്കിൽ ഒകെ നല്ല വെട്ടിരു നടക്കും അതൊക്കെ പിടിക്കാൻ അത്യാവിശം കണക്കും ഇംഗ്ലീഷും പിന്നെ ഇപ്പൊ പുതിതുതായി വരുന്ന കമ്പ്യൂട്ടറും ഒകെ അറിഞ്ഞിരിക്കണം. 
നീ കോളേജിൽ ചേര് വൈകുന്നേരം കടയിലും പോര്. രാത്രി കടയുടെ മുകളിൽ ഉള്ള ഇൻസ്റ്റിറ്റ്യൂട്ട് ഇൽ കമ്പ്യൂട്ടർ കോഴ്സിനും ചേരാം. എന്താ.'
"ഉവ്വ് മെമ്മോ ഏറ്റു'
രാവിലെ ഇടവഴിയിൽ നിന്ന് കേട്ട കിയോ ശബ്ദം ഇപ്പൊ സിംഹഗർജ്ജനമായിരിക്കുന്നു.
പിന്നെ പ്രീ ഡിഗ്രി കഷ്ട്ടിച്ചു കടന്നു കൂടിയപ്പോൾ മാർക്ക് ലിസ്റ്റ് വാങ്ങാൻ പോലും വരാൻ ഷാഹുലിന്‌ തിരക്കാരുന്നു.
അവൻ മംഗലാപുരത്തു കടയിലേക്കു ചരക്കു എടുക്കാൻ പോയിരിക്കുകയിരുന്നു. ഡിഗ്രി കാലത്തൊക്കെ അടുത്തുള്ള പല വലിയ സ്ഥാപനത്തിലും കണക്കെഴുത്തുകാരനായി അവനെ കണ്ടു. ഏതൊക്കെ വഴികളിൽ നടക്കുമ്പോ ഏതോ കടകൾക്കു ഉള്ളിൽ നിന്ന് അവൻ വിളിച്ചു 'അമ്മിണികുട്ടിയോ.' പിന്നെ കൂട്ടുകാരിയെന്നു പറഞ്ഞു അടുത്തുള്ള മുറുക്കാൻ കടയിൽ നിന്നോ നാരങ്ങാ വെള്ളമോ പഴംപൊരിയോ വാങ്ങി തന്നു. പഴയ നാസിക്ക് ഒളിച്ചോട്ട കഥ പറഞ്ഞു ചിരിച്ചു.
പിന്നെയും കാലം കടന്നു പോയപ്പോ അവൻ സീനിൽ നിന്ന് അപ്രതീക്ഷമായി. ഒരിക്കൽ ബസ് സ്റ്റാൻഡിൽ ആരോ കൈക്കു കടന്നു പിടിക്കുന്നത് അറിഞ്ഞു ഞെട്ടി തിരിഞ്ഞു നോക്കുമ്പോ വലിയ ഒരു സ്വർണ കല്യാണ കുറി.
ചെറുക്കന്റെ പേര് ഷാഹുൽ ഹമീദ് എംകോം MBA.
ചിരിച്ചോണ്ട് അവൻ പറഞ്ഞു പെണ്ണിന്റെ വീട് എവിടെയാന്നു നോക്കെടി.
അമ്മിണികുട്ടി ഞെട്ടി, 'നാസിക്' :)
ദൈവമേ അപ്പൊ അവൻ തിരഞ്ഞ തിരിച്ചറിഞ്ഞ സ്വപ്‍നം.
ഞാൻ വീട്ടിൽ വരുന്നുണ്ട് കല്യാണം വിളിക്കാൻ ഇപ്പൊ പെട്ടന്നു നിന്നെ കണ്ടപ്പോ ഇത് തന്നതാ. ഞാൻ കല്യാണത്തിന് തുണി എടുക്കാൻ പോവുക. നീ വരുന്നോ.
'ഇല്ല പുയ്യാപുള ചെല്ല് '
'അപ്പൊ മറക്കേണ്ട നമുക്കു നാസിക്കിന് പോണം.'
"ഒരു കള്ള ചിരിയുമായി ആ വണ്ടി മണ്ണ് പറത്തി പോയപ്പോ അമ്മിണികുട്ടിയ്ക്കും ഒരു നിറഞ്ഞ ചിരി വന്നു."
ജീവിതം കൊണ്ടുവരുന്ന നേട്ടങ്ങൾ..ഓരോ സങ്കടങ്ങൾക്കും ഒടുവിൽ നമുക്കായി കാത്തുവെച്ചിരിക്കുന്ന വലിയ സന്തോഷങ്ങൾ.
P. S : അപ്പോൾ പരീക്ഷകൾ എഴുതിയ എല്ലാ കുട്ടികൾക്കും സ്നേഹം. വലിയ ഒരു ജീവിതം ഒരുപാടു സർപ്രൈസികളുമായി നിങ്ങളെ കാത്തിരിക്കുന്നു...:)
അമ്മിണികുട്ടി.

