Skip to main content

ഓര്‍മ്മയിലെ മഴക്കാലങ്ങള്‍.


Rain for cam
Originally uploaded by Deepa.Praveen
മഴ മിക്കപ്പോഴും കൌതുകവും കൂട്ടും ആകാറുണ്ട്..ചിലപോള്‍ നമ്മോടു ഒപ്പം സഞ്ചരിക്കാരും..

എന്റെ ഒപ്പം നടന്ന ഒരു മഴയെ കുറിച്ച്...
ഞാന്‍ ഒരു സെമിനാറിന് ഒറിസയില്‍ എത്തിയതായിരുന്നു..ഒരു വേനല്‍ കാലത്തിന്റെ എല്ലാ രൌദ്രതയും ഒരുമിച്ചു അറിയാന്‍ കഴിയും ഒറിസയില്‍.
കാലത്ത് 4 മണിക്ക് തലയ്ക്കു മുകളില്‍ ഉദിച്ചു നില്‍ക്കുന്ന സൂര്യന്‍ വൈകുന്നേരംഎട്ടു മണി കഴിഞ്ഞാലും എനിക്ക് വീട്ടില്‍ പോകാന്‍ മനസില്ല എന്ന് പറഞ്ഞു മാനത്ത് തന്നേയ് ഉ‌ണ്ടാവും.ആ സമയം കൊണ്ട് നമ്മള്‍ ഒരു അര കിണര്‍ വെള്ളം കുടിച്ചു തീര്‍ത്തിട്ട് ഉണ്ടാവും..ഒരു മഴ കാറ് എങ്കിലും കാണാന്‍ നമ്മള്‍ നേര്ച്ച നേര്‍ന്നു പോകുന്ന സമയം.എത്രയും പെയ്ട്ടന്നു നാട് എത്തിയാല്‍ മതി എന്ന് പ്രാര്‍ഥിച്ചു കഴിഞ്ഞ നിമിഷങ്ങള്‍.

അപ്പോഴാ അടുത്ത ശുഭ വാര്‍ത്ത‍,കല്കട്ടയില്‍ കൂടി ഒരു ദിവസം പോകേണ്ടി വരും. ഭുവനേശ്വര്‍ ഡെയിലി യില്‍ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാതെ ഒരു യാത്ര,കൂടെ ഉള്ളത് ഒന്ന് മേഘാലയന്‍ സുഹൃത്ത്‌ മയി(അയമ്മയുടെയ് എ.ടി.എം കാര്‍ഡ് പണി മുടക്കില്‍ ആയ ടെന്‍ഷന്‍),നാട്ടില്‍ തിരിച്ചു എത്തിയിട്ട് മറ്റു ഒരു പാട് തിരക്കുകള്‍ ഉണ്ട് എന്ന് പറഞ്ഞു തഞ്ചാവൂര് കാരി പാര്‍വതി,എപ്പൊഴും ഒരു ചിരി ചുണ്ടില്‍ ഒളിപ്പിക്കുന്ന സൈറ എന്നാ കന്നഡ കാരിക്കും മൌനം .ആര്‍ക്കും ഇഷ്ടമായിട്ടില്ല ഈ പുതിയ യാത്ര.
എനിക്കും..കാരണം..നാട്ടില്‍ തിരികെ എത്താം എന്ന് പറഞ്ഞ ദിവസമാണ് (അന്ന് എന്റെ പിറന്നാലും ആണ്,മുത്തശി നാക്കിലയില്‍ പായസം വിളമ്പി കാത്തിരിക്കും ) കല്‍ക്കട്ടയുടെയ് തെരുവില്‍ അലയേണ്ടി വരുന്നത്..

