ഞാൻ പ്രണയത്തിലാണ്.
*********************
*********************
എന്നിലേയ്ക്ക് നീണ്ടു വരുന്ന കണ്ണുകളോർമ്മിപ്പിച്ചു
ഞാൻ പ്രണയത്തിലാണെന്നു.
അവരുടെ ചോദ്യങ്ങളിൽ ഒളിഞ്ഞു തെളിഞ്ഞു വന്ന പരിഹാസമോർമ്മിപ്പിച്ചു
ഞാൻ പ്രണയത്തിലാണെന്ന്.
അടുക്കളപ്പുറത്തെ അടക്കം പറച്ചിലുകൾ ഊട്ടിഉറപ്പിച്ചു
ഞാൻ പ്രണയത്തിലാണെന്ന്.
ഞാൻ കടന്നു പോകുന്ന വഴികൾക്കു
അപ്പുറമുള്ള ഇരുട്ടിൽ നിന്നു
എന്റെ പേര് ചേർത്ത് അറപ്പോടെ അവര് പറഞ്ഞു
അവള് പ്രണയത്തിലാണെന്ന്
ജാരനെ കണ്ടു പിടിക്കാൻ,
അവരെന്നെ പിന്തുടർന്നു,
ഞാൻ നടക്കുന്ന ഇടവഴികളിൽ
അവർ നിഴലായി.
അവർക്കൊപ്പം ഞാനും എന്നോട് തന്നെ ചോദിച്ചു കൊണ്ടിരുന്നു
ആരാണയാൾ?
'എന്റെ രഹസ്യക്കാരൻ?'
ആരെയും കണ്ടെത്താതെ വന്നപ്പോൾ
ഞാൻ എന്റെ തന്നെ ചിത്രമുള്ള
താലിയെടുത്തണിഞ്ഞു
അതെ ഞാൻ പ്രണയത്തിലാണ് അഗാധമായി
തീവ്രമായി ഞാൻ എന്നെ പ്രണയിക്കുന്നു.
ഞാൻ പ്രണയത്തിലാണെന്നു.
അവരുടെ ചോദ്യങ്ങളിൽ ഒളിഞ്ഞു തെളിഞ്ഞു വന്ന പരിഹാസമോർമ്മിപ്പിച്ചു
ഞാൻ പ്രണയത്തിലാണെന്ന്.
അടുക്കളപ്പുറത്തെ അടക്കം പറച്ചിലുകൾ ഊട്ടിഉറപ്പിച്ചു
ഞാൻ പ്രണയത്തിലാണെന്ന്.
ഞാൻ കടന്നു പോകുന്ന വഴികൾക്കു
അപ്പുറമുള്ള ഇരുട്ടിൽ നിന്നു
എന്റെ പേര് ചേർത്ത് അറപ്പോടെ അവര് പറഞ്ഞു
അവള് പ്രണയത്തിലാണെന്ന്
ജാരനെ കണ്ടു പിടിക്കാൻ,
അവരെന്നെ പിന്തുടർന്നു,
ഞാൻ നടക്കുന്ന ഇടവഴികളിൽ
അവർ നിഴലായി.
അവർക്കൊപ്പം ഞാനും എന്നോട് തന്നെ ചോദിച്ചു കൊണ്ടിരുന്നു
ആരാണയാൾ?
'എന്റെ രഹസ്യക്കാരൻ?'
ആരെയും കണ്ടെത്താതെ വന്നപ്പോൾ
ഞാൻ എന്റെ തന്നെ ചിത്രമുള്ള
താലിയെടുത്തണിഞ്ഞു
അതെ ഞാൻ പ്രണയത്തിലാണ് അഗാധമായി
തീവ്രമായി ഞാൻ എന്നെ പ്രണയിക്കുന്നു.
ദീപപ്രവീൺ
Comments