Skip to main content

അറിവിന്റെ ദീപത്തിനും മതം നോക്കുന്ന വിദ്യാഭ്യാസ മന്ത്രിമാര്‍ അരങ്ങു ഭരിക്കുന്ന നാട്

അറിവിന്റെ ദീപത്തിനും മതം നോക്കുന്ന വിദ്യാഭ്യാസ മന്ത്രിമാര്‍ അരങ്ങു ഭരിക്കുന്ന നാട്
എന്നാണ് ഇവരുടെ മനസുകളിലേ കാഴ്ച പ്പാടുകളിലേ അന്ധകാരം നീങ്ങുക? സ്വയം നയിക്കാന്‍ അറിയാത്തവന് എങ്ങനെ ആണ് നേതാവാകാന്‍ കഴിയുക? വിദ്യാഭ്യാസം എന്നാല്‍ സങ്കുചിതമായ ചിന്താ ധാരകളില്‍ നിന്ന് മാറി സഞ്ചരിക്കാനും കൂടിയുള്ള മാര്‍ഗം ആണ് എന്ന് തിരിച്ചു അറിയാത്ത ഒരുവന്‍ എന്ത് ആദര്‍ശം ആണ് തന്റെയ്തായി മറ്റുള്ളവര്‍ക്ക് മുന്‍പില്‍ സമര്‍പ്പിക്കുക?
Feeling ashamed of the education minister who refused to lit the light in an inaugural ceremony by claiming 'it is against his religion'.

Comments

വെറും ഒരു ദീപത്തിലാണോ വിദ്യ. ദീപം എന്നത് വെറും ഒരു സിംബല്‍, യാഥാര്‍ത്ഥ്യത്തെ യാഥാര്‍ത്ഥ്യമായി കാണാന്‍ ശ്രമിക്കൂ. ദീപം ചിലപ്പോള്‍ എല്ലാം സംഹരിക്കാവുന്ന രാക്ഷസരൂപം കൈവരിക്കാറില്ലെ. എന്തിന് വേലിയിലുള്ള പാമ്പിനെ തോളത്ത് വെക്കുന്നു. ദീപം വിദ്യയുടെ പ്രതീകമാണെന്നത് അല്‍പന്റെ ബുദ്ധിയാണ്. ഇങ്ങനെ എല്ലാത്തിലും വര്‍ഗീയത കാണാതെ സത്യം കാണാന്‍ ശ്രമിക്കു സഹോദരാ. ഇത്തരം സങ്കുചിത ചിന്തയാണ് നമ്മുടെ ശാപം
binuraj online said…
പൊതുസമൂഹത്തിനു മുന്നില്‍ അബ്ദുറബ്ബ് സ്വയം പരിഹാസ്യനാവുകയാണ്..
sathyajith said…
മതത്തിന്റെ സഹായം ഇല്ലെകില്‍ ,ഇവര്‍ക്ക്‌ ഒന്നും നിയമസഭ സ്വപ്നം പോല്ലും കാണാന്‍ പറ്റില്ല അതാ ഇത്ര ഉളുപ്പിലാതെ ഇങ്ങനെ എല്ലാം നടകുന്നത്
Anonymous said…
കഷ്ടം .... പാഴ് ചിന്ത.
ഇതു തേന് തുള്ളിയല്ല... കമ്മ്യണിസ്റ്റ് തുള്ളിയാണെന്ന് തോന്നുന്നു.
Rare Rose said…
ആദ്യായിട്ടാണ് ഈ ബ്ലോഗില്‍..ചിത്രങ്ങളും,കുറിപ്പുകളും കൂടി നല്ല രസോണ്ട്..നല്ല ക്ലിക്ക്സ്..
KUTTY said…
ഒരു മനുഷ്യനെ അയാളുടെ വിശ്വാസത്തിനു അനുസരിച്ച് ജീവിക്കാന്‍ എങ്കിലും വിട്ടു കൂടെ? ഇത്ര വര്‍ഗീയമായി ചിന്തിക്കരുത്. ദീപം നിങ്ങള്‍ക്ക്‌ അറിവിന്‍റെ പ്രതീകം ആയിരിക്കാം. അത് ചെയ്യരുതെന്ന് അബ്ദുറബ്ബ് പറഞ്ഞോ? ഇല്ലല്ലോ. തനിക്ക് ചെയ്യാന്‍ വിഷമം ഉണ്ടെന്നല്ലേ പറഞ്ഞുള്ളൂ? അതിനു അയാള്‍ക്ക്‌ സ്വാതന്ത്ര്യം ഇല്ലേ? ഇത്ര വര്‍ഗീയവാദികള്‍ ആയല്ലോ നിങ്ങളൊക്കെ! സ്വയം ലജ്ജിക്കുക.
sarita nair said…
This comment has been removed by the author.

Popular posts from this blog

വാക്കുപെയ്യുമിടത്തിലെ  അയാളും ഞാനും..

