*****************************
രംഗം: കുട്ടിയേ ആദ്യമായി സ്കൂളിൽ വിട്ടു കാലത്തു മുതൽ മൂക്ക് പിഴിഞ്ഞിരിക്കുന്ന അമ്മ.
മൂന്ന് മണിക്കൂർ കഴിഞ്ഞു കുട്ടിയെ വിളിക്കാൻ ചെന്നോളാൻ സ്കൂളുകാര് പറഞ്ഞാലും രാവിലെ മുതൽ തന്നെ സ്കൂളിന്റെ വെളിയിൽ കാവൽ ഇരിക്കാൻ അമ്മിണികുട്ടി റെഡിയായിരുന്നു.
എന്നാൽ ചില തൽപരകക്ഷികളുടെ ഇടപെടലും ഭീഷണിയും കാരണം 11.30 വരെ പിടിച്ചിരുന്നു.
12.45 നു വിടുന്ന സ്കൂളിന് വാത്തുക്കലേയ്ക്കു ഓടുന്ന അമ്മ.
നല്ലൊന്നാന്തരം ഒരു മല തന്നെ കയറണം.
നല്ലൊന്നാന്തരം ഒരു മല തന്നെ കയറണം.
എന്നാൽ കൂട്ടുകാരി 'ഈ ലോകത്തിനു എന്ത് സംഭവിച്ചു എന്ന് ആവലാതിപ്പെട്ടിരുന്നത് കൊണ്ട്, ധാർമിക രോക്ഷം കൊടുത്ത adrenaline rush കാരണം കുന്നൊക്കെ ഓടി കേറുന്ന അമ്മിണികുട്ടി.
അതിനിടയിൽ ഒത്തിരി പൂവും ചെടിയുമുള്ള പൂന്തോട്ടത്തിൽ ഇരുന്നു പുല്ലുപറിക്കുന്ന മദാമ്മ യെ കണ്ടു ഒരു സഡൻ ബ്രേക്ക്.
ദൈവമേ ഈ മദാമ്മയെ സോപ്പിട്ടു ഇനി വരുന്ന ദിവസങ്ങളിൽ ഈ ചെടികളിൽ നല്ലൊരു പങ്കു വീട്ടിലെത്തിക്കാനുള്ള എല്ലാ കുരുട്ടുബുദ്ധിയും എനിക്ക് തരണേ?' എന്ന് അറിയാതെ പറഞ്ഞ മനസിന് കൺട്രോൾ കണ്ടോൾ ഇമോഷണൽ അലെർട് കൊടുത്തു അമ്മിണികുട്ടി മലകയറ്റം തുടരുന്നു.
അങ്ങനെ 12 നു മുന്നേ സ്കൂൾ ഗേറ്റ് ഇൽ അവിടെ ആരുവില്ല.
അമ്മിണികുട്ടി സെന്റി മോഡ് ഓൺ ചെയ്തു. സെന്റി സ്റ്റാറ്റസ് ഇടാൻ ഫേസ്ബുക് നോക്കുമ്പോ റേഞ്ച് നഹി നഹി.
വേറെ ഒന്നും ചെയ്യാൻ ഇല്ലാതെ കോട്ടിന്റെ അറ്റത്തു കഴിഞ്ഞ ഒരു വർഷമായി പിടിച്ചിരിക്കുന്ന പുല്ലും വൈക്കോലും കൈ കൊണ്ട് ചുരുണ്ടികളയാൻ ശ്രമിക്കുന്ന യുവതി (അമ്മിണികുട്ടി തന്നെ. ശരിയ്ക്കും യുവതിയാണ് :) ). ഇങ്ങനെ സമയം കിട്ടുമ്പോഴല്ലേ ഇത്തരം മരാമത്തു പണികൾ ചെയ്യാൻ പറ്റൂ. അപ്പോഴാണ് അയാളുടെ വരവ്.
കോട്ടും സൂട്ടുമൊക്കെയിട്ട് ആറടി ഉയരത്തിൽ കൈയിൽ മൊബൈലും പിടിച്ചു അയാള് അമ്മിണികുട്ടിയുടെ അടുത്തുള്ള ബെഞ്ചിൽ വന്നിരുന്നു.
