Skip to main content

ഞാന്‍ മരിക്കുന്നു


Fate Abstract
Originally uploaded by Deepa.Praveen

ഞാന്‍ മരിക്കുന്നു ,
പ്രണയത്തിന്റെ ഓരോ കലാശ കൊട്ടിലും ഞാന്‍ മരിക്കുന്നു.

പുരുഷന്റെയ്‌ shvasam ചുണ്ടുകളില്‍ തട്ടുമ്പോള്‍,
നാവില്‍ vaayikkari ചുവ്യ്കു‌ന്നു
ഞാന്‍ മരിക്കുന്നു ഓരോ ചുമ്പനതിനുഒടുവിലും
ദയാരഹിതമായി ഞാന്‍ കൊല്ല പെയടുന്നുപാതി മയക്കത്തില്‍ സിഗരട്ട് പുകച്ചുരുളുകള്‍
അകില്‍ പുകച്ചുരുളായി എന്റെ മുടി വിഴുങ്ങുന്നത്
കണ്ടു ഞാന്‍ ഞെയ്ട്ടി ഉണരുന്നു..
മുറിഞ്ഞുപോയ മരണത്തിന്റെയ്‌ വഴി കണ്ടു എടുക്കാന്‍,
വീണ്ടും ഞാന്‍ മയക്കതിന്റെയ്‌ കഥ പുസ്തക ഏടുകളില്‍
കടന്നു കൂടി എതോക്കയോ വഴികളില്‍ നഷട്ടെപെയ്ടുന്നു...


ഞാന്‍ മരിക്കുന്നു എന്റെ ശരീരം ഉപയോഗിക്കപെയ്ടാത്ത രാത്രികളില്‍
ഞാന്‍ മരിക്കുന്നു,
കമ്പ്യൂട്ടര്‍ സ്ക്രീനില്‍ ഇടയ്ക്ക് മിന്നിമറയുന്ന നഗ്ന നാരികള്‍ക്ക്‌
ചിറകു മുളക്കുന്നതും അവരേന്റെയ്‌ ശവമന്ച്ചം ചുമക്കുന്നതും
സ്വപനം കണ്ടു ഞാന്‍ പുഞ്ചിരിക്കുന്നു..

കൃഷ്ണന്റെ പ്രണയം ഒഴുകിപോയ പുഴയാണ് എന്ന് എന്നിലെ രാധ പറയുന്നു..
പ്രണയം പൊടിന്ജനമ്ര്‍്ന്നപൂഴി മണ്ണ് ചവിട്ടി
ഞാന്‍ സ്ത്രിത്വതിന്റെയ്‌ സ്മതലങ്ങളിലെയ്ക്ക് നടന്നു കയറുന്നു..
ഞാന്‍ മരിക്കുന്നു
അപരിചിതമായ varalchayil ഞാന്‍ venthu marikkunnu..
എന്റെ സിന്ദൂര രേഖ ഉരുകിതീരുന്നു..

ഞാന്‍ മരിക്കുന്നു,
ഭ്രാന്തിന്റെയ്‌ ചൂടു രോമകൂപങ്ങളില്‍
രക്തം പൊടിക്കുന്ന വേദനയില്‍,
കണ്ണില്‍ തെയ്ളിയുന്ന സ്ത്രി പുരുഷ സംയോഗങ്ങളില്‍,
അപരിചിതമായ സ്ത്രീ മുഖങ്ങളിലേ ചിരി എന്നേ കൊല്ലുന്നു,

കാലില്‍ കുരുങ്ങി കിടക്കുന്ന പുകകിള്‍ കോടി അറുത്തു മാറ്റാന്‍,
ഒരു മുllaani തേടി അലഞ്ഞു നടക്കവേയ്‌
ഞാന്‍ മരിക്കുന്നു..
എന്നേ അമര്‍ത്തി കീഴ്പെയ്ടുതുന്ന
പുരുഷന്റെയ്‌ സ്നേഹത്തില്‍ എന്നിലെ അമ്മ മരിക്കുന്നു..
കറുത്ത കന്ണ്‍്തടങ്ങള് ഉള്ള പ്രണയിനി മാത്രം ജീവിക്കുന്നു..