മനസ്സ് നിറഞ്ഞു ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങള്‍ ആകുന്നു. മെസ്സില്‍ ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ ആന്ധ്രാക്കാരി സഹാമുറി പറയുന്നുണ്ടായിരുന്നു കല്‍ക്കട്ടയില്‍ ഇത് പോലും കിട്ടും എന്നാ പ്രതിക്ഷ വേണ്ട എന്ന്..അപപോ നല്ല പ്രതിക്ഷയോട് കുടി തന്നേയ് ആണ് യാത്ര. വനിതാ തടവ്‌ പുള്ളികളുടെയ് പുനരധി വാസം സാധ്യതകളേ കുറിച്ച് പഠിക്കുക.അതാണ്‌ കല്കട്ട യാത്രയുടെ ലക്‌ഷ്യം.അവിടെ ഉള്ള ഒരു പ്രത്യേക സ്ഥാപനവും അവര് ചെയ്യുന്ന ഉദ്യമങ്ങളും ചില പുതിയ ആശയങ്ങള്‍ക്ക് അനുചിതമാണോ എന്ന് നോക്കുക.എല്ലാം കഴിഞ്ഞു അന്ന് അതന്നേ പെന്കുട്ടികളുടെയ് ഈ മൂവര്‍ സംഘം തിരികെ ഒറിസക്കു വണ്ടി കയറുകയും വേണം.കാരണം ഒരിസ്സയില്‍ നിന്നാണ് തിരിച്ചു നാട്ടിലേയ്ക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്.മറ്റു നിര്‍വഹങ്ങള്‍ ഒന്നും ഇല്ല പോവുക തന്നേയ്.

എല്ലാവരും തോളില്‍ ഒരു ചെറിയ ഭാണ്ടവും മുറുക്കി ഇറങ്ങി. രാത്രി ട്രെയിനില്‍ കയറിയിട്ട് പിറ്റേന്നത്തെ പ്രേസേന്റെഷന്‍ തയ്യാറാക്കാം എന്ന് ഓക്കേ ആണ് വെയ്പ്പ്.തീവണ്ടി അഫിസില്‍ ഒട്ടും ആളില്ല ,ഒരു ചെറിയ തൃശൂര്‍ പൂരത്തിനുള്ള ആള് മാത്രം.ഞാന്‍ മുന്നാള്‍ക്ക് ഉള്ള ടിക്കറ്റ് ന്റെ കാശ് മായി ഒരു ക്യൂവില്‍ സ്ഥാനം പിടിച്ചു..അല്‍പസമയം കഴിഞ്ഞപ്പോ മനസില്ലായി ആ നില്പ് നിന്നാല്‍ വര്‍ഷാവസാനം പോലും ടിക്കറ്റ് കൌന്ടരിന്റെ അടുത്ത് എത്താനാവില്ല എന്ന്.പെയ്ട്ടന്ന് ഒരു ആക്രോശം കേട്ടത് നമ്മുടെ തഞ്ചാവൂര് കാരിക്ക് നാഗവല്ലി ആവേശിചിരിക്കുന്നു . എങ്ങനെ എന്ന് അറിയില്ല ഒരു കൊടും കാറ്റ് പോലെ ആള് ടിക്കറ്റ് മായി തിരിച്ചു എത്തിയിരിക്കുന്നു..
പുറകില്‍ പല ഭാഷയില്‍ സരസ്വതി നാദങ്ങള്‍ കേള്‍ക്കാം. ഇത്തരം നിമിഷങ്ങളില്‍ ആണ് മറ്റു ഭാഷയില്‍ ഉള്ള നമ്മുടെ അജ്ഞത ഒരു വരമാകുന്നത്.
ട്രെയിന്‍ യാത്ര..പുണ്യ ദായകമായിരുന്നു .ഒറ്റക്കാലില്‍ ചുമലില്‍ ഭാണ്ടവും തുക്കി,സ്ത്രികള്‍ക്ക് മാത്രം ഉള്ള കമ്പാര്‍ട്ട്മെന്റ് എന്നാണു വെയ്പ്പ്.
ചുരുങ്ങിയത് ഒരു 3 കുടുംബങ്ങള്‍ അവരുടെ സകല സമ്പാദ്യവും അതേ കൊഴിയികള്‍ അടക്കം അതില്‍ ഉണ്ട്.ആ ഒറ്റകാലില്‍ നിന്ന് ഉരുകുംപോ ഞങ്ങള്‍ മു‌വരും പ്രാര്‍ഥിച്ചു ജീവനോടെ ഈ ശകടത്തില്‍ നിന്ന് ഇറങ്ങാന്‍ കഴി‌യനമേ എന്ന് . പെയ്ട്ടന്നു മഴ പെയ്തത്. ഒരു യുഗത്തിന് ശേഷം മഴ പെയ്യും പോലെ തോന്നി..തുള്ളിക്ക്‌ ഒരു കുടം എന്നകണക്കില്‍.
കൊച്ചു പിച്ചടക്കം തീവണ്ടി മുറിയിലെ കൊച്ചു ജനലിലുടെയ് അന്ധേ വാസികള്‍ മഴ രുചിക്കുന്നത് ഞാന്‍ കണ്ടു. മഴയെ ഒരു ജനത ഇത്ര ആവെശതൊടെ വരവെയ്ല്ക്കുന്നതു ഞാന്‍ ആദ്യം കാണുകയായിരുന്നു..നെഞ്ചിലേക്ക് മഴയെ ഏറ്റു വാന്ങുന്നവര്‍. എത്ര പെയ്ട്ടന്നു ആണ് മഴ എല്ലാവരെയും ചങ്ങാതികള്‍ ആക്കുന്നത്.ഭാഷയും ദേശവും ,വേഷവും വ്യതിയസ്തമായവര്‍.
എന്നാല്‍ അവര്‍ മഴയെ കുറിച്ച് പറയുമ്പോ മഴയെ അറിയുമ്പോ ഒരു ഭാഷമാത്രം..സ്നേഹത്തിന്റെ സവുധൃധതിന്റെയ് ഉള് കുളിരേ കുന്ന ഭാഷ..അവര് മഴ എത്താന്‍ മഹാ ദേവനെ പ്രാര്‍ത്തികുന്നത് അടക്കമുള്ള ആച്ചരങ്ങലേയ് കുറിച്ച് അവരുടെ ഭാഷയില്‍ പറഞ്ഞത് .അതിരത്രാത്രതേ കുറിച്ച് അറിയാവുന്ന അല്‍പ ജ്ഞാനം വിളമ്പിയത്..എല്ലാം മഴയുടെ ഭാഷയില്‍ ആയിരുന്നു..