യുവതിയെ നോക്കി ചിരിച്ചു എന്നിട്ട് : നമ്മൾ നേരത്തെയാണ് എന്ന് തോന്നുന്നു.
യുവതി: മനസ്സിൽ (എന്നോട് മിണ്ടാൻ വരരുത് ഞാൻ സെന്റി മോഡാണ് ഞാൻ ഇപ്പൊ കരയുവേ)
യുവതി: മനസ്സിൽ (എന്നോട് മിണ്ടാൻ വരരുത് ഞാൻ സെന്റി മോഡാണ് ഞാൻ ഇപ്പൊ കരയുവേ)
പുറമെ: ഉവ്വ്.
അയാൾ ഫേസ്ബുക്കിൽ കുത്തികൊണ്ട് : എന്റെ മോളും.
(യുവതി അയാളുടെ മൊബൈലിലേയ്ക് ഒളിഞ്ഞു നോക്കി, 4 നോട്ടിഫിക്കേഷൻ).
യുവതി അയാളെ രൂക്ഷമായി നോക്കി
മനസ്സിൽ : എന്താണ് ഹേ നമ്മുടെ പിള്ളാര് ഈ ക്രൂര കാരാഗൃഹത്തിൽ (പ്രീസ്‌കൂൾ) അടച്ചിരിക്കുമ്പോ അതിനകത്തു കിടന്നു നിലവിളിക്കുമ്പോ നമ്മൾ പുറത്തിരുന്നു ഫേസ്ബുക്കിൽ കുത്തി കളിക്കാവോ? നിങ്ങൾ ഇത്ര ക്രൂരനാണോ?
മനസ്സിൽ : എന്താണ് ഹേ നമ്മുടെ പിള്ളാര് ഈ ക്രൂര കാരാഗൃഹത്തിൽ (പ്രീസ്‌കൂൾ) അടച്ചിരിക്കുമ്പോ അതിനകത്തു കിടന്നു നിലവിളിക്കുമ്പോ നമ്മൾ പുറത്തിരുന്നു ഫേസ്ബുക്കിൽ കുത്തി കളിക്കാവോ? നിങ്ങൾ ഇത്ര ക്രൂരനാണോ?
നാഗവല്ലി അലിയ്ക്കു ആഭരണം വാങ്ങാൻ വിടാത്തപ്പോ നകുലനെ നോക്കുന്ന പോലെ ഒരു നോട്ടം വെച്ച് കൊടുത്തു യുവതി. അത് കണ്ട് പേടിച്ചിട്ടോ എന്തോ അയാള് മൊബൈൽ കോട്ടിന്റെ പോക്കറ്റിൽ ഇട്ടു.
പേടിമാറ്റാൻ അയാള് അയാള് യുവതിയുമായി സംസാരിക്കാം എന്ന് തീരുമാനിച്ചു. (ചിലര് അങ്ങനെ ചെയ്യാറുണ്ടല്ലോ )
അയാള് ചിരിച്ചു കൊണ്ട് : ഇപ്പൊ കുട്ടികളെ വിടും വെറുതെ ടെൻഷൻ അടി കണ്ട
യുവതി :
മനസ്സിൽ ( എന്റെ കൊച്ചാണ് ഹേ അതിനകത്തു കരഞ്ഞു വിളിച്ചു. ഞാൻ ഒരു കണ്ണിൽ ചോരയുള്ള അമ്മയാണ് എനിക്ക് വേദനിക്കും ഹ്മ് )
മനസ്സിൽ ( എന്റെ കൊച്ചാണ് ഹേ അതിനകത്തു കരഞ്ഞു വിളിച്ചു. ഞാൻ ഒരു കണ്ണിൽ ചോരയുള്ള അമ്മയാണ് എനിക്ക് വേദനിക്കും ഹ്മ് )
പുറമേയ്ക്ക് : എന്നാലും മോന് വിശന്നു കാണുവോ.
