Skip to main content

Holly Hell ഇൽ നിന്ന് വായിക്കപ്പെടേണ്ടത്

കഴിഞ്ഞ കുറേ ദിവസങ്ങളിലായി വിവിധ മാധ്യമങ്ങളിൽ നിറയുന്ന ഒന്നാണ് Holly Hell എന്ന പുസ്തകവും അതുയർത്തുന്ന വിവാദങ്ങളും. പുസ്തകം വായിക്കത്തതിനാൽ ഇതുവരേയും ഒരു അഭിപ്രായ രൂപികരണത്തിനു ശ്രമിച്ചിരുന്നില്ല. എന്നാൽ  ഈ വിഷയം 'social media യിൽ ഉയർന്നപ്പോൾ മുതൽ ഇവിടേ കണ്ടുവരുന്ന ചില പ്രവണതകളെ കുറിച്ച് കുറിക്കാതെ വയ്യ.

1. a.Spiritual commercialization നും, Spiritual trade and abuse നും എല്ലാം അപ്പുറത്ത് ഈ വിഷയം മുന്നോട്ട് വയ്ക്കുന്നത് Institutionalized sexual abuse എന്ന crime നെയാണ്. താൻ പീഡിപ്പിക്കപ്പേടുകയും, അതേ സ്ഥലത്തുതന്നെ സമാന രീതിയിൽ ഉള്ള പീഡനങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു എന്ന് ഒരു വ്യക്തി പറയുമ്പോൾ അതിനേ കുറിച്ച് വസ്തു നിഷ്ട്ടമ്മായ അന്വേഷണം ആണ് ആദ്യം ഉണ്ടാവേണ്ടത് . അതിനുള്ള ശ്രമങ്ങൾ ആയിരുന്നു സോഷ്യൽ മീഡിയ യിൽ നടക്കേണ്ടിയിരുന്ന്ത്. എന്നാൽ പ്രത്യക്ഷത്തിൽ ദൃശ്യമായത് ഈ വിഷയത്തിൽ നിന്ന് വ്യതിചലിക്കുന്നതാണ്. Media was/ is more eager to attack or defend the institution and its head. Where is the alleged abuser (sorry to use the word abuser ; I do agree, no one is a culprit unless proven beyond reasonable doubt before court of law)? Why cant they organize a proper investigation ASAP about this alleged sexual abuse and harassment?

b. അതോടൊപ്പം ൽ നെതിരേ ഉള്ള accusition ആയി പറയുന്നത് അവർ ശാരീരികമായി inmate കളെ പീഡീപ്പിചിരുന്നു എന്നാണ്‌ . അതും വർഷങ്ങളോളം . അപ്പോൾ ഇരു ഭാഗത്തിന്റെയും വാദങ്ങളിൽ Institutionalized abuse ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റു ഒരു വിധത്തിൽ നടന്നു എന്ന് ഏറ്റു പറയുന്നു. 

2. Jumping into conclusions : ഇനിയും  ഒരു സങ്ക്ട കരമായ വസ്തുത, മറ്റ് പല വിഷയങ്ങളിലും എന്നതുപോലെ ഇവിടേയും പലരും കാരണ ഭൂതമായ കാര്യങ്ങൾ കൃതമായി അപഗ്രധിക്കാതെ  (with out logical appreciation with critical analysis of relevant facts) സ്വയം നിഗമനങ്ങളിൽ എത്തുകയും അതിനേ പ്രചരിപ്പിക്കാനും പിന്താങ്ങാനും തന്നാൽ കഴിയുന്നത് ചെയുന്ന അവസ്ഥ. അത് ഉണ്ടാക്കുന്ന ഒരു mob psychological impact. അതിന്റെ ripple effect ആയി വരുന്ന സമാന പോസ്റ്റുകൾ ചിന്താധാരകൾ. അത് വസ്തുതകളെ പലപ്പോഴും സത്യത്തിൽ നിന്ന് അകറ്റി കൊണ്ട് പോവുകയാണ് ചെയ്യുന്നത് . ഈ വിഷയത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചും ഇടപെട്ട പലരും ചെയ്യുന്നത് ഇത് തന്നേയാണ്. 

