2007 മാര്‍ച് 24
ഒരു വേനലവധിയുടെ തുടക്കം..
"എന്റെ കാമ്പസ്"..
നിന്നെ അങ്ങനെ വിളിക്കാമോ?
അറിയില്ല...
ഇന്ന് ഞാന്‍ നിന്റെ സ്വന്തമാണോ?
അതൊ അന്യയോ?
ഞാന്‍ അറിയുന്നു...
നിനക്കു മറ്റ്ടാരിലും പ്രിയം
എന്നേയാണു...
എന്റെ ഇഷ്ടങ്ങളെ ..സ്വപ്നങ്ങളെ..
കുറുമ്പുകളെ ഒകെ എന്നും
കണ്ടു അറിഞ്ഞതും.
സ്നേഹിചതും നീ ആയിരുന്നലോ...
ഞാന്‍ അറിയുന്നു...
എന്റെ നിശ്വാസങ്ങള്‍ക്കു മേല്‍ ഇഴചേരുന്ന നിശ്വാസം എന്നും നിന്റെതായിരുന്നു....
ഇവിടെ ഈ സന്ധയില്‍ ഇന്നു നാം തനിചാണു...
ആരവങ്ങള്‍ ഇല്ല പൊട്ടിചിരികളില്ല...
അടക്കിപറചിലുകള്‍ ഇല്ല...
സ്വപ്ങ്ങള്‍ പങ്കുവയ്യ്ക്കലുകളും
അറിയതെ പാടിപോകുന്ന രണ്ടു വരി കവിതയും..പ്രിയപ്പെട്ട പാട്ടും ഇല്ല..
നീര്‍മിഴി പീലിയിലെ..നീര്‍ മണികളും...
ഗസ്സല്‍ പൂക്കള്‍ വീണ ഇടനാഴികളും..
കോവിണിപടിയിലെ സ്വകാരിയങ്ങളും
നടുത്തളത്തിലെ സമര കാഹളങ്ങളും
മരചുവട്ടിലെ അസ്സെന്‍മന്റ്
എഴുത്തുകളും...
മണ്ടന്‍ പരീക്ഷ ( ഇന്റര്‍നല്‍ അസ്സെമന്റ് )യുടെ ചൂടും തമാശകളും...വീണ്ടും ഇവിടെ നിറയാന്‍ എനിക്കും നിനക്കും കാത്തിരികേന്റിയിരിക്കുന്നു...
ലൈബ്രറി യുടെ ബുക്ക് രക്ക്കള്‍ക്കിടയില്‍...ഒരു കുഞ്ഞന്‍ എലിയയ്
പോലെ ചുരുണ്ടു നിലക്കാറുള്ള
യധു...
അവന്‍ പറന്നു നടന്നു സ്മസാരിക്കണ ഒരൊ പെങ്കുട്ടികളും..
സപ്പളി കള്‍ ഒരു വശത്തു കൂടുമ്പൊഴും...യധു..ജൂനിയര്‍ ഇന്ദ്രന്‍സ്...(യെസ് ഹെ ലുക്ക് ലികെ ഇന്ദ്രന്‍സ്)ആയി പെങ്കുട്ടികളുഡേ ഇടയില്‍ പറന്നു നടക്കുന്നതും..
അവന്‍ ലൈബ്രറി മിസ്സിന്റെ ചീത്തകേള്‍ക്കുന്നത്തു ഇനി...ദിവസങ്ഗളുടെ ഇടവേളക്കു ശേഷം...
എത്ര യധുമാര്‍..
എത്ര പെങ്കുട്ടികള്‍..
എത്ര പൊട്ടിചിരികള്‍..
ഇടനാഴികളിലെ കൂട്ടുകാര്‍...
പൊതി ചോറിന്റെ ഗന്ധം...
ആര്‍പ്പുവിളികള്‍..
കുഞ്ഞു കളിയാക്കലുകള്‍
അവന്റേ ചുണ്ടിലേ കള്ളചിരിയും..
അവളുടെ കവിളിലേ ചുവപ്പും
"എന്തെ കുട്ടികളെ?" എന്നു ചോദിക്കുപോ"എയ്..ഒന്നും ഇല്ല ചേഛി "എന്ന പറചിലിലെ കള്ളാത്തരവും...
അവധി വാങ്ങി പോവുകയാണു...
നമ്മള്‍ ഒറ്റകാവുകയാണു...
സന്ധയ കുന്നു കയറിവരുമ്പൊ..
കളിചു തിമര്‍ത്തു ഫൂട് ബോള്‍
കോര്‍ട്ടില്‍..
തളര്‍ന്നു കിടക്കുന്ന
കുട്ടികുറുമ്പന്മരില്ലാത്ത...
രാവിനേ കീറിമുറിചു
കുന്നിറങ്ങി പോകുന്ന ബികെകളിലാത്ത..
ദിവസങ്ങള്‍
നമ്മള്‍ ഒറ്റക്കാവുകയാണു..
ക്യാമ്പസ്...
കുന്നിന്‍ മുകളിലെ ഹോസ്റ്റെല്‍ മുറീയിലേ ജനാല തുറന്നിട്ടാല്‍ എനിക്കു നിന്നെ കാണാം...
നിന്നിലെകാണു എന്റെ എല്ലാ അസ്തമയങ്ങളും
നിനക്കപ്പുറത്ത്
നഗരത്തിലെയ്ക്കു താഴുന്ന സൂര്യന്‍...
മഴയും,മഞ്ഞും,സന്ധയും കുന്നു കയറിവരുന്നതു നിന്നിലൂടെയാണു...
എന്റയ് ക്യാമ്പസ് ഒരു കാവല്‍കാരന്‍ മാത്രമായ്യി.ഇനിയുള്ള കുറചു നാളുകള്‍ നീ ഒറ്റ്ക്കാവുകയാണു...
ഈ വഴിയില്‍ ഇതു ഞാന്‍ കുറിചിടേ..
നിനക്കയി..
ഞാന്‍ പറയാന്‍ കൊതിക്കുന്നതു...
പിന്‍ വിളി വിളിക്കാതെ,
മിഴിനാരുകൊണ്ടു എന്റെ
കഴലുകെടാതെ,
പടി പാതി ചാരിത്തിരിചു പൊയ്കോള്ളു..
കരള്‍ പാതി ചാരിത്തിരിചു പൊയ്കൊള്ളു..."
Comments
1.The last quoted poem was written by balachandran chullikaadu.
2.got the snap of this college frm my orkut friend.
3.sorry for the spelling mistakes..my computer is an "appupan one"
Nalla varikal
:)
നന്നയിരിക്കുന്നു