തീവണ്ടി മുറിയില്‍ ആര്‍ത്തു എത്തുന്ന മഴ തുള്ളികളുടെയ് നനവില്‍ മനസ്സ് നിറഞ്ഞായിരുന്നു.മഴയെ തോല്‍പ്പിച്ച് തീവണ്ടിയും തീവണ്ടി യേ തോല്‍പ്പിച്ച് മഴയും അതിനെ എല്ലാം തോല്‍പ്പിച്ച് സൌഹൃദത്തിന്റെ പാട്ടുകാരും. ഇടയില്‍ ഓരോ ഇടങ്ങളില്‍ ആയി ആരൊക്കയോ ഇറങ്ങുന്നു..മഴയെ മുറിച്ചു നനഞ്ഞ കൈത്തലം വീശി ശുഭയാത്ര നെയരുന്നു.ഇനി ഒരിക്കലും കാണതവര്‍ക്ക്. അവരെ കടന്നു തീവണ്ടി പോകുമ്പോ അവര്‍ക്ക് മഗലങ്ങളും ആയി തീവണ്ടി മുറിയില്‍ നിന്നും ആരവം ഉയരുന്നു...മഴയില്‍ കുതിര്‍ന്ന ഒരു ചായയുടെ ചൂടില്‍ വീണ്ടും എല്ലാവരും പാട്ടിലേയ്ക്ക്..
ഇടയില്‍ എപ്പോഴോ ഏതോ തുരുത്തില്‍ നിന്നും തീവണ്ടി മുറിയില്‍ എത്തിയ ഹിജിടകള്‍. മുന്‍ അറിവുകളില്‍േ ഭയം ആവാം എന്റെയും സൈരയുടെയും സ്വരം നേര്‍ത്തു വരാന്‍ കാരണം..എന്നാല്‍ വീണ്ടും അമ്പരപ്പ് സമ്മാനിച്ച്‌ കൊണ്ട് മഴ യുടെ താളത്തില്‍ അവര്‍ പാടി തുടങ്ങി ..സഹ വര്‍ത്തിത്വതിന്റെയ് ,സഹ ജീവനതിന്റെയ് സുഖം അവര്‍ അറിയുന്നത്..അതില്‍ അവര്‍ ആന്ധിക്കുന്നത് ഞങ്ങള്‍ കണ്ടു,പാറു മഴ തുള്ളികളില്‍ നിന്ന് രക്ഷപ്പെടാന്‍ അവരില്‍ ഒരാളോടു ഒരല്‍പം ചെയ്ര്‍ന്നു ഇരുന്നപ്പോ, പകച്ച് അവിശ്വസ്നീയതയോടെയ് പാറു വിനെ നോക്കിയാ കണ്ണുകള്‍ പിന്നേ ഉറക്കെ ചിരിച്ചു..
പിന്നേ പാടി "യേ സിന്ദഗി ഉസികി ഹൈ..."
മഴയില്‍ നേരം പുലരുകയയിര്ന്നു...ഇടയില്‍ എപ്പോഴോ ഞാന്‍ മയങ്ങിയോ?മുത്തശി നാവില്‍ ഇത്തിരി മധുരം തരുന്നത് കണ്ടു ആവണം ഉണര്‍ന്നത്..ചുണ്ടില്‍ ഒരു നനഞ ലഡ്ഡു ...ജന്മ ദിനാശംസകളും ആയി അവര്‍ എന്റെ കൂട്ടുകാര്‍..പിന്നേ ആരൊക്കയോ തലേന്നത്തെ
അന്താക്ഷരിക്ക് ബാക്കി ആയി ഒരു പാട് ഭാഷയില്‍ ജന്മ ദിനാശംസകള്‍..മഴയില്‍ കുതിര്‍ന്ന ഒരു റോസാ പൂവും ആയി ഇന്നലെ രാവ് മുഴുവന്‍ കിഷോര്‍ കുമാറിന്റെ പാട്ടുകള്‍ ആല് നിറച്ച ചെങ്ങതി..മിഴിയില്‍ പ്രണയം ഒളിപ്പിക്കും പോലെ കണ്ണുകള്‍ കൊണ്ട് കഥ പറഞ്ഞവന്‍ ..പിന്നെയും ആരൊക്കയോ..മഴ പെയ്യുകാണ് കല്‍ക്കട്ടയില്‍ പ്രഭാതത്തിലും ഒരു കുടയുടെ തണല്‍ ഇല്ലാതെ മഴ അറിഞ്ഞു ഞങ്ങള്‍ മൂവരും മഴയിലുടെ കല്കട്ടയുടെ ഒരു പുതിയ പ്രഭാതതിലെയ്ക്ക്...