3.  Accusing the Victim: ലൈംഗിക പീഡങ്ങളിലെ ഏറ്റവും വേദനാജനകമായ വസ്തുത, പീഡനം മറ്റ് ഒരു രൂപത്തിൽ കാലാതിവർത്തിയായി നിലനിൽക്കുന്നു എന്നതാണ്. പലപ്പോഴും പൊതു സമൂഹം പീഡിതനോട് വെച്ചു പുലർത്തുന്ന മനോഭാവത്തിൽ ആണ് അവന് / അവൾക്ക് കൂടുതൽ മുറിപ്പെടുന്നത്. ഈ വിഷയത്തിൽ തന്നേ victimനേ തേജോവധം ചെയ്യുന്ന രീതിയിൽ ഉള്ള പല അഭിപ്രായ പ്രകടങ്ങളും വിവിധ social മീഡിയ post കളിൽ കാണാൻ കഴിയുന്നു. അവർ ഉയർത്തുന്ന ഒരു പ്രധാന ചോദ്യം എന്തുകൊണ്ട് അനുഭവസ്ഥ ഈ കാര്യം തുറന്നു പറയാൻ ഇത്ര വൈകി. ജീവിതത്തിൽ ലൈംഗികമായി ഒരിക്കൽ എങ്കിലും പീഡിപ്പിക്കപ്പേട്ട ഒരു സ്ത്രീ / പുരുഷൻ അത് തുറന്ന് പറയാൻ എടുക്കുന്ന മാനസികമായ ധൈര്യം , പീഡ അവർ കടന്നു പോകുന്ന മാനസികാവസ്ഥ ഇത് ഒന്നും പുറമേ നിൽക്കുന്ന സമൂഹത്തിനു അറിയാൻ കഴിയില്ല. പല അവസരങ്ങളിലായി പല sexual abuse victims nodum നേരിട്ട് സംസാരിച്ചിട്ടുള്ള ഒരു വ്യക്തി എന്നാ നിലയിൽ എനിക്ക് പറയാൻ കഴിയും ഏറ്റവും വേദനാജനകമായ വെളിപ്പെടുത്തൽ ആണ് അത്. ആ അനുഭവങ്ങൾ വാക്കുകളിൽ വിവരിക്കുമ്പോൾ പലരും ഒരുതരം seizure ന്റെ വക്കിൽ വരേ എത്താറുണ്ട്.  അതുകൊണ്ട് തന്നേ എപ്പോൾ പറഞ്ഞു എന്നതല്ല പറഞ്ഞതിൽ എന്തെങ്കിലും വസ്തുത ഉണ്ടോ എന്നതാണ് തിരയേണ്ടത്. 


4. ചില അനാവിശ പരാമർശങ്ങൾ : When we learn interactive norms? Especially in social media. The most pathetic trend I have seen over the past few years is the language and phrases used to advocate once perspective.  തൻറെ വാദങ്ങൾ ഒരു സമൂഹത്തിനു മുൻപിൽ ഏറ്റം ശക്തിമത്തായി അവതരിപ്പിക്കാൻ മോശം ഭാഷ ഉപയോഗിക്കേണ്ടത് ഒരു പതിവാക്കേണ്ട ആവിശ്യം ഇല്ല. ഏതു ഒരു പൊതുധാരയിലും എന്നതുപോലെ social mediayilum ഇടപെടുമ്പോൾ സ്വയം ഒരു വിശകലനം ഉപയോഗിക്കുന്ന ഭാഷയുടേയും പ്രയോഗ ങ്ങളുടെയും കാര്യത്തിൽ വെക്കുന്നത് ഒരു നല്ല ശീലമാണ്. ഈ പുസ്തകം ഉയർത്തിയ വിവാദങ്ങൾ ഒപ്പം അമൃതാനന്ദമയി യേ കുറിച്ച് പ്രയോഗിക്കപ്പെട്ട ചില പരാമർശങ്ങൾ കൂടി കുറിക്കട്ടെ . അദ്ധ്യാത്മികത വിൽക്കുന്നു എന്ന് മുറവിളി കൂട്ടുന്ന പല പോസ്റ്കളിലും ഒപ്പം കണ്ടു 'മുക്കുവ സ്ത്രീ ' താഴന്ന ജാതിയിൽ പെട്ട സ്ത്രീ ' ....നമ്മൾ എന്നാണ് ജാതിയുടേയും മതത്തിന്റെയും വേലിക്കെട്ടുകളിൽ പുറത്തുവരുക ? നമുക്ക് 'സ്വയം ബോധം ' ഉണ്ടാവുക? അങ്ങനെ ഒരു നാളെ ഉണ്ടാവട്ടേ ...

