Skip to main content

രാമ... അയനം..ഓര്‍മകളില്‍


മറ്റു ഒരു രാമായണമാസം കൂടി. 

എനിക്കിത്  മഴയില്‍  നനയുന്ന കര്‍ക്കിടക സന്ധ്യകളുടെത് മാത്രമല്ല. നാവില്‍ ചോല്ലെറിന്റെ ചന്തം ആദ്യം ചാര്‍ത്തി തന്ന മുത്തശിയുടെ ഓര്‍മ്മകളുടെത് കൂടിയാണ് . ഞാന്‍ ആദ്യം കേട്ട കാവ്യ ഭംഗിയുടെ ഈണം, അതിന് ഭസ്മത്തിന്റെ  മണമുണ്ട്, ഒരു മുത്തശ്ശി മടിയുടേ ചൂടുണ്ട്. ചൊല്ലുന്ന വരികളുടെ താളത്തില്‍ പതിയെ ചലിക്കുന്ന ഒരു വലിയ ശരീരത്തില്  ഒട്ടിച്ചേര്‍ന്നിരിക്കുന്ന മൂന്നു വയസ്സുകാരിയുടേ ജാഗരൂഗമായ മനസ്സിന്‍റെ ചിത്രമുണ്ടത്തില്‍.  

"ഇന്നു നീ കാനനത്തിനു പോയിടീല്‍ 
എന്നേയും കൊണ്ടുപോകേണം മടിയതേ " എന്ന് ചൊല്ലുമ്പോള്‍ മനസ്സിടറുന്ന ഒരമ്മ മനസ്സിനോട് ചേര്‍ന്നിരിക്കുന്ന കുഞ്ഞു മനസ്സ്. പിന്നീടുള്ള  അനവധി രാമ യാത്രകളിലൂടെ ആ കുഞ്ഞു നാവ്  ചൊല്ലി ഉറച്ചു. എങ്കിലും അക്ഷരപിശക് വരുന്ന മാത്രയില്‍ ഉമ്മറ കോണില്‍ കൈകൂപ്പി  കണ്ണടച്ചിരിക്കുന്ന ഒരു പഴമനസ്സ് അത് തിരുത്തി  ചൊല്ലിച്ചു. രാമായണം ഒരു കാവ്യമാണ്, അത്  ഒരു യാത്ര ആണ് എന്നും ,  എന്നും ആയാത്രയില്‍ ഭക്തിയും  വിഭകതിയും ഒരു പോലെ പ്രധാനമാണ്  എന്നും പറയാന്‍ ആ മുത്തശി ഭാഗ്യം ഉണ്ടായിരുന്നു  ആ കുട്ടിക്ക്. അവള്‍ പിന്നെ Nietzshe വരികളില്‍ വായിച്ചതും ആ മുത്തശ്ശി യുടേ വിശ്വാസം തന്നേ ആയിരുന്നു .'"Faith" means not wanting to know what is true'  വിശ്വാസങ്ങള്‍  അടിച്ചെ ല്പ്പിക്കാതിരുന്ന ബാല്യത്തിനു നന്ദി.

'നീ പാര്‍ത്ത് ഞാനിരുന്നിമുന്നം 
ദേവകളോടും കമലാസനോടും' എന്ന്‍  പുറത്തേ ഇരുട്ടിലേയ്ക്ക്‌ നോക്കി ചൊല്ലുമ്പോള്‍ മഴയില്‍ നനഞ്ഞ്  വന്ന്‍ ഉറക്കേ 'ക്ഷീരവാരിധി  തീരത്തിങ്കല്‍ നിന്നരുള്‍ ചെയ്തു ' എന്ന്‍ ചൊല്ലുന്ന ഒരച്ഛന്റെ സ്വരം ഉണ്ടത്തില്‍, എന്റെ നിറുകയില്‍ വീണിരുന്ന നനഞ്ഞ ഉമ്മകളുടെയ് ഓര്‍മ്മ ഉണ്ടത്തില്‍.

പിന്നെ ബാല്യത്തില്‍, കൌമാരത്തില്‍, യവ്യനത്തില്‍ എത്ര രാമായണ കാലങ്ങള്‍. .ജീവിതാവസ്ഥകള്‍ക്ക് അനുസരിച്ച് , കടന്നു പോകുന്ന വരികളിലുടെയ് പ്രണയവും, വിരഹവും , വിരക്തിയും  അറിഞ്ഞ നാളുകള്‍.

