Skip to main content

15.ഓര്‍മകളുടെ രാജകുമാരനു...ഓര്‍മകളുടെ രാജകുമാരനു...

ഓര്‍മയുടെ വാതിലുകള്‍ എല്ലാം
തുറന്നു എനിക്കു മുന്നില്‍ ഒരാള്‍...
ശൂന്യമായ സമയങ്ങളില്‍ സംസാരിചും
ദിവസത്തിന്റെ അങ്ങെ പുറവും ഇങ്ങേ പുറവും
നിന്നു ചിരിചും നിസ്വനായ ഒരാള്‍

അവന്‍

അവന്‍ എനിക്കയി തന്നതു ചില ഓര്‍മകളാണു...
അവനെ എനിക്കു പ്രിയപ്പെട്ട്‌ താക്കിയതും
അവയുടെ നിഴല്‍കഷ്ണ്‍ങ്ങളാണു..

ബാല്യം

വാറഴിഞ്ഞു പോകുന്ന തേഞ്ഞു പോയ ചെരുപ്പിന്റെ സമ്പന്നതയും...കാലം തെറ്റിയെത്തിയ മഴക്കൊപ്പം നടന്നു പോയ പാടവരമ്പുക്കളും...പറന്നു പൊയ പൂകുട്‌ യും...കൈവിട്ടു പൊയതു ആകയുള്ള്‌ സമ്പാദിയം ആണു...കണ്‍ ക്‌ ബോധിപ്പിക്കണ്ട..കനത്ത മുഖങ്ങള്‍
ഓര്‍ത്ത്‌ വിമ്മികരഞ്ഞ കുട്ടിയെ തന്നിലയ്ക്ക്‌ ....തന്റെ കുടയിലേയ്ക്ക്‌ ചേര്‍ത്തുപിടിച പെണ്‍കുട്ടിയും അവനായി..കാറ്റിനെ തോല്‍പ്പിച്‌ കുടയും ആയി എത്തിയ പെണ്‍കുട്ടിയും..കാലങ്ങള്‍ക്കു അപ്പുറത്തു നിന്ന് സംസാരിചു...
ചിലമ്പിച സ്വരത്തില്‍ സനാധനയ അനാധന്‍ ചിരിചു..
ദുരന്ത വാത്മീകങ്ങളുടെ ഒരു പാവം അമ്മ മകനായി തേങ്ങീ..
ഇരുണ്ട പൊന്തകാടിന്റെ സുരക്ഷിതത്വത്തില്‍...ഒരു പിടി വറ്റിന്റെ ധാരളിത്ത്തില്‍..ആ അമ്മയെ അറിഞ്ഞു...സ്വപ്നങ്ങള്‍ക്കു അപ്പുറം ഉറങ്ങി പോയ ഒരു പാവം കുഞ്ഞ്‌ നക്ഷത്രങ്ങള്‍ വഴി കാട്ടിയ രാവില്‍ മലയിറങ്ങിയതു...ജീവിതതിലേയ്കായിരുന്നു...

കൗമാരം...

രാമാശ്വത്തെ ബന്ധിചവന്‍
രാമനുമേല്‍ വിജയിചവന്‍..
പര്‍ണ്ണ്‍ശാലവിട്ട്‌ പറന്നിറങ്ങിയവന്‍
ആരെയും തോല്‍പ്പിക്കതെ..
ആരാലും തോല്‍പ്പിക്കപെടാതെ..
ദിഗ്വിജയങ്ങള്‍ കുറിചവന്‍...

യൗവനം

കാഴ്ചകളുടെ കൂട്ടുകാരന്‍..
നാടും നഗരവും കണ്ടു
മഹാവാക്യങ്ങളുടെ പൊരുളറിഞ്ഞു
മലകയറിയവന്‍..
ഒടുവില്‍ എല്ലാം താന്‍ തന്നേ എന്നു തിരിചറിഞ്ഞവന്‍*

ഇന്ന്

ശൂന്യവും എകവുമായ അക്കങ്ങളുടെ രസതന്തര്‍ങ്ങള്‍ കൊണ്ട്‌
ലോകതിന്റെ സമവാക്യം മാറ്റുന്നവന്‍..
സമരസപെടുന്നവന്‍..നല്ല ശമരിയക്കാരന്‍...

