Skip to main content

വിനു കുട്ടന്,


HAppy birthday vinukutta
Originally uploaded by Deepa.Praveen
വിനു കുട്ടന്,
നാളെ നിന്റെ പിറന്നാളാണ്. ചേച്ചി നിനക്കായി പിറന്നാള്‍ സമ്മാനങ്ങള്‍ ഒന്നും കരുതി വെയ്ച്ചിട്ടില്ല. വെറുതേ ഞാന്‍ ഓര്‍ക്കുകയായിരുന്നു, നിന്റെ വളര്‍ച്ചയുടെ ഓരോ പടവുകളിലും ഞാന്‍ കൂടെയ്‌ ഉണ്ടായിരുന്നു എങ്കില്‍ നിനക്ക് ഞാന്‍ എന്ത് ഓക്കേ സമ്മാനങ്ങള്‍ തന്നേനെ?

പഴകിയ മണമുള്ള ഒരു സാരി കൊണ്ട് കെട്ടിയ ഒരു തുണി തൊട്ടിലില്‍, വിരല് കുടിച്ചു മയങ്ങുന്ന ഒന്നാം വയസ്സുകാരന്‍, അവനെ നോക്കി തോട്ടിലിനു അരികില്‍ പതുങ്ങി നില്‍ക്കുന്ന പാവാടക്കാരി അത് ഞാന്‍ ആവും, എന്റെ കൈക്കുള്ളില്‍ നിറയെ നിറങ്ങള്‍ ഉള്ള തോന്ങല്ല്ല് തൂക്കിയ വട്ടത്തില്‍ കറങ്ങുന്ന മണി കൂട്ടം ഉ‌ണ്ടാവും. നിന്റെ തൊട്ടിലില്‍ തൂക്കിയിടാന്‍. നിനക്കായി ഉള്ള എന്റെ ഒന്നാം പിറന്നാള്‍ സമ്മാനം. നിറങ്ങള്‍ കണ്ടു നീ വളരാന്‍. നിറങ്ങള്‍ ചലിച്ചു തുടങ്ങുപോ ജീവിതം എന്നാ കളി തോട്ടില്‍ ആടി തുടങ്ങുപോ നിറങ്ങള്‍ കബളിപ്പിക്ക്ന്നത് കണ്ടു അറിഞ്ഞു വളരാന്‍ എന്റെ കുഞ്ഞിനു എന്റെ ആദ്യ സമ്മാനം.

നീ നടന്നു തുടങ്ങുന്നു എന്റെ പകല്‍ കിനാവുകളില്‍. എന്റെ അനിയന്‍ കുട്ടി ഓടി നടക്കാന്‍ തുടങ്ങുന്നു. വേലിക്കപ്പുറത്ത്‌ മൂന്നു ചക്ര വണ്ടികള്‍ ഉരുട്ടുന്ന കരുമാടികള്‍ പൊടി
പടര്‍ത്തി തിമര്‍ക്കുന്നത് കണ്ടു എന്റെ കുട്ടി കൊതിയോടെയ്‌ വേലി പത്തലിനു അപ്പുറത്തേയ്ക്ക് മിഴി നീട്ടുന്നുവൊ? കൊച്ചു കുടുക്കയിലേ ഇത്തിരി പോന്ന വെള്ളി തുട്ടുകള്‍ ഒരു മുച്ചക്ര വണ്ടിക്കു തികയില്ല എന്നറിഞ്ഞു തേങ്ങുന്ന ചേച്ചി എന്റെ കുട്ടിക്കായി വേലി പത്തലിലെയ് കമ്പുകള്‍ ചെയ്തി മിനുക്കി തേഞ്ഞു തുടങ്ങിയ ചെരുപ്പ് മുറിച്ചു ഒരു കൊച്ചു ചക്രം ഉ‌ണ്ടാക്കി നിനക്ക് ഉരുട്ടി കളിയ്ക്കാന്‍ ഒരു ചക്ര വണ്ടി പിറന്നാള്‍ സമ്മാനമായി കരുതി വെക്കും. മോനേ ലോകം മുഴുവന്‍ കറങ്ങി വരാന്‍ വലിയ വാഹന വ്യു‌ഹം വേണ്ട. മനസ്സ് മതി ലോകം കീഴടക്കാനുള്ള മനസ്സ്. ആഗ്രഹം മതി, വേലി പടര്‍പ്പുകള്‍ കൊണ്ട് അടച്ചു കെട്ടിയ സ്വന്തം മനസ്സിന് അപ്പുറത്തേയ്ക്ക് സഞ്ചരിക്കാനുള്ള മനസ്സ്. ലോകത്തെ അറിയാന്‍, മറ്റു സുംമനസുകല്ലേയ് അറിയാന്‍,സ്നേഹിക്കാന്‍,അംഗീകരിക്കാന്‍ ഉള്ള മനസ്സ്. എന്റെ കുട്ടി ആ കൊച്ചു കളി വണ്ടിയില്‍ മനസ്സ് കൊണ്ട് ലോകം ചുറ്റുന്നത്‌ കണ്ടു ചേച്ചി സന്തോഷിക്കും.

