Skip to main content

നിത്യയുടെ കഥ -----1



നിത ഒരാൾ അല്ല ...ഫ്ബ് യിൽ നിതയെ കുറിച്ച് എഴുതാൻ പെട്ടെന്ന് പ്രചോദനമായത് MT യുടെ മരണത്തിനു അടുത്ത് വന്ന കുറിപ്പുകളിൽ നിന്ന് പ്രമീള നായരെ കുറിച്ച് അറിഞ്ഞപ്പോഴായിരുന്നു. 
----------------------

ഇതിലെ പേരുകൾ സ്ഥലങ്ങൾ സങ്കല്പികമാണ് പക്ഷെ അനുഭവങ്ങൾ ഒരു പാട് അടുത്ത് നിന്ന് കണ്ട ഒരുപാട് പേരുടേതാണ് 
-------------------------------
ജീവിതത്തിൽ നിന്ന് പടി ഇറങ്ങി പോകുന്ന പെൺകുട്ടികൾ ..
................
19 വയസ്സുള്ള പെൺകുട്ടിയുടെ ആത്മഹത്യയുടെ വാർത്തയാണ് ടൈംലൈൻ നിറയ്ക്കുന്നത്.
"അവർ അത് ചെയ്താൽ, ഇത് ചെയ്താൽ ഈ ആത്മഹത്യ ഒഴിവാക്കാമായിരുന്നു" എന്ന അഭിപ്രായങ്ങളും കേൾക്കുന്നു.
നാം കരുതുന്നപോലെ ഉയർന്ന വിദ്യാഭ്യാസവും വിവരവും കാര്യപ്രാപ്‌തിയും ഉണ്ടെങ്കിൽ ഇത്തരം ആത്മഹത്യകൾ ഒഴിവാക്കാനാകുമോ?
കഴിഞ്ഞ നാല് വർഷത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഗാർഹിക പീഡനങ്ങൾ, സ്ത്രീധനത്തെ ചൊല്ലിയുള്ള മരണങ്ങൾ, ആത്മഹത്യകൾ, അതുമായി ബന്ധപ്പെട്ട ആത്മഹത്യാ ശ്രമങ്ങൾ—ഇവയുടെ ഇരകൾ നേരത്തെ കല്യാണം കഴിച്ചു വിടേണ്ടി വന്ന, പഠനം പൂർത്തിയാക്കാത്ത കുട്ടികൾ മാത്രമാണോ?
നല്ല വിദ്യാഭ്യാസമുള്ള, ജോലിയും വരുമാനവും ഉള്ള സ്ത്രീകളും പുരുഷന്മാരും തങ്ങളെ ശ്വാസം മുട്ടിക്കുന്ന ബന്ധങ്ങളിൽ ഇപ്പോഴും തുടരുന്നില്ലേ?
ഇത് വായിക്കുന്ന നിങ്ങളോ, നിങ്ങൾക്കു പരിചയമുള്ള ഒരാളോ അങ്ങനെ ഇല്ലേ?
പലപ്പോഴും, പലരോടും സംസാരിക്കുമ്പോഴും വ്യക്തിപരമായ അനുഭവത്തിലും അറിയാവുന്നതും അനുസരിച്ച്, ഗാർഹിക അവസ്ഥയിൽ പീഡനവും തുടർച്ചയായ പീഡനവും അനുഭവിക്കുമ്പോഴും അതിനെക്കുറിച്ച് പുറത്തു പറയാൻ ഭയപ്പെടുന്നത്, വിദ്യാസമ്പന്നരും ഒരു ബന്ധത്തിൽ വർഷങ്ങളോളം നിലനിന്നവരുമായ വ്യക്തികളാണെന്ന് കാണുന്നു.
അതിന് ചില പ്രധാനപ്പെട്ട കാരണങ്ങൾ ഉണ്ട്.
അതിനെക്കുറിച്ചല്ലേ നാം സംസാരിക്കേണ്ടതും, അവരെ അല്ലേ നാം കേൾക്കേണ്ടതും?