പേരു...
ഇപ്പൊഴും എനിക്കറിയില്ല അവന്റെ പേരു..
എല്ലവരും അവനെ ഒരു പേരു ചൊല്ലി വിളിക്കുമ്പൊഴും
ഞനറിയുന്നു..അതവന്റെ പേരല്ല..ഒരു ചൂന്‍ഡു പലകയാണൂ...
അവന്റേ തുടക്കത്തിലെയ്ക്കും തുടര്‍ചയിലെയ്ക്കും ഉള്ള
ചൂന്‍ഡു പലക...
നോക്കുകുത്തിയയീ പൊയ ഒരു പാവം ചൂന്‍ഡു പലക

അവന്‍

ഒരു തേക്കു പാട്ടിന്റെ ഓര്‍മ്മയില്‍...ഒരു ഉപ്പ്‌ നെല്ലിക്കയില്‍ സ്വയം അലിയുന്നവന്‍
ഓര്‍മമയുടെ വാതിലുകള്‍ എല്ലാം തുറന്നു നിസ്വനായവന്‍...

*\ശബരിമല സന്നിധാനത്തില്‍ നാം ആദിയം കാണുക തത്വമസി ആണു.
Kadappadu:oru suhruthinodu...

snap courtsey:http://freebird.in

Comments

NAME said…
Ninte varikal enne kondupokunna vazhigal-ava enikkekunna bhaavangal thellaaswaasam pakarannnu suhruthe!
nanni
othiri nanniyum snehathodum
Lovela
mullassery said…
ഹമ്മേ.. വരികള്‍ ഭാവനാസമ്പന്നമാണെങ്കിലും പെരുമ്പാമ്പുപോലെ ഒത്തിരി നീളം കൂടിയതിനാല് വായിച്ചു കാര്യങ്ങള്‍ മനസ്സിലാക്കാന്‍ രണ്ടുമൂന്നുദിവസമെടുത്തു...
തത് ത്വം അസി - അത് നീ ആകുന്നു‍
അതെ, അതു നീതന്നെയാകുന്നു!
അഹം ബ്രഹ്മാ(ഇറ്റ്)സ്മി !!

പിന്നെ ,അക്ഷരത്തെറ്റിന്റെ കാര്യം ഒരുപാടു ഇതിലും പറയാനുണ്ട്.പക്ഷെ , 'key board'
പഴയതാണെന്ന സ്ഥിരം പല്ലവി മറുപടി വരുമല്ലൊ എന്നോര്‍ക്കുമ്പോള്‍...
‘സനാധനയ അനാധന്‍ ’( സനാഥനായ അനാഥന്‍ ) ഒരുദാഹരണം മാത്രം..

മലയാളം റ്റൈപ്പ് ചെയ്തതിനു ശേഷം ഒരാവര്‍ത്തി വായിച്ച് തെറ്റുകള്‍ തിരുത്തിയില്ലെങ്കില്‍ എഴുത്തുകാരിയെന്ന നിലയിലുള്ള വ്യക്തിത്വം നഷ്ടപ്പെടാം..!

സസ്നേഹം,
അഭ്യൂദയ കാംക്ഷി..

Popular posts from this blog

വാക്കുപെയ്യുമിടത്തിലെ  അയാളും ഞാനും..

***
വായനശാല വരുന്നു.
കുട്ടിയ്ക്ക് സന്തോഷം തോന്നി.
അതുവരെ വല്ലപ്പോഴും അച്ഛൻ വാങ്ങിത്തരുന്ന പുസ്തകങ്ങളോ  അല്ലെങ്കിൽ അപൂർവ്വമായി അടുത്ത വീട്ടിലെ ചേട്ടന്മാരുടെയോ ചേച്ചിമാരുടെയോ കയ്യിൽ നിന്ന് കിട്ടുന്ന പുസ്തകങ്ങളോ ആയിരുന്നു അവളുടെ വായിക്കാനുള്ള മോഹത്തെ തൃപ്തിപ്പെടുത്തിയിരുന്നത്.
ഏതെങ്കിലും വീടുകളിൽ വിരുന്നു പോകുമ്പോ മേശപ്പുറത്തു നിരക്കുന്ന പലഹാരങ്ങളെക്കാൾ ആ 6 ആം ക്ലാസുകാരിയെ കൊതിപ്പിച്ചിരുന്നത് അവിടെ അടുക്കിവെച്ചിരുന്ന പുസ്തകങ്ങളായായിരുന്നു.
ഇപ്പൊ ഇതാ വായനശാലയിൽ ഒരുപാട് പുസ്തകങ്ങളുണ്ടാവുന്ന്, ഇനി മതിവരുവോളം വായിക്കാം.
‘ആനന്ദലബ്ധിക്കിനിയെന്തു വേണം?’
ഉൽഘാടനദിവസത്തെ തിരക്കുകളെല്ലാം കഴിഞ്ഞു. ആളും ആരവവും ഒഴിഞ്ഞു.