ഒറ്റയ്ക്കാവുന്ന നിമിഷങ്ങളില്‍ മുഖത്ത് ചായം വാരി പൂശി മറ്റാരോക്കയോ
ആകാന്‍ ശ്രമിക്കുന്നു..
ഒടുവില്‍ mazhaayila chayam olichupokumpo..
പോയ മുഖങ്ങള്‍ക്കു വേണ്ടി ഞാന്‍ മരിക്കുന്നു..
ഓരോ മുഖവും ഓര്‍ത്തു
തിഥിയും നാളും പക്കവും ഓതി
പവിത്ര മോതിരമൂരി ഞാന്‍ തിലതര്പണം ചെയ്യുന്നു..
ഞാന്‍ മരിക്കുന്നു, ഏതോ ബലിതRpanangalkku വേണ്ടി..
ഞാന്‍ മരിക്കുന്നു
പ്രണയത്തിനു വേണ്ടി ഞാന്‍ മരിക്കുന്നു
പ്രണയമായി ഞാന്‍ മരിക്കുന്നു...
തികഞ്ഞ ഉണര്‍വില്‍ ഞാന്‍ മരിക്കുന്നു..
ഉണര്‍വിനും അപ്പുറത്തുള്ള ഏതോ ഒരു നിമിഷത്തിനു വേണ്ടി ഞാന്‍ മരിക്കുന്നു.

Comments

jyothirmayi said…
nannayitundu deepaa
xangel said…
sorry ... i don't understand a word f it ...can't really connect ..
deepz said…
വളരെ മനോഹരമായിരിക്കുന്നു ചേച്ചി...എനിക്ക് ഒരുപാടു ഇഷ്ടമായി...എവിടെയൊക്കെയോ കമല സുരയ്യയെ ഓര്‍ത്തു...

Popular posts from this blog

വാക്കുപെയ്യുമിടത്തിലെ  അയാളും ഞാനും..

***
വായനശാല വരുന്നു.
കുട്ടിയ്ക്ക് സന്തോഷം തോന്നി.
അതുവരെ വല്ലപ്പോഴും അച്ഛൻ വാങ്ങിത്തരുന്ന പുസ്തകങ്ങളോ  അല്ലെങ്കിൽ അപൂർവ്വമായി അടുത്ത വീട്ടിലെ ചേട്ടന്മാരുടെയോ ചേച്ചിമാരുടെയോ കയ്യിൽ നിന്ന് കിട്ടുന്ന പുസ്തകങ്ങളോ ആയിരുന്നു അവളുടെ വായിക്കാനുള്ള മോഹത്തെ തൃപ്തിപ്പെടുത്തിയിരുന്നത്.
ഏതെങ്കിലും വീടുകളിൽ വിരുന്നു പോകുമ്പോ മേശപ്പുറത്തു നിരക്കുന്ന പലഹാരങ്ങളെക്കാൾ ആ 6 ആം ക്ലാസുകാരിയെ കൊതിപ്പിച്ചിരുന്നത് അവിടെ അടുക്കിവെച്ചിരുന്ന പുസ്തകങ്ങളായായിരുന്നു.
ഇപ്പൊ ഇതാ വായനശാലയിൽ ഒരുപാട് പുസ്തകങ്ങളുണ്ടാവുന്ന്, ഇനി മതിവരുവോളം വായിക്കാം.
‘ആനന്ദലബ്ധിക്കിനിയെന്തു വേണം?’
ഉൽഘാടനദിവസത്തെ തിരക്കുകളെല്ലാം കഴിഞ്ഞു. ആളും ആരവവും ഒഴിഞ്ഞു.

