Dew drops Originally uploaded by Deepa.Praveen "മഴയ്ക്ക് എല്ലായിടത്തും ഒരേ നിറവും മണവും ആണോ ആവോ?" ആരോട് എന്നില്ലതേ ഈ ചോദ്യം ചോദിച്ച മുത്തശിയാണു ആദ്യം എന്നേ മഴയേയ് ഒരു അനുഭവമായി സ്നേഹിക്കാന്‍ പഠിപ്പിച്ചത്. അത് എന്നായിരുന്നു? ഇപ്പൊ തോന്നുന്നു ഒരുപാടു കാലങ്ങള്‍ക്കു മുന്‍പായിരുന്നു എന്ന്. എന്നില്ലേ ചെറിയ കുട്ടിയേയ് എനിക്ക് നഷ്ട്ട പെടുന്നതിനും മുന്പ്. കോലായിലെ തൂണില്‍ ചാരിയിരുന്നു ഒരു ച്ചുട്ടിതോര്‍ത്തു മാറിനു കുറുകേ ഇട്ടു കണ്‍ തടത്തിനു മുകളില്‍ കൈ ചേര്ത്തു കറുത്ത് വരുന്ന പടിഞ്ഞാറേ മാനം നോക്കി, "കുട്ടിയേയ് മഴ വരാറായി ട്ടോ ,മണ്ണിന്നു കയറു" എന്ന് പറയുന്ന സ്നേഹം. ഒന്നു ,രണ്ടു, മൂന്ന്..മഴതുള്ളി അങ്ങനെ പൊടി മണലില്‍ വീഴുകാണ്‌എന്ത് രസാണ് ആ മണം. ഉമ്മറത്ത്തേ ക്ക് മഴയേയ് വിട്ടു കയറാന്‍ മനസ്സു മടിക്കുന്നു. "കുട്ടി ,ദ, പുതു മഴയില്‍ പാമ്പ് ഇറങ്ങുട്ടോ ,അവിടേ കളിചോണ്ട് നിന്നോ,ആദ്യത്തെ മഴയാ,സൂക്ഷിചില്ലച്ച പനി ഉറപ്പാ.പനി പിടിച്ച ഇസ്ക്കുളില്‍ പോകണ്ടല്ലോ അല്ലേ? ഇങ്ങട്ട് കയറു കുട്ടി ആ പെറ്റി കൊട്ട് മുഴുവന്‍ നനച്ചുല്ലോ നീ." ഏത് വിറയ്ക്കുന്ന വിരലുകളാണ് എന്റെ നനഞ്ഞ വിരലുകളി...