കാലദേശാതിവര്‍ത്തിയായ മഴ പെയ്തുകൊണ്ടേ ഇരിക്കുന്നു. നനച്ചും നനഞ്ഞും ഒരു വികൃതി കുട്ടിയേ പോലെ സ്വയം തിമര്‍ക്കലില്‍ ആഹ്ളാദിക്കുന്നു. ഇങ്ങനെ ഒരു മഴയില്‍ ഒരു കൊലുസിന്റെയ് കണ്ണീര് ഉണ്ടായിരുന്നു. അവള്‍ എന്റെ ചെങ്ങാതിയായിരുന്നു. മഴയുടെ മുന്‍പേ എത്തുന്ന കിലുങ്ങുന്ന സ്വരമായിരുന്നു. മഴ നനച്ച നാരങ്ങാ മിട്ടായികള്‍ എനിക്കായി കാത്തു വെച്ചിരുന്ന, എന്നേ മഴയിലേയ്ക്ക് കൈപിടിച്ച് നടത്തിയിരുന്ന, എന്റെ കുട തട്ടി തെറിപ്പിച്ച് എന്നില്‍ നിന്നും ഓടി പോയിരുന്ന , പളളി മുറ്റത്തിരുന്നു പുസ്തകതാള് കീറി കളിവള്ളം ഉണ്ടാക്കിയിരുന്ന, ശവകൊട്ടക്ക് പിന്നിലേ പുതുലഞ്ഞു നിന്നിരുന്ന റോസയില്‍ നിന്നും നനഞ്ഞ പൂക്കള്‍ പറിച്ചു ബാല്യത്തിന്റെയ് സ്വതന്ത്ര്യം ആഘോഷിച്ചിരുന്ന, മഴത്തുള്ളികളില്‍ ആലിപഴം ഒളിഞ്ഞിരിപ്പുണ്ട് എന്നും 100 തുള്ളികളെ പിടിച്ചു അതില്‍ അതര്‍ ഒഴിച്ചാല്‍, അത്തറിന്റെ മണമുള്ള ഐസ് മിടായി ഉണ്ടാകും എന്നും എന്നേ പറഞ്ഞു പറ്റിച്ച പെണ്‍കുട്ടി. നീ ഇന്ന് എവിടെ ആണ്?
ഒരു വെള്ളി ആഴ്ച്ച ദിവസത്തില്‍ കളഞ്ഞ് പോയ നിന്റേ ഒറ്റ കൊലുസ്സ് തിരക്കി നിറഞ്ഞ കണ്ണും ആയി ആ മഴയില്‍ നീ ആ പള്ളി മുറ്റത്ത് ഉണ്ടായിരുന്നു. അമ്മ വഴക്ക് പറയും വൈകി എത്തിയാല്‍ എന്ന കാരണം പറഞ്ഞും പറയാതെയും ഞാന്‍ ഓടുമ്പോള്‍ നീ പിന്നില്‍ നിന്ന് വിളിക്കുന്ന്ടയിരുന്നു ഒന്ന് നില്‍ക്കടോ ഒരുട്ടം പറയാന്‍ ഉണ്ട് എന്ന് പറഞ്ഞ് . ഞാന്‍ ഒന്ന് തിരിഞ്ഞു നോക്കുക മാത്രം ചെയ്തു . നിന്റെ മഴ നനഞ്ഞ കണ്ണുകള്‍ കാണാന്‍ മാത്രം .
പുതിയ തിങ്കളാഴ്ച്ചയില്‍ , പിന്നേ ഉള്ള ഒരു തിങ്കളാഴ്ചകളിലും ഞാന്‍ നിന്നെ കണ്ടില്ല. ആരോ പറഞ്ഞു, നിനക്ക് ഒരാളേ ഇഷ്ട്ടമായിരുന്നു അത്രേ, ഒരു പൊടി മീശക്കാരന്‍ പത്താം ക്ളാസ്സ് കാരനേ. മഴ ഉള്ള ഒരു വെള്ളി ആഴചയില്‍ നീയും നിന്റേ പൊടി മീശക്കാരനും ജീവിതത്തിലേക്ക് ഒരുമിച്ചു നടക്കാന്‍ ഇറങ്ങി തിരിച്ചിരുന്നു അത്രേ. അതറിഞ്ഞ ആരോ നിങ്ങളേ രണ്ടാളേയും തിരികേ വീട്ടില്‍ എത്തിച്ചു എന്നും. പിന്നേ ഒരിക്കലും ഞാന്‍ നിന്നേ കണ്ടിട്ടില്ല. നിനക്കും നിന്റെ പൊടി മീശക്കാരനും എന്തു സ്വംഭവിച്ചു എന്ന് എനിക്കറിയില്ല. എന്നാല്‍ മഴ പ്രണയം കൂടി ആണ് എന്ന് എന്നോട് പറയാതേ പറഞ്ഞത് നീ എന്ന എട്ടാം ക്ലാസ്സുകാരിയാണ് . ഇന്നും മഴയില്‍ നിറഞ്ഞ പനിനീര്‍ പൂക്കള്‍ കാണുമ്പോള്‍ റിനി ഞാന്‍ നിന്നേ ഓര്‍ക്കുന്നു. ഞാന്‍ അറിയാതെ പോയ നിന്റേ പ്രണയത്തേയും.
Comments
ഇനി എനിക്ക് മാത്രം തോന്നിയതാണോ എന്നറിയില്ല.
വാക്യഘടനയിലെ അപാകതയാണ്
ഈ രചനയുടെ ആകര്‍ഷണീയത
നഷ്ടപ്പെടുത്തിയത്.അല്ലെങ്കില്‍
ഈ കുഞ്ഞോര്‍മ്മകള്‍
മനോഹരമാകുമായിരുന്നു.
ആശംസകള്‍
ലക്ഷണമൊത്തതോ വളരെ ആകര്‍ഷകമായതോ ആയ ഒന്നായി തോന്നിയില്ല, വേദനിപ്പിച്ചെങ്കില്‍ ക്ഷമിക്ക്ണം..
.
പക്ഷേ നമ്മുടെ സത്വത്തില്‍ നിന്നും എത്രത്തോളം അകലം പാലിച്ചു ജീവിക്കാം എന്ന ചിന്തയോട് കൂടി മാത്രം മുന്നോട്ട് പോകുന്ന ഈ കാലഘട്ടത്തില്‍ ,
ഓര്മകള്‍ സൂക്ഷിക്കുകയും, അതിനെ മാതൃഭാഷയില്‍ കോറിയിടുകയും ചെയ്യുക എന്നത് വളരെ ശ്രേഷ്ഠമായ ഒരു കാര്യമാണ്...
ഇന്നെഴുതിയതും ഓര്‍മയാകുന്ന ഒരു കാലമുണ്ടാകും, അന്നും അഭിമാനത്തോടെയും ഗൃഹാതുരത്വത്തോടെയും വായിക്കാന്‍ കഴിയുന്ന വാകുകള്‍ എഴുതാന്‍ താങ്കള്‍ക് കഴിയട്ടെ..