അയാള് : അവര് ഇടക്ക് ഒരു ഫുഡ് ബ്രേക്ക് കൊടുക്കും.
യുവതി:
മനസ്സിൽ : (നാഴിയ്ക്കയ്ക് നാപ്പതു വട്ടം ബിസ്‌ക്കറ് ചോദിക്കുമ്പോ ഒരു ബിസ്കറ്റ് നുറുക്കിയത് കൊടുത്തു അത് തിന്നോണ്ടു പിന്നേം പിന്നേം എന്റെ പുറകെ നടക്കുന്ന ചെറുക്കനാ ചെറുക്കനാ)
മനസ്സിൽ : (നാഴിയ്ക്കയ്ക് നാപ്പതു വട്ടം ബിസ്‌ക്കറ് ചോദിക്കുമ്പോ ഒരു ബിസ്കറ്റ് നുറുക്കിയത് കൊടുത്തു അത് തിന്നോണ്ടു പിന്നേം പിന്നേം എന്റെ പുറകെ നടക്കുന്ന ചെറുക്കനാ ചെറുക്കനാ)
പുറമേയ്ക്ക് : വിത്ത് മൂക്കു പിഴിയാൽ : എന്നാലും കുട്ടികൾക്ക് ഈ ടൈം ടേബിൾ വെച്ചു ഭക്ഷണം അവർക്കു വിശന്നല്ലോ. കരയുന്നത് വിശന്നിട്ടാണെങ്കിലോ?
സായിപ്പിന്റെ മുഖം ഒന്ന് വാടിയോ:
യുവതി ടെമ്പോക്കൂട്ടി : (വിത്ത് ഏങ്ങലടി) ശൂ ശൂ ഉടുപ്പിൽ ഒഴിച്ചാലോ. മൂത്രം ഒഴിക്കാൻ പോകാൻ ഒന്നും പറയാറായിട്ടില്ല.
സായിപ്പു ചുറ്റും നോക്കുന്നു.
സായിപ്പു ഇരുന്നിടത്തു നിന്ന് എണീറ്റു കൈ കൂട്ടി തിരുമി നടക്കാൻ തുടങ്ങി.
എന്നിട്ട് : 'ഏയ് അതിനൊക്കെ അവിടെ ആയമാര് ഉണ്ട്.'
യുവതി : വിത്ത് ഗത് ഗതം : ഉണ്ടായിക്കോട്ടെ. എന്നാലും എങ്ങാനും അറിയണ്ടു ഉടുപ്പിൽ മൂത്രം ഒഴിച്ച് പോയാൽ അവർക്കു നാണക്കേട് തോന്നൂല്ലേ?
സായിപ്പു പതിയെ കുറച്ചു മാറി നില്കുന്നു. മുഖം വിഷമം കൊണ്ടാണോ ദേഷ്യം കൊണ്ടാണോ കുറച്ചു തുടുത്തിട്ടുണ്ട്.
സായിപ്പിനെ പിന്തുടർന്ന് യുവതി: 'അല്ല ശരിയ്ക്കും കുട്ടികൾക്ക് നാണക്കേട് തോന്നുന്നില്ലേ ഡോണ്ട് ദേ ഫീൽ embarrassed. അതും വീട്ടിൽ നിന്നു ആദ്യം മാറി നിൽക്കുന്ന കുട്ടികൾ.' (മൂക്കു പിഴിയൽ വിത്ത് ചുമ)
സായിപ്പ് ഇടറിയ സ്വരത്തിൽ : ഏയ്
അതാ ഡോർ തുറക്കുന്നു. ഒരു മാലാഖയെ പോലെ ഓടി വരുന്നത് സായിപ്പിന്റെ കുഞ്ഞു മകൾ ആണ്. കുട്ടി കരയുകയാണ്. അല്ല കുട്ടിയല്ല കുട്ടിയെ കെട്ടി പിടിച്ചു സായിപ്പു കരയുകയാണ്.
അയ്യോ എന്റെ പുത്രൻ അമ്മിണികുട്ടി അകത്തേയ്ക് ഓടി . ഇനി കരയാനുള്ള ഊഴം തന്റെയാണ്.