മഷി പടര്‍ന്ന പുസ്തക താളില്‍ മുഖം വെച്ച് റാന്തല്‍ വിളക്കിന്റെ വെട്ടത്തില്‍ അറിയാതെ മയങ്ങി പോവുന്ന എന്റെ കുട്ടിയുടെയ്‌ സ്വപ്നങ്ങളില്‍ പുതിയ പുസ്തകകൂട്ടവും, പുത്തന്‍ ഉടുപ്പും ,പുതിയ സ്വപ്നങ്ങളും ഉ‌ണ്ടായിരുന്നോ?
നീ എന്ന് എങ്കിലും അക്ഷരങ്ങളേ പേടിച്ച്ച്ചിരുന്നുവോ മോനു ? ആ നിമിഷങ്ങളില്‍ നിനക്കരുകില്‍ ഇരുന്നു, മുഖത്തേയ്ക്ക് പാറി വീഴുന്ന മുടി ഒതുക്കി നിനക്ക് ഇസോപ്പ് കഥകളും,കഥ സരിത്‌ സാഗരവും, തുഞ്ചന്റെയ് കിളിപാട്ടും പിറന്നാള്‍ സമ്മാനങ്ങള്‍ ആയി പകര്‍ന്നു തരുന്നത് ചേച്ചി കാണുന്നു.

നാട്ടു ഇടവഴികളിളുടെയ് എന്റെ വിരല്‍ തുമ്പു പിടിച്ചു നാം നടന്നു എത്തുന്ന നാട്ടിലെ വായന ശാല. പൊടി പിടിച്ച അലമാരകളില്‍ നിന്ന് ആദ്യം ഞാന്‍ നിനക്ക് കുട്ടി വായിക്കാന്‍ എടുത്തുതന്ന വലിയ pusthakam എം ടി ടുടെയ്‌ കാലം ആയിരുന്നോ? അതോ സി രാധ കൃഷ്ണനറെയ് മുന്‍പേ പറക്കുന്ന പക്ഷികളോ? നീ വളരുകയാണ് പുസ്തകങ്ങളിലൂടെയ് എന്റെ സ്വപ്നങളിലൂടെയ്.