ഒരു വ്യക്തി ഒരു ബന്ധത്തിൽ, അത് ഹാനികരമാണെങ്കിലും, തുടരാൻ കാരണം എന്താണ്?
അല്ലെങ്കിൽ, എന്താണ് അയാളെ ആ ബന്ധത്തിൽ നിന്ന് ഇറങ്ങി പോവുന്നതിൽ നിന്ന് പേടിപ്പിക്കുന്നത്?
അയാൾക്ക് തന്റെ നിലവിലെ ബന്ധം ഹാനികാര്യമാണെന്ന് തിരിച്ചറിയുന്നുണ്ടോ?
അവർക്ക് ഇടയിൽ ഉള്ളത് ഒരു ട്രൗമാ ബോണ്ടിങ്ങാണോ
- മുറിപ്പെട്ടതിൽ നിന്ന് മുറിപ്പെടുത്തിയവനോട്/വളോട് ഉരുവാകുന്ന ആത്മബന്ധമാകാമോ
ഇതിലെ ഇര ഒരു ഡൊമസ്റ്റിക് അബ്യൂസ് ഗ്രൂമിങ്ങിന് വിധേയയാണോ? ആണെങ്കിൽ, അവർ അത് തിരിച്ചറിയുന്നുണ്ടോ?
(ഡൊമസ്റ്റിക് അബ്യൂസ് എന്നത് ഒരു വിവാഹബന്ധത്തിൽ ഉള്ള ഹാനി മാത്രം അല്ല. ഇത് പങ്കാളികൾ തമ്മിലും, മാതാപിതാക്കളും കുട്ടികളും തമ്മിലും, സുഹൃത്തുക്കൾ തമ്മിലും ഉണ്ടാകാവുന്ന ഒരു സാഹചര്യമാണ്. ഡൊമസ്റ്റിക് അബ്യൂസ് എന്ന് നാം വായിക്കുമ്പോൾ ആ വാക്കിന്റെ വിശാല അർത്ഥത്തിൽ തന്നെ നമുക്ക് അതിനെ തിരിച്ചറിയാനും മനസ്സിലാക്കാനും കഴിയണം).
19 കാരി പെൺകുട്ടി പഠിക്കാൻ മിടുക്കിയായിരുന്നുവെന്നും എന്നാൽ പഠനത്തിൽ പുറകിലായപ്പോൾ ആ കുട്ടിയുടെ അദ്ധ്യാപകർ കുട്ടിയോട് സംസാരിച്ചു കുട്ടിയ്ക്ക് എന്തോ മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടെന്നു ബന്ധുക്കളെ അറിയിച്ചു എന്നും ഒരു വാർത്ത കേട്ടു. എന്നിട്ടും കൃത്യമായി അതിന്റെ മേൽ ഒരു നടപടി ഉണ്ടാകാതെ ഇരിന്നിടത്തു അല്ലെ യഥാർത്ഥ കുഴപ്പം.
ആ പെൺകുട്ടി തന്റെ ഭർത്താവിന്റെ വീട്ടുകാരെയും ഭർത്താവിനേയും വീണ്ടും ബന്ധപ്പെടാൻ ശ്രമിച്ചു കൊണ്ടിരുന്നു. അത് എന്തിനാണ് ആ കുട്ടിയ്ക്ക് സ്വന്തം കാര്യം നോക്കി ഇറങ്ങി പോന്നൂടാരുന്നോ? എന്ന ചോദ്യവും കേട്ടൂ.
പക്ഷെ ആ കുട്ടിയെ അങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ചത് എന്താവാം?
ഇവിടെ ആണ് നിതയുടെ ജീവിതം പ്രസക്തമാകുന്നത്.
(പേരുകൾ സാങ്കല്പികമാണ്). അത് മറ്റൊരു കുറിപ്പായി ഇടാം.
(തുടരും ..)
See insights and ads
All reactions:
Anil Jose, Shamon Korattiyil Peter and 10 others