***
വായനശാല വരുന്നു.
കുട്ടിയ്ക്ക് സന്തോഷം തോന്നി.
അതുവരെ വല്ലപ്പോഴും അച്ഛൻ വാങ്ങിത്തരുന്ന പുസ്തകങ്ങളോ  അല്ലെങ്കിൽ അപൂർവ്വമായി അടുത്ത വീട്ടിലെ ചേട്ടന്മാരുടെയോ ചേച്ചിമാരുടെയോ കയ്യിൽ നിന്ന് കിട്ടുന്ന പുസ്തകങ്ങളോ ആയിരുന്നു അവളുടെ വായിക്കാനുള്ള മോഹത്തെ തൃപ്തിപ്പെടുത്തിയിരുന്നത്.
ഏതെങ്കിലും വീടുകളിൽ വിരുന്നു പോകുമ്പോ മേശപ്പുറത്തു നിരക്കുന്ന പലഹാരങ്ങളെക്കാൾ ആ 6 ആം ക്ലാസുകാരിയെ കൊതിപ്പിച്ചിരുന്നത് അവിടെ അടുക്കിവെച്ചിരുന്ന പുസ്തകങ്ങളായായിരുന്നു.
ഇപ്പൊ ഇതാ വായനശാലയിൽ ഒരുപാട് പുസ്തകങ്ങളുണ്ടാവുന്ന്, ഇനി മതിവരുവോളം വായിക്കാം.
‘ആനന്ദലബ്ധിക്കിനിയെന്തു വേണം?’
ഉൽഘാടനദിവസത്തെ തിരക്കുകളെല്ലാം കഴിഞ്ഞു. ആളും ആരവവും ഒഴിഞ്ഞു.

പിറ്റേന്ന് വൈകുന്നേരം മുതൽ കാവിൽ പോയിട്ട് തിരികെ മടങ്ങും വഴി വായനശാലയിൽ പോയി പുസ്തകങ്ങളെടുക്കാനും പത്രം വായിക്കാനുമുള്ള അനുമതി കുട്ടി മുത്തശ്ശിയുടെ കയ്യിൽ നിന്ന് കാലേകൂട്ടി വാങ്ങി. വായന പൂക്കുന്ന ദിവസങ്ങളാണ് ഇനി കുട്ടിയെ കാത്തിരിക്കുന്നത്.
കുട്ടിയുടെ വീട്ടിൽ നിന്ന് വായനശാലയുടെ മുന്നിലൂടെയുള്ള നാട്ടിടവഴി അവസാനിക്കുന്നത് കാവിലാണ്.
സ്കൂൾ വിട്ടു വന്നാൽ, എന്തെങ്കിലുമൊന്ന് കഴിച്ചെന്നു വരുത്തി  കുളത്തി…
കവിതയുടെ റാന്തൽ കൊരുത്തിട്ട 
രാവിനായി കാക്കുകയാണോ 
നമ്മൾ അന്യരായ പ്രണയികൾ?
അതോ മഞ്ഞിനും മഴയ്ക്കുമപ്പുറമെവിടെയോ 
പ്രിയരാരോ ഉണ്ടെന്ന ഓർമ്മയെ 
മനസ്സിലിട്ടു കുറുകി ഇരിക്കുകയോ നാം ?

24.എന്റെ നഗരം...

എന്റെ നഗരം...
ഒരേ സമയം എനിക്ക്‌ അന്യവും സ്വന്തവുമായ നഗരം...
നരച്ച ആകാശവും നനഞ്ഞ വഴികളുമായി...എന്റെ മഴപുലരികളില്‍ എന്നെ കാത്തിരുന്ന നഗരം...
ഒരു കൊചു ഗ്രാമത്തില്‍ നിന്നും കാലത്തെ എത്തുന്ന ചുവന്ന നിറമുള്ള ബസ്സിലെ അവസാന യാത്രകാരിയായി ഞാന്‍ എത്തുന്നതും കാത്തിരിക്കുന്ന നഗരം..എത്ര വര്‍ഷങ്ങള്‍ ആവുന്നു ഞാന്‍ ഇതേ വഴികളിലുടെ യാത്ര തുടങ്ങിയിട്ട്‌...
ആദിയ യാത്ര...അത്‌ എന്റെ ഒര്‍മ്മയില്‍ ഇല്ല...അമ്മയുടെ ഓര്‍മ്മകളില്‍ അത്‌ ഉണ്ടാവും വലിയ ആസ്പത്രിയില്‍ ഒരു ചെറിയ പഴം തുണിയില്‍ പൊതിഞ്ഞ എന്നെയും ചേര്‍ത്ത്‌ കിടന്നത്‌ എനിക്ക്‌ പനിയായിരുന്നു അത്രേ വലിയ പനി...(എന്തോ പനിക്ക്‌ എന്നെ വലിയ ഇഷ്ടമാണു...ഒരിത്തിരി കുളിരു തന്ന് ഓര്‍മ്മ വെച്ച നാള്‍ മുതല്‍ അത്‌ എനിക്ക്‌ ഒപ്പം ഉണ്ട്‌)
പിന്നീട്‌ ഒരു മല്‍സര വേദി തേടി തോള്‍ സഞ്ചിയില്‍ വാട്ടര്‍ ബാഗും കടല മിട്ടായിയും നിറച്ച്‌...വെള്ളയും നീലയും യൂണിഫോമില്‍..സാറാ റ്റീച്ചര്‍ടെ കൈ പിടിച്ച്‌ റോഡ്‌ ഓടി കടന്ന പാവാടക്കാരി ഞാന്‍ ആയിരുന്നു
കാലങ്ങള്‍ക്കു ഇപ്പുറം കുന്നും മലയും പുഴയും കാവും കുളവും ഉള്ള നാട്‌ വിട്ട്‌...ഈ നഗരപ്രാന്തത്തിലെ കലാലയത്തിന്റെ ഭാഗമായപ്പൊ നോവും നൊമ്പരവും കലര്‍ന്ന നഗര കാഴ…