എം ടി യും പദ്മനാഭനും ഖസാക്കും വാരാണസിയും മയ്യഴി പുഴയും എല്ലാം കടന്നു എന്റെ കുട്ടിയുടെയ്‌ ലോകം വളരുകയാണ്.
ഞാന്‍ അറിയുന്നു നീ പദ്മ രാജന്റെയ്‌ സിനിമകളേ സ്നേഹിച്ചു തുടങ്ങുന്നു. എന്റെ കുട്ടിക്ക് പിറന്നാള്‍ സമ്മാനങ്ങള്‍ ആയി ഇനി എനിക്ക് കസബ്ലാന്കായും ഗോണ്‍ വിത്ത്‌ the വിണ്ടും എഒക്കേ കരുതി വെയ്ക്കാം. ഒപ്പം ആ കുസൃതി ചോദ്യവും ആരാണ് ആ സുന്ദരി..നിനക്ക് ഒപ്പം നിന്റെ സ്വപ്നങ്ങളില്‍ പുലര്‍കാലത്ത് മുന്തിരി വള്ളികള്‍ തളിര്തോ എന്ന് നോക്കാന്‍ ഗ്രാമത്തിന്റെ പുലര്ച്ചയിലെയ്ക്ക് നിനക്ക് ഒപ്പം നടക്കുന്നവള്‍?
അവള്‍ക്കായി ഒരു ചെറിയ സിന്ദൂര ചെപ്പ് ഞാന്‍ കരുതി വെയ്ക്കുന്നു.
ഈ സമ്മാനങ്ങള്‍ ഒന്നും ചേച്ചി നിനക്ക് തന്നിട്ടില്ല അല്ലേ?
ഞാന്‍ ഒറ്റക്കായി പോയ നിമിഷങ്ങളില്‍ ചേച്ചി എന്ന ഒറ്റ വിളി കൊണ്ട് എന്റെ സങ്കടങ്ങലേയ് ഇല്ലതക്കിയിരുന്ന എന്റെ അനിയന്‍ കുട്ടിക്ക്, എന്നേ പിറകില്‍ ഇരുത്തി നാട്ടിടവഴി കളിലൂടെ കഥ പറഞു സൈക്കിള്‍ ചവിട്ടുന്ന എന്റെ കുട്ടി ചെങ്ങതിക്ക്, കതിര്‍ മണ്ടപതിലെയ്ക്ക് എന്നേ കൈ പിടിച്ചു കയറ്റി എന്റെ ആള്‍ക്ക് എന്നേ ഏല്പിച്ചു കൊടുത്തു പുഞ്ചിരിക്കുന്ന എന്റെ കുട്ടി രക്ഷ കര്‍ത്താവിനു, ഭൂമിയുടെട്യ്‌ രണ്ടറ്റങ്ങളില്‍ ആവുമ്പോഴും എന്റെ മനസ്സ് ഒന്ന് ഇടരുംപോ എന്നേ തേടി എത്തുന്ന ആ ചേച്ചി എന്ന വിളിക്ക് ഒരു സമ്മാനവും ഞാന്‍ പകരം തന്നിട്ടില്ലല്ലോ.