പിറ്റേന്ന് വൈകുന്നേരം മുതൽ കാവിൽ പോയിട്ട് തിരികെ മടങ്ങും വഴി വായനശാലയിൽ പോയി പുസ്തകങ്ങളെടുക്കാനും പത്രം വായിക്കാനുമുള്ള അനുമതി കുട്ടി മുത്തശ്ശിയുടെ കയ്യിൽ നിന്ന് കാലേകൂട്ടി വാങ്ങി. വായന പൂക്കുന്ന ദിവസങ്ങളാണ് ഇനി കുട്ടിയെ കാത്തിരിക്കുന്നത്.
കുട്ടിയുടെ വീട്ടിൽ നിന്ന് വായനശാലയുടെ മുന്നിലൂടെയുള്ള നാട്ടിടവഴി അവസാനിക്കുന്നത് കാവിലാണ്.
സ്കൂൾ വിട്ടു വന്നാൽ, എന്തെങ്കിലുമൊന്ന് കഴിച്ചെന്നു വരുത്തി  കുളത്തി…
കവിതയുടെ റാന്തൽ കൊരുത്തിട്ട 
രാവിനായി കാക്കുകയാണോ 
നമ്മൾ അന്യരായ പ്രണയികൾ?
അതോ മഞ്ഞിനും മഴയ്ക്കുമപ്പുറമെവിടെയോ 
പ്രിയരാരോ ഉണ്ടെന്ന ഓർമ്മയെ 
മനസ്സിലിട്ടു കുറുകി ഇരിക്കുകയോ നാം ?

24.എന്റെ നഗരം...

എന്റെ നഗരം...
ഒരേ സമയം എനിക്ക്‌ അന്യവും സ്വന്തവുമായ നഗരം...
നരച്ച ആകാശവും നനഞ്ഞ വഴികളുമായി...എന്റെ മഴപുലരികളില്‍ എന്നെ കാത്തിരുന്ന നഗരം...
ഒരു കൊചു ഗ്രാമത്തില്‍ നിന്നും കാലത്തെ എത്തുന്ന ചുവന്ന നിറമുള്ള ബസ്സിലെ അവസാന യാത്രകാരിയായി ഞാന്‍ എത്തുന്നതും കാത്തിരിക്കുന്ന നഗരം..എത്ര വര്‍ഷങ്ങള്‍ ആവുന്നു ഞാന്‍ ഇതേ വഴികളിലുടെ യാത്ര തുടങ്ങിയിട്ട്‌...
ആദിയ യാത്ര...അത്‌ എന്റെ ഒര്‍മ്മയില്‍ ഇല്ല...അമ്മയുടെ ഓര്‍മ്മകളില്‍ അത്‌ ഉണ്ടാവും വലിയ ആസ്പത്രിയില്‍ ഒരു ചെറിയ പഴം തുണിയില്‍ പൊതിഞ്ഞ എന്നെയും ചേര്‍ത്ത്‌ കിടന്നത്‌ എനിക്ക്‌ പനിയായിരുന്നു അത്രേ വലിയ പനി...(എന്തോ പനിക്ക്‌ എന്നെ വലിയ ഇഷ്ടമാണു...ഒരിത്തിരി കുളിരു തന്ന് ഓര്‍മ്മ വെച്ച നാള്‍ മുതല്‍ അത്‌ എനിക്ക്‌ ഒപ്പം ഉണ്ട്‌)
പിന്നീട്‌ ഒരു മല്‍സര വേദി തേടി തോള്‍ സഞ്ചിയില്‍ വാട്ടര്‍ ബാഗും കടല മിട്ടായിയും നിറച്ച്‌...വെള്ളയും നീലയും യൂണിഫോമില്‍..സാറാ റ്റീച്ചര്‍ടെ കൈ പിടിച്ച്‌ റോഡ്‌ ഓടി കടന്ന പാവാടക്കാരി ഞാന്‍ ആയിരുന്നു
കാലങ്ങള്‍ക്കു ഇപ്പുറം കുന്നും മലയും പുഴയും കാവും കുളവും ഉള്ള നാട്‌ വിട്ട്‌...ഈ നഗരപ്രാന്തത്തിലെ കലാലയത്തിന്റെ ഭാഗമായപ്പൊ നോവും നൊമ്പരവും കലര്‍ന്ന നഗര കാഴ…