When it is colourless, a photo by {deepapraveen very busy with work..back soon on Flickr.
ഒരു ദിവസത്തിന്റെ ഒടുക്കതിനും ഒന്നിന്റെ തുടക്കതിനും ഇടയിലെ "സമയം ഇല്ല സമയം",
പുറത്തെ ഇരുട്ടിലേയ്ക്കു മഴപെയുന്നു,
കൈനീട്ടി തൊടാന്‍ ആവാത്ത അകലത്തില്‍ പെരുമഴ പെരുക്കം
നീ അറിയതെയ്പോവുന്നത് ഒരു നോവാണ്
ഞാന്‍ എന്ന നൊമ്പരം.
നനഞ്ഞു പോയ വാക്കുകള്‍ക്കും നരച്ച മൌനത്തിനും ഇടയില്‍ എവിടെയോ കുരുങ്ങി കിടക്കുന്ന
ഒരു ചെറിയ സത്യം "ഞാന്‍".
അത് ഒരു മുറിവാണ്.
നീ പെയ്തു തിമര്‍ക്കുമ്പോള്‍
ഒരു നിശ്വാസം പോലും നിനക്ക് ഒരു ആലോസരമാവതിരിക്കാന്‍.
ഞാന്‍ മുഖം നനഞ്ഞ കൈകള്‍ കൊണ്ട് അമര്ത്തിപ്പിടിക്കുന്നു.
ദുഃഖം ഖനീഭവിച്ച കണ്ണുകള്‍ നീ കാണാതിരിക്കാന്‍ ഈ രാന്തലിന്റെയ് തിരി താഴ്ത്തുന്നു,
ഇടറിയ സ്വരം നീ അറിയാതിരിക്കാന്‍ വാതില്‍ പതിയെ ചാരുന്നു.
എന്നിട്ട് എന്നിലേയ്ക്ക് തന്നേയ് മടങ്ങുന്നു.
എന്നിട്ടും എന്തേ എന്റെ മുറിവ് നിന്റെ പേര് പറയുന്നു?
എന്നിലേയ്ക്ക് ഒരു പെരുമഴ വന്നു നിറയുന്നു.
ഭൂമിയുടെ ഗര്‍ഭ പാത്രത്തോളം ചെന്ന് നിറയുന്ന പ്രളയം.
പോകാതെ വയ്യ പെണ്ണിന്റെ പെണ്മ പൂക്കാത്ത സമതലങ്ങള്‍ തേടി.
എനിക്ക് തരു എന്നെ ഒളിപ്പിക്കാന്‍ ആറടി മണ്ണ്.
നീ അറിയതിരിക്കട്ടേ ഒരിക്കലും എന്നെ.
Comments