നിന്റെ ചേട്ടായി, എന്നേ ഇടയ്ക്കു ചീത്ത വിളിക്കാറുണ്ട് ഞാന്‍ നിന്നെ വിളിക്കുന്നത്‌ പോരാന്നു പറഞ്ഞു, ഞാന്‍ നിന്റെ കാര്യങ്ങള്‍ അന്വേയ്ഷിക്കുന്നത് പോരാന് പറഞ്ഞു,
ഞാന്‍ നിന്നെ സ്നേയ്തിക്കുന്നത് പോരാന്നു പറഞ്ഞു.
ഞാനും അവനോടു വഴക്ക് കൂടാറുണ്ട് നിനക്ക് എന്നേ ആണോ വിനുകുട്ടനേയ്‌ ആണോ കൂടുതല്‍ ഇഷ്ട്ടം എന്ന് ചോദിച്ചു?
അതേയ് പരിഭവം എനിക്ക് നിന്നോടും ഉ‌ണ്ട് എന്നെയ്ക്കള്‍ നിനക്ക് ഇപ്പൊ ഏറെ ഇഷ്ട്ടം നിന്റെ ചേട്ടായി യേ ആണോന്ന്?
പക്ഷേ എനിക്ക് സന്തോഷം ഉ‌ണ്ട് .നിന്നെ എനിക്ക് കിട്ടിയത് ഒരു പാട് താമസിച്ചാണ് എനിക്കിലും ആ പറഞ്ഞ സമ്മാനങ്ങള്‍ ഒന്നും നിനക്ക് തരാന്‍ എനിക്ക് കഴിഞ്ഞില്ല എങ്കിലും .
എന്നത്തേയും പോലെ ഇനി കണ്നുംപോഴും നിന്റെ നിറുകയില്‍ ഒരു ഉമ്മ തന്നു കയ്യില്‍ മുറുക്കെ പിടിച്ചു എനിക്ക് എന്റെ പരിഭവങ്ങളുടെയ് കെട്ടഴിക്കണം. കഴിഞ്ഞ തവണത്തെ പോലെ നമ്മുക്ക് മുന്നാള്‍ക്കും (അതോ നാല് ആള്‍ക്കോ ) നഗരത്തിരക്കിലുടെയ്‌ വിശേയഷങ്ങള്‍ പറഞ്ഞു നടക്കണം. ചേട്ടായി യുടെ ക്യാമറയില്‍ നമ്മുക്ക് പരീക്ഷണങ്ങള്‍ നടത്തണം. മഴയുടെയ്‌ ചിത്രങ്ങള്‍ എടുക്കണം. നിന്റെ നിഴല്‍ ചിത്രങ്ങള്‍ എടുക്കണം. പഴയ ആ കാപ്പി കടയില്‍ പോയി നഗരത്തിനു അഭിമുഖമായി ഇരുന്നു നാട്ടുകാരേ കുറ്റം പറയണം. നാരങ്ങ വെള്ളത്തിന്‌ കുറ്റം പറഞ്ഞു കാശ് തിരികേയ്‌ വാങ്ങണം. ഒടുവില്‍ വീണ്ടും ഒരു അവധികാലത്തില്‍ തിരിച്ചു വരാനായി നമ്മള്‍ ഭുമിയുടെയ്‌ രണ്ടു അറ്റത്തേയ്ക്ക് പോകുമ്പോ, വെര്പിരിയലിന്ടെയ് നോവറിഞ്ഞു എനിക്ക് മിഴി നിറയ്ക്കണം.
അപപോ ഉറപ്പാണ് അവന്‍ എന്നേ സങ്കട പാത്തുമ്മ എന്ന് വിളിച്ചു കളിയാക്കും. അപപോ ഞാന്‍ അത് കേള്‍ക്കില്ല ഞാന്‍ എന്റെ കൊച്ചു ഫോന്റെയ്‌ ചിലമ്പിച്ച ശബ്ദത്തിന് കതോര്‍ത്തിരിക്കുകയവും.
ചേച്ചി എന്ന വിളിക്ക് ഞാന്‍ സങ്കട പെടുപോ എപ്പോഴും ചേച്ചി എന്ന ഒരു വിളി എന്നേ തേടി എത്തും.
ആ വിളി വരും വരാതിരിക്കില്ല.
ഞാന്‍ കാത്തിരിക്കുന്നു ഇപ്പോഴും നിനക്ക് ഒരു പിറന്നാള്‍ സമ്മാനവും കരുതി വെയ്ച്ച്. ആ വിളിക്ക് കാതോര്‍ത്തു.




.

Comments

xangel said…
best gift i ever got on a birthday ...
xangel said…
the best gift i ever got for bday ....
വിനുക്കുട്ടന്‌ ജന്മദിനാശംസകള്‍... നൂറു ജന്മദിനങ്ങള്‍ കഴിഞ്ഞാലും വീണുകിട്ടിയ സ്നേഹബന്ധങ്ങള്‍ പൊലിയാതിരിക്കട്ടെ...
വിനുക്കുട്ടന്‌ ജന്മദിനാശംസകള്‍... നൂറു ജന്മദിനങ്ങള്‍ കഴിഞ്ഞാലും വീണുകിട്ടിയ സ്നേഹബന്ധങ്ങള്‍ പൊലിയാതിരിക്കട്ടെ...
swam said…
Deepa.... ur gr8 dear........ oru blog vayichappol ente kannu niranjittundenkil.. athippool anu... !! koode pirappayi enikkillathe poya nerpengal nee ayirunnenkil ennu veruthe mohichu pokunnu....
swam said…
Deepa... u cant give a more valuable gift to ur brother than this words.....
വിളി എന്നേ തേടി എത്തും.
ആ വിളി വരും വരാതിരിക്കില്ല.
Kathirippu...!