പിറ്റേന്ന് വൈകുന്നേരം മുതൽ കാവിൽ പോയിട്ട് തിരികെ മടങ്ങും വഴി വായനശാലയിൽ പോയി പുസ്തകങ്ങളെടുക്കാനും പത്രം വായിക്കാനുമുള്ള അനുമതി കുട്ടി മുത്തശ്ശിയുടെ കയ്യിൽ നിന്ന് കാലേകൂട്ടി വാങ്ങി. വായന പൂക്കുന്ന ദിവസങ്ങളാണ് ഇനി കുട്ടിയെ കാത്തിരിക്കുന്നത്.
കുട്ടിയുടെ വീട്ടിൽ നിന്ന് വായനശാലയുടെ മുന്നിലൂടെയുള്ള നാട്ടിടവഴി അവസാനിക്കുന്നത് കാവിലാണ്.
സ്കൂൾ വിട്ടു വന്നാൽ, എന്തെങ്കിലുമൊന്ന് കഴിച്ചെന്നു വരുത്തി  കുളത്തി…
കവിതയുടെ റാന്തൽ കൊരുത്തിട്ട 
രാവിനായി കാക്കുകയാണോ 
നമ്മൾ അന്യരായ പ്രണയികൾ?
അതോ മഞ്ഞിനും മഴയ്ക്കുമപ്പുറമെവിടെയോ 
പ്രിയരാരോ ഉണ്ടെന്ന ഓർമ്മയെ 
മനസ്സിലിട്ടു കുറുകി ഇരിക്കുകയോ നാം ?

24.എന്റെ നഗരം...

എന്റെ നഗരം...
ഒരേ സമയം എനിക്ക്‌ അന്യവും സ്വന്തവുമായ നഗരം...
നരച്ച ആകാശവും നനഞ്ഞ വഴികളുമായി...എന്റെ മഴപുലരികളില്‍ എന്നെ കാത്തിരുന്ന നഗരം...
ഒരു കൊചു ഗ്രാമത്തില്‍ നിന്നും കാലത്തെ എത്തുന്ന ചുവന്ന നിറമുള്ള ബസ്സിലെ അവസാന യാത്രകാരിയായി ഞാന്‍ എത്തുന്നതും കാത്തിരിക്കുന്ന നഗരം..എത്ര വര്‍ഷങ്ങള്‍ ആവുന്നു ഞാന്‍ ഇതേ വഴികളിലുടെ യാത്ര തുടങ്ങിയിട്ട്‌...
ആദിയ യാത്ര...അത്‌ എന്റെ ഒര്‍മ്മയില്‍ ഇല്ല...അമ്മയുടെ ഓര്‍മ്മകളില്‍ അത്‌ ഉണ്ടാവും വലിയ ആസ്പത്രിയില്‍ ഒരു ചെറിയ പഴം തുണിയില്‍ പൊതിഞ്ഞ എന്നെയും ചേര്‍ത്ത്‌ കിടന്നത്‌ എനിക്ക്‌ പനിയായിരുന്നു അത്രേ വലിയ പനി...(എന്തോ പനിക്ക്‌ എന്നെ വലിയ ഇഷ്ടമാണു...ഒരിത്തിരി കുളിരു തന്ന് ഓര്‍മ്മ വെച്ച നാള്‍ മുതല്‍ അത്‌ എനിക്ക്‌ ഒപ്പം ഉണ്ട്‌)
പിന്നീട്‌ ഒരു മല്‍സര വേദി തേടി തോള്‍ സഞ്ചിയില്‍ വാട്ടര്‍ ബാഗും കടല മിട്ടായിയും നിറച്ച്‌...വെള്ളയും നീലയും യൂണിഫോമില്‍..സാറാ റ്റീച്ചര്‍ടെ കൈ പിടിച്ച്‌ റോഡ്‌ ഓടി കടന്ന പാവാടക്കാരി ഞാന്‍ ആയിരുന്നു
കാലങ്ങള്‍ക്കു ഇപ്പുറം കുന്നും മലയും പുഴയും കാവും കുളവും ഉള്ള നാട്‌ വിട്ട്‌...ഈ നഗരപ്രാന്തത്തിലെ കലാലയത്തിന്റെ ഭാഗമായപ്പൊ നോവും നൊമ്പരവും കലര്‍ന്ന നഗര കാഴ…