'എവിടെ നീ പുത്രാ ?' വരൂ നമുക്കും കെട്ടിപിടിച്ചു പൊട്ടിക്കരയാം. രാവിലത്തെ അമ്മയുടെ പെർഫോമൻസ് ഓർക്കുന്ന ആയമാർ ഒരു റോൾ ഫേസ് tissue പേപ്പറുമായി കണ്ണീരൊപ്പാൻ റെഡിയായി നിൽപ്പുണ്ട്.
എവിടെ നീ പുത്രാ?
സോറി പുത്രൻ ബിസിയാണ്. പുതുതായി കിട്ടിയ രണ്ടു സ്ത്രീ സുഹൃത്തുക്കളെ നേഴ്‌സറി പാട്ടു പാടി ഡാൻസ് കളിച്ചു, നഴ്സറി ഒരു ഡാൻസ് ഫ്ലോർ ആക്കുകയാണ്.
"ഓൾഡ് മാക് ഡൊണാൾഡ് ഹാഡ് ആ ഫാം ഈയ ഇയ്യ...യോ.."
ആയ : രാവിലെ തുടങ്ങിയതാണ്.
അമ്മ പ്ലിങ് മുഖത്തിൽ ഉവ്വോ ?
അമ്മ പ്ലിങ് മുഖത്തിൽ ഉവ്വോ ?
അമ്മയുടെ തല വെട്ടം കണ്ടതും ഒരു ചെറിയ കുപ്പിയിൽ നിറയെ കിലുക്കമുള്ള എന്തോ ഒരു സാധനവുമായി ഓടി വരുന്നു. (നഴ്സറിക്കാര് കൊടുത്തതാണ്)
അമ്മെ ഇത് കണ്ടോ?
അത് കണ്ട അമ്മ ആവേശകുമാരി. 'കളിക്കാനുള്ളതാണോ ഇങ്ങു താടാ ചെറുക്കാ നോക്കട്ടെ.'
മകൻ : അമ്മെ വീട്ടിൽ പോയിട്ട് നോക്കാം (ആക്രാന്തം കാണിച്ചു മാനം കെടുത്തല്ലേ മാതേ എന്ന് അർദ്ധം)
അങ്ങനെ സമ്മാനം കിട്ടിയ ആവേശത്തിൽ കരയാൻ മറന്ന അമ്മയും കുഞ്ഞും യോദ്ധായിലെ അശോകനെയും ഉണ്ണികുട്ടനെയും പോലെ നഴ്സറിയിൽ നിന്ന് പുറത്തുകടക്കുമ്പോൾ സായിപ്പ് അപ്പുക്കുട്ടനെ പോലെ ഒരു സൈഡിൽ ഇരുന്നു കണ്ണ് തുടക്കുകയാണ് സുഹൃത്തുക്കളെ.
അപ്പോൾ യുവതി മനസ്സിൽ പറഞ്ഞു
'ഐ ആം ദി സോറി കൊച്ചിന്റെ അച്ഛാ . നിങ്ങൾ ഇത്ര ലോല ഹൃദയനാണ് എന്ന് ഞാൻ അറിഞ്ഞില്ല. നമ്മുക്ക് നാളെയും കാണേണ്ടതല്ലേ'
യുവതി ആ സായിപ്പിനെ നോക്കി, ലൈഫ് ഈസ് ബ്യൂട്ടിഫുളിൽ മോഹൻലാൽ റിസബാബയെ നോക്കി ചിരിക്കുന്നത് പോലെ ചിരിച്ചു.
ശേഷം അമ്മിണികുട്ടി ഏതോ ഒരു മദാമ്മകുട്ടിയുടെ പുറകെ ഓടിയ മകന്റെ പിന്നാലെ സ്കൂൾ ബാഗും വാട്ടർ ബോട്ടിലും കോട്ടും കുടയും എടുത്തു പാഞ്ഞു...
"ആംഗു ..നിക്കടാ അവിടെ...അമ്മയാടാ പറയുന്നേ നിക്കട അവിടെ..."
#Amminikutti stories.
Lifeandreflections
Comments