Comments

Yesodharan said…
deepa,ithu vayikkumpol njanum manassiloode oru yathra cheyyukayayirunnu....orissayum kalkattayum enne madi vilikkunnathu pole....manoharamayittundu......ashamsakal....!!!
മഴയുടെ ആര്‍ദ്രത നിറച്ച പോസ്റ്റ്.
ഓഫ് : അക്ഷരത്തെറ്റുകള്‍ കല്ലുകടി ഉണ്ടാക്കുന്നു. ശ്രദ്ധിക്കുമല്ലോ!
Unknown said…
നന്നായിട്ടുണ്ട് ..
ആശംസകള്‍!
ee systethil eppol malayalam font labhikkaththil kshama chodikkunnn.yatrayude oormayum anubhavavum nanayi.padmarajante yathrakal premam srishttikkum,marqusintee 'love in the time of cholara'pole aashamsakal
Anonymous said…
ഒറിസ്സയിലൂടെയും കല്‍ക്കത്തയിലൂടെയും മഴയോടൊപ്പം ഒരു യാത്ര...

ആശംസകള്‍!
cEEsHA said…
കഥ മുഴുവന്‍ വായിക്കുമ്പോഴും പായസം ഉണ്ടാക്കി കാത്തിരിക്കുന്ന മുത്തശ്ശിയില്‍ മനസ് ഉടക്കി നിന്നുപോയി..
Yathrakkaran said…
vakkelinu inganem ezhuthan ariyo... nalla ozhukkundayirunnu. Pinne avasaanippichathu athrakku sukham thonniyilla tto...
Anonymous said…
പ്രണയം മാത്രമായിരുന്നു മുന്‍പൊക്കെ വിഷയം. അതില്‍ നിന്നുമുള്ള രക്ഷപ്പെടല്‍ നന്നായിട്ടുണ്ട്. കൈയില്‍ രണ്ട് വര്‍ഷം മുന്‍പ് ഒരു കൊച്ചു പെട്ടി പിടിപ്പിച്ചില്ലായിരുന്നെങ്കില്‍ ഇപ്പോള്‍ എഴുത്ത് ഏറെനന്നായേനെ എന്നോരു വേദനയുണ്ടെനിക്ക്. അതില്ലാതക്കണം.

ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക. ഈ ചിത്രം നന്നായിട്ടുണ്ടെങ്കിലും അതിന്റെ alignment കുഴപ്പമാണ്‍.
മഴയുടെ കാര്യം വിചിത്രമാണ്. എപ്പോഴാ വരിക എന്നറില്ല..ചിലപ്പോള്‍ പിന്നിലൂടെ വന്നു കുസൃതിയോടെ, ഇറുകെപ്പുണര്‍ന്നു .. .......നന്നായിരിക്കുന്നു ദീപ
Akash nair said…
നമസ്കാരം ദീപാ...

ആദ്യമേ തന്നെ പറയട്ടെ ഒരല്‍പ്പം ദേഷ്യത്തോടെയും അതിലുപരി ചെറിയ ഒരു ദു:ഖത്തോടെയുമാ ഞാന്‍ ഈ ബ്ലോഗ് വായിച്ച് തുടങ്ങിയത്.. അടുത്തറയുന്ന ഒരാളുടെ മൌനം അത്ത്രെ കണ്ട് എന്നെ വിഷമിപ്പിച്ചു. പക്ഷെ ഇതു വായിച്ചു കഴിഞ്ഞപ്പോള്‍. എന്താണെന്നറിയില്ല,,ഒരു ഇത്..

ഇങ്ങനെ വായനക്കാരുടെ, ഒരു നിമിഷമെങ്കിലും അവരുടെ സ്വകാര്യ ദു:ഖങ്ങള്‍ മറക്കുവാന്‍ ( എന്റേതുതന്നെ) തന്റെ എഴുത്തിന് ഇനിയും കഴിയട്ടെ എന്ന് ഹൃദയപൂര്‍വ്വം ആശംസിക്കുന്നു...

സ്സ്നേഹം
ആകാശ്...!
Anonymous said…
....വേനലില്‍ അലയുന്ന മനുഷ്യര്‍ മഴയിലൊന്നിക്കുന്നു.....ഒന്നുചിരിക്കാന്‍, ഒന്ന് തിമിര്‍ക്കാന്‍ ആയിരംപേര്‍ ‍വരും......നന്നായിരിക്കുന്നു.
suma said…
Deepa,oru mazha nananju kondu orissayilum calcuttayilum ethi chernnu... nannayirikkunnu... asamsakal..!!!!
Prajeshsen said…
mazha sankadathinteyum santhoshathinteyum oormakal akumpol varikal maduramullathavum
ഒരു നല്ല മഴ നനഞ്ഞ സുഖം...
അക്ഷരത്തെറ്റുകള്‍ സാരമില്ല പതുക്കെ,ശ്രദ്ധിച്ചാല്‍ മതി
Sanvi is King said…
Entha athu? "Railway Station il theere thirakkillayirunnu.. Oru cheriya thrissur poorathinulla aale undayirunnullu"

... oops... Oru cheriya thrissur pooram ennu paranjal athu oru onnu onnara aalkoottam aanu mashe..alle?
മഴയെ സ്നേഹിക്കുന്ന ദീപക്ക്... ആശംസകൾ...!!

നീ പകർത്തിയ ചിത്രങ്ങൾ കണ്ട് അഭിനന്ദിക്കാനിരിക്കുംപ്പോഴാണ്... ഇതൊക്കെ വായിക്കേണ്ടി വന്നത്...! കൊള്ളാം...!!! നിന്റെ കണ്ണുകളിലൂടെയും വിരൽതുമ്പിലൂടെയും കവിത പോലെ വിരിയുന്ന മനോഹര ലോകത്തിനു മുന്നിൽ... സലാം...!!!

ഇനിയുമിനിയും മുന്നോട്ടുള്ള പ്രയാണങ്ങൾക്കെന്റെ ആശംസകൾ...!!!
Abhilash said…
the picture is good, but, i cant read it!! :( what is the prob? is it the fonts? :( do let me know (?)

Popular posts from this blog

...

അവിവാഹിതയായ പെണ്ണ് പ്രണയത്തെ കുറിച്ച് എഴുതിയാൽ അവൾ പ്രണയിനി വിവാഹിതയായ പെണ്ണ് പ്രണയത്തെ കുറിച്ച് എഴുതിയാൽ അവൾക്ക് വിവാഹ പൂർവ ബന്ധം വിവാഹത്തിനും അപ്പുറം ജീവിതം ഉണ്ട് എന്നറിയുന്ന സ്വതന്ത്രയായ പെണ്ണ് പ്രണയത്തെ കുറിച്ച് കുറിച്ചാൽ അവൾ അപഥ സ്ഞ്ചാരിണ്ണി ഒരുവളുടെ നീരീക്ഷണങ്ങൾ അവൾ ആണ് എന്ന് തീർപ്പ് കൽപ്പിക്കുന്ന സമൂഹത്തിനു നമ്മുക്ക് തീകൊണ്ട് തീർത്ത ത്രീഡി കണ്ണട കൊടുക്കാം സമീറ* നീ കരയാതിരിക്കു. .......................... പേര് സാങ്കല്പ്പികം എങ്കിലും ആ കണ്ണീർ പരിചിതം

ഏറെ പ്രിയപ്പെട്ട നിനക്കായി

നീ എന്ന ജീവന്റെ അഗ്നിയാവുന്നത് ഞാന്‍ എന്ന വാഴ്വിന്റെ നേരര്‍ദ്ധമല്ലെ? ഒരോതുടിപ്പും കിതപ്പും കുതിപ്പും..... യാനങ്ങളിലേ വിയര്‍പ്പിന്‍ ചവര്‍പ്പും...... എന്റെ കണ്ണീര് കൊളുത്തികിടക്കുന്ന വെളുത്ത വ്രുത്തതിന്‍ കറുത്ത സത്യങ്ങളും...... എനെ ഉറക്കികിടത്താന്‍ കൊതിക്കും നേര്‍ത്തുവിളറിയ വയറിന്‍ തണുപ്പും... ആരൊരാള്‍ കാത്തു വെയ്പ്പു എനിക്കായി? ആരെന്റെ നെറുകയില്‍ ചുണ്ടമര്‍ത്തുന്നു? എത് കരങ്ങളില്‍ ഞാന്‍ ലയിക്കുന്നു? ആരെന്റെ കാ‍തില്‍ നാമക്ഷരം ചൊല്ലുന്നു? ഏത് മിഴിയില്‍ ഞാന്‍ മാണിക്ക്യമാവുന്നു? ജീവ്ന്റെ അര്‍ദ്ധവും വ്യാപ്ത്തിയുമാവുന്നു? നീയണതെല്ലാം ഞാന്‍ എന്ന വാഴവ് നീയാണതമേ..ഞാന്‍ എന്ന സത്യം നിനക്കയി ഞാന്‍ തഥാഗതയാകാം ആത്മാവില്‍ നിന്നെ ചിരം പ്രതിഷ്ടിക്കുവാന്‍ സ്വപനങ്ങളില്‍ നിന്നെ ഗര്‍ഭം ധരിക്കാം എങ്കിലും ഭദ്രേ വളിര്‍ത്തിയെടുക്കുവാന്‍ നീ പോറ്റിയപോലെ നിന്നെ പുലര്‍ത്തുവാന്‍... പേറ്റു നോവിന്റെയും പോറ്റു നോവിന്റെ യും... കൂട്ടിയാല്‍ കൂടാ കടം തീര്‍ത്തെടുക്കുവാന്‍ എത്ര ജന്മം ഞാന്‍ മനസ്സില്‍ ചുമക്കണം ഇത്തിരി കുങ്കുമ പൊട്ടിന്‍ സുഗന്ധവും... താരാട്ടു പാട്ടിന്റെ പതിഞ്ഞൊരാ ഇണവും... ജന്മം മുഴുവനെനിക്കായി ഉഴിഞ്ഞിട്ട നിന്റെ സ...