Comments

ajith said…
അന്വേഷിക്കാന്‍ അധികാരമുള്ളവര്‍ അന്വേഷിക്കാതിരിക്കുമ്പോഴും അനര്‍ഹമായ പരിരക്ഷ കുറ്റാരോപിതര്‍ക്ക് നല്കപ്പെടുമ്പോഴും നീതിന്യായം അട്ടിമറിയ്ക്കപ്പെടുമ്പോഴും സാധാരണജനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ട് പരുഷമായ ഭാഷ ഉപയോഗിക്കുന്നതില്‍ ഒരു അതിശയവും കാണുന്നില്ല. കാരണം അവര്‍ കപടമുഖം കാണിക്കുന്ന രാഷ്ട്രീയക്കാരല്ലല്ലോ. അവര്‍ക്ക് അതിന്റെ ആവശ്യവുമില്ലല്ലോ. തുറന്ന പുസ്തകം അത്ര തുറന്ന പുസ്തകമല്ല!!!
Rajesh said…
ഈ പറഞ്ഞ വയക്തി എങ്കില്‍ എന്തുകൊണ്ട്‌ ഇതുവരെ കേസ്‌ കൊടുത്തില്ല? 16 വര്‍ഷത്തോളം ഒരു rape ചെയ്യപ്പെട്ട സ്ത്രീ ഇങ്ങനെ നോക്കിയിരിക്കുമോ? ഇതു ബൂക്കില്‍ എഴുതുകയണോ ചെയ്യുന്നത്‌? ഇങ്ങനെയുള്ള ഒരു പ്രതികാരം നമ്മുടെ INDIA യില്‍ മാത്രമേ ഫലപ്രദമക്തുള്ളൂ, ആയരകണക്കിനു അന്തേവാസികള്‍ താമസിക്കുന്ന സ്ഥലമാണ്‌ ആശ്രമം, ഇതുപോലെ കഴിഞ്ഞ 50 വര്‍ഷമായി എത്ര കേസുകേട്ട്‌ നമുക്ക് ലഭിച്ചിട്ടുണ്ട് ആശ്രമത്തില്‍ നിന്ന്? ഇനി എന്തൊക്കെ സത്യം ആരു പറഞ്ഞാലും വിശ്വസിക്കുന്നവര്‍ ഇങ്ങനെ ഒരു ബൂക്കിന്റെ പുറകേ പോകുമോ? ഇതു മാക്സിമും ആഘോഷിക്കുക എന്നതാണു ജനങ്ങളുടെയും മീഡിയായുടെയും ഉദ്ദേശയം, ഇതിലൂടെ ഒരു മതത്തെ കരിവാരി തെക്കുക എന്ന ഒരു പ്രയോജനം മറ്റുമതങ്ങള്‍ക്കും ഉണ്ട്‌, ഇതൊന്നും ആരും മനസിലാക്കാന്‍ ശ്രമിക്കുന്നില്ല, മാതാ അമൃതാനന്ദമയി ദേവിക്കു ഇപ്പോള്‍ കിട്ടാന്‍ പോകുന്ന . സമ്മാനം മുടക്കുന്നതിനും, പല രാജ്യങ്ങളിലും അമ്മയുടെ പോക്ക് തടയുന്നതിനും, ആശ്രമത്തിലെ സംഭാവന തടയുന്നതിലൂടെ ലോകസേവനം നിര്ഥലക്കുക എന്ന പല പദ്ധതി ആണ് ഇതിന്റെ പിന്നില്‍, കുറേ വര്‍ഷമായി ഹിന്ദുമതഥെ ഇങ്ങനെ നശിപ്പിക്കാന്‍ ശ്രമിക്കുന്നു. പക്ഷേ ഇതു ഇനി അനുവദിക്കില്ല ഹിന്ദുക്കള്‍ ഒറ്റക്കെട്ടായി നില്‍ക്കണം.
Rajesh said…
ഈ പറഞ്ഞ വയക്തി എങ്കില്‍ എന്തുകൊണ്ട്‌ ഇതുവരെ കേസ്‌ കൊടുത്തില്ല? 16 വര്‍ഷത്തോളം ഒരു rape ചെയ്യപ്പെട്ട സ്ത്രീ ഇങ്ങനെ നോക്കിയിരിക്കുമോ? ഇതു ബൂക്കില്‍ എഴുതുകയണോ ചെയ്യുന്നത്‌? ഇങ്ങനെയുള്ള ഒരു പ്രതികാരം നമ്മുടെ INDIA യില്‍ മാത്രമേ ഫലപ്രദമക്തുള്ളൂ, ആയരകണക്കിനു അന്തേവാസികള്‍ താമസിക്കുന്ന സ്ഥലമാണ്‌ ആശ്രമം, ഇതുപോലെ കഴിഞ്ഞ 50 വര്‍ഷമായി എത്ര കേസുകേട്ട്‌ നമുക്ക് ലഭിച്ചിട്ടുണ്ട് ആശ്രമത്തില്‍ നിന്ന്? ഇനി എന്തൊക്കെ സത്യം ആരു പറഞ്ഞാലും വിശ്വസിക്കുന്നവര്‍ ഇങ്ങനെ ഒരു ബൂക്കിന്റെ പുറകേ പോകുമോ? ഇതു മാക്സിമും ആഘോഷിക്കുക എന്നതാണു ജനങ്ങളുടെയും മീഡിയായുടെയും ഉദ്ദേശയം, ഇതിലൂടെ ഒരു മതത്തെ കരിവാരി തെക്കുക എന്ന ഒരു പ്രയോജനം മറ്റുമതങ്ങള്‍ക്കും ഉണ്ട്‌, ഇതൊന്നും ആരും മനസിലാക്കാന്‍ ശ്രമിക്കുന്നില്ല, മാതാ അമൃതാനന്ദമയി ദേവിക്കു ഇപ്പോള്‍ കിട്ടാന്‍ പോകുന്ന . സമ്മാനം മുടക്കുന്നതിനും, പല രാജ്യങ്ങളിലും അമ്മയുടെ പോക്ക് തടയുന്നതിനും, ആശ്രമത്തിലെ സംഭാവന തടയുന്നതിലൂടെ ലോകസേവനം നിര്ഥലക്കുക എന്ന പല പദ്ധതി ആണ് ഇതിന്റെ പിന്നില്‍, കുറേ വര്‍ഷമായി ഹിന്ദുമതഥെ ഇങ്ങനെ നശിപ്പിക്കാന്‍ ശ്രമിക്കുന്നു. പക്ഷേ ഇതു ഇനി അനുവദിക്കില്ല ഹിന്ദുക്കള്‍ ഒറ്റക്കെട്ടായി നില്‍ക്കണം.