Manoharam, Ashamsakal...!!!
viky said…
ദീപ,
വളരെ നന്നയിട്ടുണ്ട്. ഇനിയും എഴുതുക.തോന്യാക്ഷരങ്ങള്‍ ഉപേക്ഷിച്ചൊ?
deepz said…
വിനുകുട്ടന് ജന്മദിനാശംസകള്‍...

ദീപ ചേച്ചി..വളരെ നന്നായിട്ടുണ്ട് ട്ടോ...എനിക്കും ഉണ്ട് ഇത് പോലെ ഒരു അനിയന്‍ കുട്ടന്‍..അവനു കൊടുക്കാന്‍ കഴിയാതെ പോയ ഒരുപാടു സമ്മാനങ്ങളും....

Popular posts from this blog

...

അവിവാഹിതയായ പെണ്ണ് പ്രണയത്തെ കുറിച്ച് എഴുതിയാൽ അവൾ പ്രണയിനി വിവാഹിതയായ പെണ്ണ് പ്രണയത്തെ കുറിച്ച് എഴുതിയാൽ അവൾക്ക് വിവാഹ പൂർവ ബന്ധം വിവാഹത്തിനും അപ്പുറം ജീവിതം ഉണ്ട് എന്നറിയുന്ന സ്വതന്ത്രയായ പെണ്ണ് പ്രണയത്തെ കുറിച്ച് കുറിച്ചാൽ അവൾ അപഥ സ്ഞ്ചാരിണ്ണി ഒരുവളുടെ നീരീക്ഷണങ്ങൾ അവൾ ആണ് എന്ന് തീർപ്പ് കൽപ്പിക്കുന്ന സമൂഹത്തിനു നമ്മുക്ക് തീകൊണ്ട് തീർത്ത ത്രീഡി കണ്ണട കൊടുക്കാം സമീറ* നീ കരയാതിരിക്കു. .......................... പേര് സാങ്കല്പ്പികം എങ്കിലും ആ കണ്ണീർ പരിചിതം

ഏറെ പ്രിയപ്പെട്ട നിനക്കായി

നീ എന്ന ജീവന്റെ അഗ്നിയാവുന്നത് ഞാന്‍ എന്ന വാഴ്വിന്റെ നേരര്‍ദ്ധമല്ലെ? ഒരോതുടിപ്പും കിതപ്പും കുതിപ്പും..... യാനങ്ങളിലേ വിയര്‍പ്പിന്‍ ചവര്‍പ്പും...... എന്റെ കണ്ണീര് കൊളുത്തികിടക്കുന്ന വെളുത്ത വ്രുത്തതിന്‍ കറുത്ത സത്യങ്ങളും...... എനെ ഉറക്കികിടത്താന്‍ കൊതിക്കും നേര്‍ത്തുവിളറിയ വയറിന്‍ തണുപ്പും... ആരൊരാള്‍ കാത്തു വെയ്പ്പു എനിക്കായി? ആരെന്റെ നെറുകയില്‍ ചുണ്ടമര്‍ത്തുന്നു? എത് കരങ്ങളില്‍ ഞാന്‍ ലയിക്കുന്നു? ആരെന്റെ കാ‍തില്‍ നാമക്ഷരം ചൊല്ലുന്നു? ഏത് മിഴിയില്‍ ഞാന്‍ മാണിക്ക്യമാവുന്നു? ജീവ്ന്റെ അര്‍ദ്ധവും വ്യാപ്ത്തിയുമാവുന്നു? നീയണതെല്ലാം ഞാന്‍ എന്ന വാഴവ് നീയാണതമേ..ഞാന്‍ എന്ന സത്യം നിനക്കയി ഞാന്‍ തഥാഗതയാകാം ആത്മാവില്‍ നിന്നെ ചിരം പ്രതിഷ്ടിക്കുവാന്‍ സ്വപനങ്ങളില്‍ നിന്നെ ഗര്‍ഭം ധരിക്കാം എങ്കിലും ഭദ്രേ വളിര്‍ത്തിയെടുക്കുവാന്‍ നീ പോറ്റിയപോലെ നിന്നെ പുലര്‍ത്തുവാന്‍... പേറ്റു നോവിന്റെയും പോറ്റു നോവിന്റെ യും... കൂട്ടിയാല്‍ കൂടാ കടം തീര്‍ത്തെടുക്കുവാന്‍ എത്ര ജന്മം ഞാന്‍ മനസ്സില്‍ ചുമക്കണം ഇത്തിരി കുങ്കുമ പൊട്ടിന്‍ സുഗന്ധവും... താരാട്ടു പാട്ടിന്റെ പതിഞ്ഞൊരാ ഇണവും... ജന്മം മുഴുവനെനിക്കായി ഉഴിഞ്ഞിട്ട നിന്റെ സ...