പിന്നീട് ഓര്‍മ്മയുടെ വാതിലുകള്‍ എല്ലാം കൊട്ടിയടച്ച് , എന്റെ മുത്തശ്ശി , എന്റെ  അച്ഛമ്മ , ഒരു വലിയ യാത്രക്ക്  ഒരുങ്ങി  വെള്ള പൂക്കള്‍ ഉള്ള പുതപ്പ് പുതച്ച് കിടന്ന എണ്ണ മറ്റ ദിനരാത്രങ്ങള്‍. . ആ കട്ടിലിനരുകില്‍ ഇരുന്ന്‍  നാളും പക്കവും തിഥിയും നോക്കത്തേ , മുത്തശ്ശിക്ക്  കേട്ട് രസിക്കാന്‍  പതിഞ്ഞ സ്വരത്തില്‍ രാമന്റെ കഥ പാടിരുന്ന എന്റെ അമ്മ. ആ നിമിഷങ്ങളില്‍ ഏറ്റവും സ്നേഹാപൂര്‍ണ്ണമായി എന്റെ അമ്മയേ നോക്കിയിരുന്ന എന്റെ മുത്തശ്ശിയുടെയ് കണ്ണുകള്‍. ആ നിമിഷങ്ങളില്‍ അവര്‍ക്ക് ഒരേ മുഖശ്ചായ ആയിരുന്നു. ജന്മം കൊണ്ടലെങ്കിലും ആത്മാവുകൊണ്ട് അവര്‍ അമ്മയും മകളുമായിരുന്നു.

ഇന്ന് രാമായണ മാസത്തേ വരവേല്‍ക്കാന്‍ മുത്തശ്ശി ഇല്ല. എങ്കിലും എന്റെ  അമ്മയുടേ  ഓരോ ദിവസത്തിലും  എന്റെ അച്ഛമ്മയുടെ  ഓര്‍മ്മകള്‍ ഉണ്ട്  എന്ന്‍ അറിയുമ്പോള്‍ , ഞാനും അറിയുന്നു , എന്റെ  അമ്മമാരേ മുത്തശ്ശി മാരെ  ജീവന്റെ  അവസാനം വരെ ഞാനും നെഞ്ഞെറ്റ്ണം എന്ന്‍.

രാമായണം അത് , നമ്മുടെ പൈത്രുകങ്ങളുടെയ്  ഓര്‍മ്മപ്പെടുത്തല്‍ , അത് ഒരു യാത്രയാണ് തലമുറകളില്‍ നിന്ന്‍  തലമുറകളിലേക്ക് ... കാവ്യ ഭംഗിയുള്ള യാത്ര ...

ഓരോ യാത്രയില്‍  അത് പകര്‍ന്നു തരുന്ന കാഴ്ചകള്‍ വ്യത്യസ്തമാണ് . 

യാത്ര തുടരുകയാണ് .

'വത്സ സ്വുമിത്ര കുമാര നീ കേള്‍ക്കണം 
മത്സരാന്ധ്യം വെടിഞ്ഞു എന്നുടെ വാക്കുകള്‍ ..." 

 

Comments

umesh mc said…
dear that was touched my heart ...

kure oormakale unartti ....
mazayude yum sandya nerathe vilakkinteyum manom oormapedutti..

good one deepa..keep writing ..
ella bhavukangalum
umesh mc said…
tht was allaa..tht touched...:(
c.v.thankappan said…
നല്ലൊരു രചന.
ആശംസകള്‍

Popular posts from this blog

വാക്കുപെയ്യുമിടത്തിലെ  അയാളും ഞാനും..

***
വായനശാല വരുന്നു.
കുട്ടിയ്ക്ക് സന്തോഷം തോന്നി.
അതുവരെ വല്ലപ്പോഴും അച്ഛൻ വാങ്ങിത്തരുന്ന പുസ്തകങ്ങളോ  അല്ലെങ്കിൽ അപൂർവ്വമായി അടുത്ത വീട്ടിലെ ചേട്ടന്മാരുടെയോ ചേച്ചിമാരുടെയോ കയ്യിൽ നിന്ന് കിട്ടുന്ന പുസ്തകങ്ങളോ ആയിരുന്നു അവളുടെ വായിക്കാനുള്ള മോഹത്തെ തൃപ്തിപ്പെടുത്തിയിരുന്നത്.
ഏതെങ്കിലും വീടുകളിൽ വിരുന്നു പോകുമ്പോ മേശപ്പുറത്തു നിരക്കുന്ന പലഹാരങ്ങളെക്കാൾ ആ 6 ആം ക്ലാസുകാരിയെ കൊതിപ്പിച്ചിരുന്നത് അവിടെ അടുക്കിവെച്ചിരുന്ന പുസ്തകങ്ങളായായിരുന്നു.
ഇപ്പൊ ഇതാ വായനശാലയിൽ ഒരുപാട് പുസ്തകങ്ങളുണ്ടാവുന്ന്, ഇനി മതിവരുവോളം വായിക്കാം.
‘ആനന്ദലബ്ധിക്കിനിയെന്തു വേണം?’
ഉൽഘാടനദിവസത്തെ തിരക്കുകളെല്ലാം കഴിഞ്ഞു. ആളും ആരവവും ഒഴിഞ്ഞു.

