Skip to main content

14.കൃഷ്ണപക്ഷം

കൃഷ്ണപക്ഷം

(ഒരു മുന്‍ കുറിപ്പ്‌..
ഇത്‌ കൃഷ്ണന്റെ തിരിചറിവാണു..
രാധയുടെ സ്നേഹം കൃഷ്ണന്‍ അറിയുകയാണു...ഒടുവില്‍ യോഗ സമാധികായി കാക്കുമ്പൊള്‍...
ഒരു സങ്കല്‍പാമ്മത്രമാണു ഇതു
കൃഷ്ണന്റെ ഒടുവിലെ തിരിചറിവു ഇങ്ങനയ്‌ ഒന്നു ആയിരികമെന്നു...)



രാധികേ..
എത്ര കാലങ്ങള്‍ക്കു
മുന്‍പായിരുന്നു
നിന്നിലെ എന്റെ മോക്ഷം?

സ്വപ്നങ്ങളുടെ സിന്ദൂരചവിയില്‍
നിയെന്നെ ഇല്ലാതാക്കിയതും

പ്രണയത്തിന്റെ
അഗ്നിസ്ബുലിങ്ങങ്ങള്‍ കൊണ്ടു
ഭക്തിയുടെ കാമം തൊട്ടെടുത്ത്‌
എന്റെ ആണ്മയേ ഉരുക്കികളഞ്ഞതും

അറിയാത്ത അറിവിന്റെ കാളിന്തിയായി
എനിക്കുമുന്‍പില്‍ ഒഴുകി പരന്നു കിടന്നതും എത്ര നാള്‍ മുന്‍പായിരുന്നു?

കാളിമയില്‍ ഒഴുകി പൊയ രക്തപുഷ്പങ്ങളെ കുറിചൊര്‍ക്കതേയും
യുഗപിറവികള്‍ കൊണ്ടു ഊര്‍വരമായേക്കാവുന്ന
ഊഷരതയെ കുറിചൊര്‍ക്കതെയും
പിന്‍ വിളികളില്ലാതെ
കാത്തിരുന്ന പെണ്‍ക്കുട്ടി...
എന്റെ ജീവന്റെ ഒരൊ
മാത്രയിലെയും നിഷബ്ധ
സാന്നിധയമായവള്‍
ഗോപിക
ദ്വയിതമാം കൃഷ്ണഭാവത്തിന്‍
അമൂര്‍ത്ത്മാം
അദ്ത്വയ്ത ബിന്ദുവില്‍
സന്നീവെഷിചവള്‍...
എന്റെ വസന്തവും ഹേമന്ദവുമായവള്‍
കാത്തിരിപ്പിനും അപ്പുറം കാത്തിരിക്കുന്നവള്‍
ഒരു രാസരാവിന്നും അപ്പുറം
കൃഷണനേ കൃഷ്ണനായി തന്നെ തിരികെ കൊടുത്തവള്‍
ഒടുവിലെ സ്പര്‍ഷത്തില്‍ ഒടുവിലെ
മാത്രയില്‍
കൃഷ്ണന്റെ മോക്ഷമായി
കൃഷ്ണയായി തീര്‍ന്നവള്‍

കാത്തിരിക്കുന്നവള്‍
കൃഷ്ണാര്‍ധിയല്ലവള്‍
മൊക്ഷാര്‍ധിയല്ലവള്‍
കാത്തിരിപ്പിനും അപ്പുറം കാത്തിരിക്കുന്നവള്‍

Comments

Sreejith said…
nannaayirkkunnu..
"ദ്വയിതമാം കൃഷ്ണഭാവത്തിന്‍
അമൂര്‍ത്ത്മാം
അദ്ത്വയ്ത ബിന്ദുവില്‍
സന്നീവെഷിചവള്‍..."

Nalla varikal..
നല്ല കവിത. മോബ്‌ ചാനല്‍ http://www.mobchannel.com സ്പോണ്‍സര്‍ ചെയ്യുന്ന മികച്ച മലയാളം പോസ്റ്റുകള്‍ക്കുള്ള മാര്‍ച്ച് മാസത്തെ മത്സരത്തിനായി എന്ട്രികള്‍‍ ക്ഷണിച്ചിട്ടുണ്ട്. മത്സരത്തില്‍ പങ്കെടുക്കുന്നതിനായി താങ്കള്‍ vidarunnamottukal@gmail.com ലേക്ക് ഒരു ഇമെയില്‍ അയക്കുക. വിടരുന്നമൊട്ടുകളില്‍ നിന്നും താങ്കള്‍ക്കു blog invitation ലഭിക്കുന്നതാണ്. താങ്കള്‍ക്കിഷ്ടമുള്ള പോസ്റ്റ് വിടരുന്നമൊട്ടുകളില്‍ പ്രസിദ്ധീകരിക്കുക. എല്ലാ വിഭാഗത്തില്‍ പെട്ട പോസ്റ്റുകളും മത്സരത്തിനായി സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കു www.mobchannel.com സന്ദര്‍ശിക്കുക..... എന്ട്രികള്‍‍ സമര്‍പ്പിക്കേണ്ട അവസാന ദിവസം 31.3.2007 ആണ്.
This comment has been removed by the author.
This comment has been removed by the author.
അറിയാത്ത അറിവിന്റെ കാളിന്തിയായി
എനിക്കുമുന്‍പില്‍ ഒഴുകി പരന്നു കിടന്നതും