Comments

Popular posts from this blog

...

അവിവാഹിതയായ പെണ്ണ് പ്രണയത്തെ കുറിച്ച് എഴുതിയാൽ അവൾ പ്രണയിനി വിവാഹിതയായ പെണ്ണ് പ്രണയത്തെ കുറിച്ച് എഴുതിയാൽ അവൾക്ക് വിവാഹ പൂർവ ബന്ധം വിവാഹത്തിനും അപ്പുറം ജീവിതം ഉണ്ട് എന്നറിയുന്ന സ്വതന്ത്രയായ പെണ്ണ് പ്രണയത്തെ കുറിച്ച് കുറിച്ചാൽ അവൾ അപഥ സ്ഞ്ചാരിണ്ണി ഒരുവളുടെ നീരീക്ഷണങ്ങൾ അവൾ ആണ് എന്ന് തീർപ്പ് കൽപ്പിക്കുന്ന സമൂഹത്തിനു നമ്മുക്ക് തീകൊണ്ട് തീർത്ത ത്രീഡി കണ്ണട കൊടുക്കാം സമീറ* നീ കരയാതിരിക്കു. .......................... പേര് സാങ്കല്പ്പികം എങ്കിലും ആ കണ്ണീർ പരിചിതം

ഏറെ പ്രിയപ്പെട്ട നിനക്കായി

നീ എന്ന ജീവന്റെ അഗ്നിയാവുന്നത് ഞാന്‍ എന്ന വാഴ്വിന്റെ നേരര്‍ദ്ധമല്ലെ? ഒരോതുടിപ്പും കിതപ്പും കുതിപ്പും..... യാനങ്ങളിലേ വിയര്‍പ്പിന്‍ ചവര്‍പ്പും...... എന്റെ കണ്ണീര് കൊളുത്തികിടക്കുന്ന വെളുത്ത വ്രുത്തതിന്‍ കറുത്ത സത്യങ്ങളും...... എനെ ഉറക്കികിടത്താന്‍ കൊതിക്കും നേര്‍ത്തുവിളറിയ വയറിന്‍ തണുപ്പും... ആരൊരാള്‍ കാത്തു വെയ്പ്പു എനിക്കായി? ആരെന്റെ നെറുകയില്‍ ചുണ്ടമര്‍ത്തുന്നു? എത് കരങ്ങളില്‍ ഞാന്‍ ലയിക്കുന്നു? ആരെന്റെ കാ‍തില്‍ നാമക്ഷരം ചൊല്ലുന്നു? ഏത് മിഴിയില്‍ ഞാന്‍ മാണിക്ക്യമാവുന്നു? ജീവ്ന്റെ അര്‍ദ്ധവും വ്യാപ്ത്തിയുമാവുന്നു? നീയണതെല്ലാം ഞാന്‍ എന്ന വാഴവ് നീയാണതമേ..ഞാന്‍ എന്ന സത്യം നിനക്കയി ഞാന്‍ തഥാഗതയാകാം ആത്മാവില്‍ നിന്നെ ചിരം പ്രതിഷ്ടിക്കുവാന്‍ സ്വപനങ്ങളില്‍ നിന്നെ ഗര്‍ഭം ധരിക്കാം എങ്കിലും ഭദ്രേ വളിര്‍ത്തിയെടുക്കുവാന്‍ നീ പോറ്റിയപോലെ നിന്നെ പുലര്‍ത്തുവാന്‍... പേറ്റു നോവിന്റെയും പോറ്റു നോവിന്റെ യും... കൂട്ടിയാല്‍ കൂടാ കടം തീര്‍ത്തെടുക്കുവാന്‍ എത്ര ജന്മം ഞാന്‍ മനസ്സില്‍ ചുമക്കണം ഇത്തിരി കുങ്കുമ പൊട്ടിന്‍ സുഗന്ധവും... താരാട്ടു പാട്ടിന്റെ പതിഞ്ഞൊരാ ഇണവും... ജന്മം മുഴുവനെനിക്കായി ഉഴിഞ്ഞിട്ട നിന്റെ സ...