Comments

Popular posts from this blog

...

അവിവാഹിതയായ പെണ്ണ് പ്രണയത്തെ കുറിച്ച് എഴുതിയാൽ അവൾ പ്രണയിനി വിവാഹിതയായ പെണ്ണ് പ്രണയത്തെ കുറിച്ച് എഴുതിയാൽ അവൾക്ക് വിവാഹ പൂർവ ബന്ധം വിവാഹത്തിനും അപ്പുറം ജീവിതം ഉണ്ട് എന്നറിയുന്ന സ്വതന്ത്രയായ പെണ്ണ് പ്രണയത്തെ കുറിച്ച് കുറിച്ചാൽ അവൾ അപഥ സ്ഞ്ചാരിണ്ണി ഒരുവളുടെ നീരീക്ഷണങ്ങൾ അവൾ ആണ് എന്ന് തീർപ്പ് കൽപ്പിക്കുന്ന സമൂഹത്തിനു നമ്മുക്ക് തീകൊണ്ട് തീർത്ത ത്രീഡി കണ്ണട കൊടുക്കാം സമീറ* നീ കരയാതിരിക്കു. .......................... പേര് സാങ്കല്പ്പികം എങ്കിലും ആ കണ്ണീർ പരിചിതം

നിത III

  നിതയുടെ ജീവിതമാണ് കഴിഞ്ഞ കുറിപ്പിൽ എഴുതിയതു..അത് അനേകം നിതമാരുടെ ശബ്ദമായി തുടരുന്നു. പ്രമീളദേവിയുടെ അനുഭവത്തിൽ നിന്നാണ് നിതയെ ഓർത്തെടുത്തു അത് ഇവിടെ കുറിച്ച് തുടങ്ങിയത്. കുറച്ചു വര്ഷങ്ങളായി സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാത്തത് കൊണ്ട് ആരെങ്കിലും ഇത് വായിക്കുമോയെന്ന് പോലും ഉറപ്പില്ലായിരുന്നു. എന്നാൽ എവിടെയെങ്കിലും ഒരു നിതയോ ഒരു പ്രമീള ദേവിയോ ഉണ്ടെങ്കിൽ അതിൽ ഒരാളെങ്കിലും ഇത് വായിക്കണെമെന്നെ തോന്നിയുള്ളൂ. പക്ഷെ എന്നെ തേടി വന്ന മെസ്സേജുകളും കുറിപ്പുകളും നമ്മുടെ ഇടയിൽ എത്രയോ നിതമാരുണ്ടെന്നു അവർ നിശബദമാക്കപ്പെടുന്നത് ഏതാണ്ട് ഒരേ സാമൂഹിക കുടുംബവ്യവസ്ഥകളിലാണെന്നും എന്നോട് കഴിഞ്ഞ കുറെ ദിവസങ്ങളിൽ പറഞ്ഞു കൊണ്ടേയിരിക്കുന്നു. പലപ്പോഴും ഈ ഗാർഹിക പീഡനങ്ങളെ അതിന്റെ മാനസിക സംഘർഷങ്ങളെ അനിയന്ത്രിതമാക്കാൻ സഹായിക്കുന്നത്, ഇത്തരം കുറ്റവാളികളുടെ കുറ്റവാസനയുള്ളവരുടെ ഒപ്പം കൂടുന്ന ഫ്ലയിങ് monkeys എന്ന് വിളിക്കപ്പെടുന്ന സുഹൃത്തുക്കളുടെയും കുടുംബക്കാരുടെയും ഇടപെടലാണ് എന്ന വേദനയാവർത്തിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സംസാരിച്ച പെൺകുട്ടികൾ ഏറെയും പറഞ്ഞത് ഈ ചുറ്റിനുമുള്ള ഉപഗ്രഹങ്ങളെയാണ് അവർ പലപ്പോഴും അവരുടെ പാനിക്...

ഓര്‍മ്മയിലെ മഴക്കാലങ്ങള്‍.

Rain for cam Originally uploaded by Deepa.Praveen മഴ മിക്കപ്പോഴും കൌതുകവും കൂട്ടും ആകാറുണ്ട്..ചിലപോള്‍ നമ്മോടു ഒപ്പം സഞ്ചരിക്കാരും.. എന്റെ ഒപ്പം നടന്ന ഒരു മഴയെ കുറിച്ച്... ഞാന്‍ ഒരു സെമിനാറിന് ഒറിസയില്‍ എത്തിയതായിരുന്നു..ഒരു വേനല്‍ കാലത്തിന്റെ എല്ലാ രൌദ്രതയും ഒരുമിച്ചു അറിയാന്‍ കഴിയും ഒറിസയില്‍. കാലത്ത് 4 മണിക്ക് തലയ്ക്കു മുകളില്‍ ഉദിച്ചു നില്‍ക്കുന്ന സൂര്യന്‍ വൈകുന്നേരംഎട്ടു മണി കഴിഞ്ഞാലും എനിക്ക് വീട്ടില്‍ പോകാന്‍ മനസില്ല എന്ന് പറഞ്ഞു മാനത്ത് തന്നേയ് ഉ‌ണ്ടാവും.ആ സമയം കൊണ്ട് നമ്മള്‍ ഒരു അര കിണര്‍ വെള്ളം കുടിച്ചു തീര്‍ത്തിട്ട് ഉണ്ടാവും..ഒരു മഴ കാറ് എങ്കിലും കാണാന്‍ നമ്മള്‍ നേര്ച്ച നേര്‍ന്നു പോകുന്ന സമയം.എത്രയും പെയ്ട്ടന്നു നാട് എത്തിയാല്‍ മതി എന്ന് പ്രാര്‍ഥിച്ചു കഴിഞ്ഞ നിമിഷങ്ങള്‍. അപ്പോഴാ അടുത്ത ശുഭ വാര്‍ത്ത‍,കല്കട്ടയില്‍ കൂടി ഒരു ദിവസം പോകേണ്ടി വരും. ഭുവനേശ്വര്‍ ഡെയിലി യില്‍ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാതെ ഒരു യാത്ര,കൂടെ ഉള്ളത് ഒന്ന് മേഘാലയന്‍ സുഹൃത്ത്‌ മയി(അയമ്മയുടെയ് എ.ടി.എം കാര്‍ഡ് പണി മുടക്കില്‍ ആയ ടെന്‍ഷന്‍),നാട്ടില്‍ തിരിച്ചു എത്തിയിട്ട് മറ്റു ഒരു പാ...