വളരെ നല്ല ചിന്ത! നല്ല വരികള്‍!
Anonymous said…
വേറിട്ട ചിന്തകള്‍, വേറിട്ട വാക്കുകള്‍. നന്നായിരിക്കുന്നു സുഹ്രുത്തേ ...
MULLASSERY said…
അതി സുന്ദരമായ കല്പനകള്‍ കൊണ്ട് അനുവാചകരുടെ സവിശേഷ ശ്രദ്ധ പിടിച്ചു പറ്റാന്‍ ‘കൃഷ്ണപക്ഷ’ത്തിനു കഴിയുന്നുണ്ട്!

എന്നാല്‍ അടുത്തനിമിഷം അക്ഷരപ്പിശകുകളുടെ കടന്നു കയറ്റം ആസ്വാദകരുടെ ക്ഷമയെ പരീക്ഷിക്കുകയും ആസ്വാദന വിഘാതമുണ്ടാക്കുകയും ചെയ്യുന്നു!

മലയാളം റ്റൈപ് ചെയ്യുമ്പോള്‍ അല്പം കൂടി ശ്രദ്ധിക്കുകയും ,റ്റൈപ്പു ചെയ്തു കഴിഞ്ഞാല്‍ ഒരാവര്‍ത്തി വായിച്ചു നോക്കി തെറ്റുകള്‍ തിരുത്തുകയും ചെയ്താല്‍ മേല്പറഞ്ഞ പ്രശ്നത്തിനുള്ള പരിഹാരമാകും..

ആശംസകളോടെ..
Deepa Praveen said…
sorry for the spelling mistakes..
njan type chayyupol correct aavarundu..but athu upload chayyumpol chila aksharangal kku vaythiyaanam varunnu..more than that my type writer is an old one..ippozhum njan paranjaal kaylkkilla..so once again soory for the same..thanks for the response.
Anonymous said…
Here, Radha becomes the manifestation of waiting,
The human form of eternal waiting..
And, can't you see that Krishna
functions only as an excuse for her waiting. At the least he is an excuse and at the most he is a catalytic agent. He is really none to her.
She is no beloved, no lover......
She submits to none, surrender to none.....she manipulates....a tantrika she is...., the one who manipulates the other, the other's love for her fulfilment...
Better to say "Radhapaksham"

(It is the expression of a woman's egotistic existence)
Anonymous said…
The rain pounced on me
oh dont strangulate
with those kisses,
a touch on my lips
with thy nails
would have burned my soul

The river sings your tune
when it strikes those pebbles
i could hear your whispers
when i touch yamuna a coldness
is it your toungue
searching my ears

Let me ignite myself
in the oil of love
let me remain yours
every moment
let me be your slave...

Radha

Popular posts from this blog

...

അവിവാഹിതയായ പെണ്ണ് പ്രണയത്തെ കുറിച്ച് എഴുതിയാൽ അവൾ പ്രണയിനി വിവാഹിതയായ പെണ്ണ് പ്രണയത്തെ കുറിച്ച് എഴുതിയാൽ അവൾക്ക് വിവാഹ പൂർവ ബന്ധം വിവാഹത്തിനും അപ്പുറം ജീവിതം ഉണ്ട് എന്നറിയുന്ന സ്വതന്ത്രയായ പെണ്ണ് പ്രണയത്തെ കുറിച്ച് കുറിച്ചാൽ അവൾ അപഥ സ്ഞ്ചാരിണ്ണി ഒരുവളുടെ നീരീക്ഷണങ്ങൾ അവൾ ആണ് എന്ന് തീർപ്പ് കൽപ്പിക്കുന്ന സമൂഹത്തിനു നമ്മുക്ക് തീകൊണ്ട് തീർത്ത ത്രീഡി കണ്ണട കൊടുക്കാം സമീറ* നീ കരയാതിരിക്കു. .......................... പേര് സാങ്കല്പ്പികം എങ്കിലും ആ കണ്ണീർ പരിചിതം