ഓര്‍മ്മയിലെ മഴക്കാലങ്ങള്‍.

Rain for cam Originally uploaded by Deepa.Praveen മഴ മിക്കപ്പോഴും കൌതുകവും കൂട്ടും ആകാറുണ്ട്..ചിലപോള്‍ നമ്മോടു ഒപ്പം സഞ്ചരിക്കാരും.. എന്റെ ഒപ്പം നടന്ന ഒരു മഴയെ കുറിച്ച്... ഞാന്‍ ഒരു സെമിനാറിന് ഒറിസയില്‍ എത്തിയതായിരുന്നു..ഒരു വേനല്‍ കാലത്തിന്റെ എല്ലാ രൌദ്രതയും ഒരുമിച്ചു അറിയാന്‍ കഴിയും ഒറിസയില്‍. കാലത്ത് 4 മണിക്ക് തലയ്ക്കു മുകളില്‍ ഉദിച്ചു നില്‍ക്കുന്ന സൂര്യന്‍ വൈകുന്നേരംഎട്ടു മണി കഴിഞ്ഞാലും എനിക്ക് വീട്ടില്‍ പോകാന്‍ മനസില്ല എന്ന് പറഞ്ഞു മാനത്ത് തന്നേയ് ഉ‌ണ്ടാവും.ആ സമയം കൊണ്ട് നമ്മള്‍ ഒരു അര കിണര്‍ വെള്ളം കുടിച്ചു തീര്‍ത്തിട്ട് ഉണ്ടാവും..ഒരു മഴ കാറ് എങ്കിലും കാണാന്‍ നമ്മള്‍ നേര്ച്ച നേര്‍ന്നു പോകുന്ന സമയം.എത്രയും പെയ്ട്ടന്നു നാട് എത്തിയാല്‍ മതി എന്ന് പ്രാര്‍ഥിച്ചു കഴിഞ്ഞ നിമിഷങ്ങള്‍. അപ്പോഴാ അടുത്ത ശുഭ വാര്‍ത്ത‍,കല്കട്ടയില്‍ കൂടി ഒരു ദിവസം പോകേണ്ടി വരും. ഭുവനേശ്വര്‍ ഡെയിലി യില്‍ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാതെ ഒരു യാത്ര,കൂടെ ഉള്ളത് ഒന്ന് മേഘാലയന്‍ സുഹൃത്ത്‌ മയി(അയമ്മയുടെയ് എ.ടി.എം കാര്‍ഡ് പണി മുടക്കില്‍ ആയ ടെന്‍ഷന്‍),നാട്ടില്‍ തിരിച്ചു എത്തിയിട്ട് മറ്റു ഒരു പാ...