പിറ്റേന്ന് വൈകുന്നേരം മുതൽ കാവിൽ പോയിട്ട് തിരികെ മടങ്ങും വഴി വായനശാലയിൽ പോയി പുസ്തകങ്ങളെടുക്കാനും പത്രം വായിക്കാനുമുള്ള അനുമതി കുട്ടി മുത്തശ്ശിയുടെ കയ്യിൽ നിന്ന് കാലേകൂട്ടി വാങ്ങി. വായന പൂക്കുന്ന ദിവസങ്ങളാണ് ഇനി കുട്ടിയെ കാത്തിരിക്കുന്നത്.
കുട്ടിയുടെ വീട്ടിൽ നിന്ന് വായനശാലയുടെ മുന്നിലൂടെയുള്ള നാട്ടിടവഴി അവസാനിക്കുന്നത് കാവിലാണ്.
സ്കൂൾ വിട്ടു വന്നാൽ, എന്തെങ്കിലുമൊന്ന് കഴിച്ചെന്നു വരുത്തി  കുളത്തി…
കവിതയുടെ റാന്തൽ കൊരുത്തിട്ട 
രാവിനായി കാക്കുകയാണോ 
നമ്മൾ അന്യരായ പ്രണയികൾ?
അതോ മഞ്ഞിനും മഴയ്ക്കുമപ്പുറമെവിടെയോ 
പ്രിയരാരോ ഉണ്ടെന്ന ഓർമ്മയെ 
മനസ്സിലിട്ടു കുറുകി ഇരിക്കുകയോ നാം ?

24.എന്റെ നഗരം...

എന്റെ നഗരം...
ഒരേ സമയം എനിക്ക്‌ അന്യവും സ്വന്തവുമായ നഗരം...
നരച്ച ആകാശവും നനഞ്ഞ വഴികളുമായി...എന്റെ മഴപുലരികളില്‍ എന്നെ കാത്തിരുന്ന നഗരം...
ഒരു കൊചു ഗ്രാമത്തില്‍ നിന്നും കാലത്തെ എത്തുന്ന ചുവന്ന നിറമുള്ള ബസ്സിലെ അവസാന യാത്രകാരിയായി ഞാന്‍ എത്തുന്നതും കാത്തിരിക്കുന്ന നഗരം..എത്ര വര്‍ഷങ്ങള്‍ ആവുന്നു ഞാന്‍ ഇതേ വഴികളിലുടെ യാത്ര തുടങ്ങിയിട്ട്‌...
ആദിയ യാത്ര...അത്‌ എന്റെ ഒര്‍മ്മയില്‍ ഇല്ല...അമ്മയുടെ ഓര്‍മ്മകളില്‍ അത്‌ ഉണ്ടാവും വലിയ ആസ്പത്രിയില്‍ ഒരു ചെറിയ പഴം തുണിയില്‍ പൊതിഞ്ഞ എന്നെയും ചേര്‍ത്ത്‌ കിടന്നത്‌ എനിക്ക്‌ പനിയായിരുന്നു അത്രേ വലിയ പനി...(എന്തോ പനിക്ക്‌ എന്നെ വലിയ ഇഷ്ടമാണു...ഒരിത്തിരി കുളിരു തന്ന് ഓര്‍മ്മ വെച്ച നാള്‍ മുതല്‍ അത്‌ എനിക്ക്‌ ഒപ്പം ഉണ്ട്‌)
പിന്നീട്‌ ഒരു മല്‍സര വേദി തേടി തോള്‍ സഞ്ചിയില്‍ വാട്ടര്‍ ബാഗും കടല മിട്ടായിയും നിറച്ച്‌...വെള്ളയും നീലയും യൂണിഫോമില്‍..സാറാ റ്റീച്ചര്‍ടെ കൈ പിടിച്ച്‌ റോഡ്‌ ഓടി കടന്ന പാവാടക്കാരി ഞാന്‍ ആയിരുന്നു
കാലങ്ങള്‍ക്കു ഇപ്പുറം കുന്നും മലയും പുഴയും കാവും കുളവും ഉള്ള നാട്‌ വിട്ട്‌...ഈ നഗരപ്രാന്തത്തിലെ കലാലയത്തിന്റെ ഭാഗമായപ്പൊ നോവും നൊമ്പരവും കലര്‍ന്ന നഗര കാഴ…