Popular posts from this blog

...

അവിവാഹിതയായ പെണ്ണ് പ്രണയത്തെ കുറിച്ച് എഴുതിയാൽ അവൾ പ്രണയിനി വിവാഹിതയായ പെണ്ണ് പ്രണയത്തെ കുറിച്ച് എഴുതിയാൽ അവൾക്ക് വിവാഹ പൂർവ ബന്ധം വിവാഹത്തിനും അപ്പുറം ജീവിതം ഉണ്ട് എന്നറിയുന്ന സ്വതന്ത്രയായ പെണ്ണ് പ്രണയത്തെ കുറിച്ച് കുറിച്ചാൽ അവൾ അപഥ സ്ഞ്ചാരിണ്ണി ഒരുവളുടെ നീരീക്ഷണങ്ങൾ അവൾ ആണ് എന്ന് തീർപ്പ് കൽപ്പിക്കുന്ന സമൂഹത്തിനു നമ്മുക്ക് തീകൊണ്ട് തീർത്ത ത്രീഡി കണ്ണട കൊടുക്കാം സമീറ* നീ കരയാതിരിക്കു. .......................... പേര് സാങ്കല്പ്പികം എങ്കിലും ആ കണ്ണീർ പരിചിതം

ഏറെ പ്രിയപ്പെട്ട നിനക്കായി

നീ എന്ന ജീവന്റെ അഗ്നിയാവുന്നത് ഞാന്‍ എന്ന വാഴ്വിന്റെ നേരര്‍ദ്ധമല്ലെ? ഒരോതുടിപ്പും കിതപ്പും കുതിപ്പും..... യാനങ്ങളിലേ വിയര്‍പ്പിന്‍ ചവര്‍പ്പും...... എന്റെ കണ്ണീര് കൊളുത്തികിടക്കുന്ന വെളുത്ത വ്രുത്തതിന്‍ കറുത്ത സത്യങ്ങളും...... എനെ ഉറക്കികിടത്താന്‍ കൊതിക്കും നേര്‍ത്തുവിളറിയ വയറിന്‍ തണുപ്പും... ആരൊരാള്‍ കാത്തു വെയ്പ്പു എനിക്കായി? ആരെന്റെ നെറുകയില്‍ ചുണ്ടമര്‍ത്തുന്നു? എത് കരങ്ങളില്‍ ഞാന്‍ ലയിക്കുന്നു? ആരെന്റെ കാ‍തില്‍ നാമക്ഷരം ചൊല്ലുന്നു? ഏത് മിഴിയില്‍ ഞാന്‍ മാണിക്ക്യമാവുന്നു? ജീവ്ന്റെ അര്‍ദ്ധവും വ്യാപ്ത്തിയുമാവുന്നു? നീയണതെല്ലാം ഞാന്‍ എന്ന വാഴവ് നീയാണതമേ..ഞാന്‍ എന്ന സത്യം നിനക്കയി ഞാന്‍ തഥാഗതയാകാം ആത്മാവില്‍ നിന്നെ ചിരം പ്രതിഷ്ടിക്കുവാന്‍ സ്വപനങ്ങളില്‍ നിന്നെ ഗര്‍ഭം ധരിക്കാം എങ്കിലും ഭദ്രേ വളിര്‍ത്തിയെടുക്കുവാന്‍ നീ പോറ്റിയപോലെ നിന്നെ പുലര്‍ത്തുവാന്‍... പേറ്റു നോവിന്റെയും പോറ്റു നോവിന്റെ യും... കൂട്ടിയാല്‍ കൂടാ കടം തീര്‍ത്തെടുക്കുവാന്‍ എത്ര ജന്മം ഞാന്‍ മനസ്സില്‍ ചുമക്കണം ഇത്തിരി കുങ്കുമ പൊട്ടിന്‍ സുഗന്ധവും... താരാട്ടു പാട്ടിന്റെ പതിഞ്ഞൊരാ ഇണവും... ജന്മം മുഴുവനെനിക്കായി ഉഴിഞ്ഞിട്ട നിന്റെ സ...

ഓര്‍മ്മയിലെ മഴക്കാലങ്ങള്‍.

Rain for cam Originally uploaded by Deepa.Praveen മഴ മിക്കപ്പോഴും കൌതുകവും കൂട്ടും ആകാറുണ്ട്..ചിലപോള്‍ നമ്മോടു ഒപ്പം സഞ്ചരിക്കാരും.. എന്റെ ഒപ്പം നടന്ന ഒരു മഴയെ കുറിച്ച്... ഞാന്‍ ഒരു സെമിനാറിന് ഒറിസയില്‍ എത്തിയതായിരുന്നു..ഒരു വേനല്‍ കാലത്തിന്റെ എല്ലാ രൌദ്രതയും ഒരുമിച്ചു അറിയാന്‍ കഴിയും ഒറിസയില്‍. കാലത്ത് 4 മണിക്ക് തലയ്ക്കു മുകളില്‍ ഉദിച്ചു നില്‍ക്കുന്ന സൂര്യന്‍ വൈകുന്നേരംഎട്ടു മണി കഴിഞ്ഞാലും എനിക്ക് വീട്ടില്‍ പോകാന്‍ മനസില്ല എന്ന് പറഞ്ഞു മാനത്ത് തന്നേയ് ഉ‌ണ്ടാവും.ആ സമയം കൊണ്ട് നമ്മള്‍ ഒരു അര കിണര്‍ വെള്ളം കുടിച്ചു തീര്‍ത്തിട്ട് ഉണ്ടാവും..ഒരു മഴ കാറ് എങ്കിലും കാണാന്‍ നമ്മള്‍ നേര്ച്ച നേര്‍ന്നു പോകുന്ന സമയം.എത്രയും പെയ്ട്ടന്നു നാട് എത്തിയാല്‍ മതി എന്ന് പ്രാര്‍ഥിച്ചു കഴിഞ്ഞ നിമിഷങ്ങള്‍. അപ്പോഴാ അടുത്ത ശുഭ വാര്‍ത്ത‍,കല്കട്ടയില്‍ കൂടി ഒരു ദിവസം പോകേണ്ടി വരും. ഭുവനേശ്വര്‍ ഡെയിലി യില്‍ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാതെ ഒരു യാത്ര,കൂടെ ഉള്ളത് ഒന്ന് മേഘാലയന്‍ സുഹൃത്ത്‌ മയി(അയമ്മയുടെയ് എ.ടി.എം കാര്‍ഡ് പണി മുടക്കില്‍ ആയ ടെന്‍ഷന്‍),നാട്ടില്‍ തിരിച്ചു എത്തിയിട്ട് മറ്റു ഒരു പാ...