എന്റെ വിദൂരനക്ഷത്രം, പുരാവൃത്ത സ്മൃതി, ഓര്‍മ്മകളിലെ നിഴലനക്കം അതു നീ ആയിരുന്നോ? ഞാന്‍ ഉറങ്ങുന്ന രാവില്‍, എവിടെയോ എനിക്കായി ഉറങ്ങാതിരുന്നതും ഉഴറിയ കണ്ണുകളുമായി ജാഗ്രതയൊടെ കാതോര്‍ത്തിരുന്നതുമായ എന്റെ കാവലാള്‍ നീ ആയിരുന്നൊ? ആ ഉറക്കുപാട്ടു നിന്റെതായിരുന്നോവോ? കല്‍ദൈവങ്ങള്‍ക്കു മുന്‍പില്‍ ഒന്നും അര്‍ധിക്കാതെ തൊഴുതുമടങ്ങുമ്പൊ എനിക്കായി കത്തിയെരിഞ്ഞ കര്‍പ്പൂരനാളവും നീയായിരുന്നൊ? നീ ആയിരുന്നുവൊ എന്റെ ഹൃദയധമനികളില്‍ ഞാന്‍ അറിയാതെ അലിഞ്ഞു ചേർന്ന ചുവപ്പ് എന്റെ പുഴയില്‍ ഞാന്‍ അറിയാത്ത ജലപുഷ്പം പുഴയില്‍ ഒടുങ്ങാന്‍ പുഴുടെ അഴങ്ങള്‍ തേടിയ യാത്രയില്‍ പിന്‍വിളിയായി പാദം പുണര്‍ന്ന കുഞ്ഞു ഓളം നീ ആയിരുന്നുവൊ? ആ അല്‍ഭുതം, അനാദിയായ സൂര്യന്‍ നീ ആയിരുന്നുവൊ??? എങ്കില്‍ നിനക്കായി ഞാന്‍ തരാം ജീവന്റെ കണ്ണീരു കൂട്ടികുഴച ഒരു ഉരുളചോറ് ഒപ്പം ഒരിത്തിരി കണ്ണീരിന്റെ ഉപ്പും