ഏറെ പ്രിയപ്പെട്ട നിനക്കായി

നീ എന്ന ജീവന്റെ അഗ്നിയാവുന്നത് ഞാന്‍ എന്ന വാഴ്വിന്റെ നേരര്‍ദ്ധമല്ലെ? ഒരോതുടിപ്പും കിതപ്പും കുതിപ്പും..... യാനങ്ങളിലേ വിയര്‍പ്പിന്‍ ചവര്‍പ്പും...... എന്റെ കണ്ണീര് കൊളുത്തികിടക്കുന്ന വെളുത്ത വ്രുത്തതിന്‍ കറുത്ത സത്യങ്ങളും...... എനെ ഉറക്കികിടത്താന്‍ കൊതിക്കും നേര്‍ത്തുവിളറിയ വയറിന്‍ തണുപ്പും... ആരൊരാള്‍ കാത്തു വെയ്പ്പു എനിക്കായി? ആരെന്റെ നെറുകയില്‍ ചുണ്ടമര്‍ത്തുന്നു? എത് കരങ്ങളില്‍ ഞാന്‍ ലയിക്കുന്നു? ആരെന്റെ കാ‍തില്‍ നാമക്ഷരം ചൊല്ലുന്നു? ഏത് മിഴിയില്‍ ഞാന്‍ മാണിക്ക്യമാവുന്നു? ജീവ്ന്റെ അര്‍ദ്ധവും വ്യാപ്ത്തിയുമാവുന്നു? നീയണതെല്ലാം ഞാന്‍ എന്ന വാഴവ് നീയാണതമേ..ഞാന്‍ എന്ന സത്യം നിനക്കയി ഞാന്‍ തഥാഗതയാകാം ആത്മാവില്‍ നിന്നെ ചിരം പ്രതിഷ്ടിക്കുവാന്‍ സ്വപനങ്ങളില്‍ നിന്നെ ഗര്‍ഭം ധരിക്കാം എങ്കിലും ഭദ്രേ വളിര്‍ത്തിയെടുക്കുവാന്‍ നീ പോറ്റിയപോലെ നിന്നെ പുലര്‍ത്തുവാന്‍... പേറ്റു നോവിന്റെയും പോറ്റു നോവിന്റെ യും... കൂട്ടിയാല്‍ കൂടാ കടം തീര്‍ത്തെടുക്കുവാന്‍ എത്ര ജന്മം ഞാന്‍ മനസ്സില്‍ ചുമക്കണം ഇത്തിരി കുങ്കുമ പൊട്ടിന്‍ സുഗന്ധവും... താരാട്ടു പാട്ടിന്റെ പതിഞ്ഞൊരാ ഇണവും... ജന്മം മുഴുവനെനിക്കായി ഉഴിഞ്ഞിട്ട നിന്റെ സ...

ഓര്‍മ്മയിലെ മഴക്കാലങ്ങള്‍.

Rain for cam Originally uploaded by Deepa.Praveen മഴ മിക്കപ്പോഴും കൌതുകവും കൂട്ടും ആകാറുണ്ട്..ചിലപോള്‍ നമ്മോടു ഒപ്പം സഞ്ചരിക്കാരും.. എന്റെ ഒപ്പം നടന്ന ഒരു മഴയെ കുറിച്ച്... ഞാന്‍ ഒരു സെമിനാറിന് ഒറിസയില്‍ എത്തിയതായിരുന്നു..ഒരു വേനല്‍ കാലത്തിന്റെ എല്ലാ രൌദ്രതയും ഒരുമിച്ചു അറിയാന്‍ കഴിയും ഒറിസയില്‍. കാലത്ത് 4 മണിക്ക് തലയ്ക്കു മുകളില്‍ ഉദിച്ചു നില്‍ക്കുന്ന സൂര്യന്‍ വൈകുന്നേരംഎട്ടു മണി കഴിഞ്ഞാലും എനിക്ക് വീട്ടില്‍ പോകാന്‍ മനസില്ല എന്ന് പറഞ്ഞു മാനത്ത് തന്നേയ് ഉ‌ണ്ടാവും.ആ സമയം കൊണ്ട് നമ്മള്‍ ഒരു അര കിണര്‍ വെള്ളം കുടിച്ചു തീര്‍ത്തിട്ട് ഉണ്ടാവും..ഒരു മഴ കാറ് എങ്കിലും കാണാന്‍ നമ്മള്‍ നേര്ച്ച നേര്‍ന്നു പോകുന്ന സമയം.എത്രയും പെയ്ട്ടന്നു നാട് എത്തിയാല്‍ മതി എന്ന് പ്രാര്‍ഥിച്ചു കഴിഞ്ഞ നിമിഷങ്ങള്‍. അപ്പോഴാ അടുത്ത ശുഭ വാര്‍ത്ത‍,കല്കട്ടയില്‍ കൂടി ഒരു ദിവസം പോകേണ്ടി വരും. ഭുവനേശ്വര്‍ ഡെയിലി യില്‍ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാതെ ഒരു യാത്ര,കൂടെ ഉള്ളത് ഒന്ന് മേഘാലയന്‍ സുഹൃത്ത്‌ മയി(അയമ്മയുടെയ് എ.ടി.എം കാര്‍ഡ് പണി മുടക്കില്‍ ആയ ടെന്‍ഷന്‍),നാട്ടില്‍ തിരിച്ചു എത്തിയിട്ട് മറ്റു ഒരു പാ...