ഓര്‍മ്മയിലെ മഴക്കാലങ്ങള്‍.

Rain for cam Originally uploaded by Deepa.Praveen മഴ മിക്കപ്പോഴും കൌതുകവും കൂട്ടും ആകാറുണ്ട്..ചിലപോള്‍ നമ്മോടു ഒപ്പം സഞ്ചരിക്കാരും.. എന്റെ ഒപ്പം നടന്ന ഒരു മഴയെ കുറിച്ച്... ഞാന്‍ ഒരു സെമിനാറിന് ഒറിസയില്‍ എത്തിയതായിരുന്നു..ഒരു വേനല്‍ കാലത്തിന്റെ എല്ലാ രൌദ്രതയും ഒരുമിച്ചു അറിയാന്‍ കഴിയും ഒറിസയില്‍. കാലത്ത് 4 മണിക്ക് തലയ്ക്കു മുകളില്‍ ഉദിച്ചു നില്‍ക്കുന്ന സൂര്യന്‍ വൈകുന്നേരംഎട്ടു മണി കഴിഞ്ഞാലും എനിക്ക് വീട്ടില്‍ പോകാന്‍ മനസില്ല എന്ന് പറഞ്ഞു മാനത്ത് തന്നേയ് ഉ‌ണ്ടാവും.ആ സമയം കൊണ്ട് നമ്മള്‍ ഒരു അര കിണര്‍ വെള്ളം കുടിച്ചു തീര്‍ത്തിട്ട് ഉണ്ടാവും..ഒരു മഴ കാറ് എങ്കിലും കാണാന്‍ നമ്മള്‍ നേര്ച്ച നേര്‍ന്നു പോകുന്ന സമയം.എത്രയും പെയ്ട്ടന്നു നാട് എത്തിയാല്‍ മതി എന്ന് പ്രാര്‍ഥിച്ചു കഴിഞ്ഞ നിമിഷങ്ങള്‍. അപ്പോഴാ അടുത്ത ശുഭ വാര്‍ത്ത‍,കല്കട്ടയില്‍ കൂടി ഒരു ദിവസം പോകേണ്ടി വരും. ഭുവനേശ്വര്‍ ഡെയിലി യില്‍ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാതെ ഒരു യാത്ര,കൂടെ ഉള്ളത് ഒന്ന് മേഘാലയന്‍ സുഹൃത്ത്‌ മയി(അയമ്മയുടെയ് എ.ടി.എം കാര്‍ഡ് പണി മുടക്കില്‍ ആയ ടെന്‍ഷന്‍),നാട്ടില്‍ തിരിച്ചു എത്തിയിട്ട് മറ്റു ഒരു പാ...