Skip to main content

കോട്ടയത്തെ കാപ്പികടകള്‍ /കാപ്പികോപ്പയിലെ ഓര്‍മ്മ കൊടുങ്കാറ്റ്

കോട്ടയത്തെ കാപ്പികടകള്‍ /കാപ്പികോപ്പയിലെ ഓര്‍മ്മ കൊടുങ്കാറ്റ് :)
...............
നല്ല ഫില്‍റ്റര്‍ കോഫി കുടിച്ചിട്ടുണ്ടോ എന്ന ശ്രീമാന്‍ ജയറാം സുബ്രഹ്മണ്യത്തിന്റെ ചോദ്യം ഒരു വലിയ കാപ്പിക്കപ്പു നിറയേ കാപ്പി ഓര്‍മ്മകളെയാണ് മുന്നില്‍ എത്തിച്ചതു.
അതില്‍ നല്ലൊരു പങ്കും കോട്ടയം പട്ടണവുമായിബന്ധപ്പെട്ട് കിടക്കുന്നു.
കോട്ടയത്തെ ഓരോ കാപ്പി വിളമ്പുന്ന കടയും തന്നിരുന്നത് ഓരോ രുചികളായിരുന്നു.
അതിനെ കുറിച്ചു.
................
കോട്ടയത്ത്‌ തിരുനക്കര അമ്പലത്തിനു അടുത്തു ഒരു ബ്രാഹ്മിന്‍സ് ഹോട്ടല്‍/ ചായകട ഉണ്ടാരുന്നു. ഇലയില്‍ ഊണ് കിട്ടുന്ന, നല്ല ദോശയും ചമ്മന്തിയും ഫില്‍റ്റര്‍ കോഫിയും കിട്ടുന്ന ഒരു നല്ല ന്യായവില ഷോപ്പ്..അത് ഇപ്പോഴും അവിടെ തന്നെ ഉണ്ടോ ആവോ?അവിടുത്തെ കാപ്പിക്ക് ഒരു പ്രത്യേക സ്വാദായിരുന്നു.
കോട്ടയം പട്ടണത്തിനു അതിന്റെതായ ചില തനതു രുചികളുണ്ട്. അതില്‍ ഒന്നായിരുന്നു ഈ പറഞ്ഞ ചായക്കട. അത് പോലെ ഒന്നാണ് കോഫീ ഹൌസ്ന്റെ ആ പഴയ കെട്ടിടത്തിലെ ചൂടില്‍ അവര്‍ വിളമ്പുന്ന cutletഉം മസാലദോശയും ഉഴുന്ന് വടയും. എന്നാല്‍ കോഫീഹൌസേലെ കാപ്പിക്ക് മറ്റൊരു രുചിയാണ്.
ഈ കോഫീ ഹൌസ് നും കുറച്ചു അപ്പുറത്ത് നോര്‍ത്ത് ഇന്ത്യന്‍താളി വിഭവങ്ങള്‍ കിട്ടുന്ന ഒരു restaurant ഉണ്ടായിരുന്നു. താലി എന്ന് തന്നേ ആണ് അതിന്റെ പേര് എന്നാണ് എന്റെ ഓര്‍മ്മ, അവിടെയും കാപ്പി കിട്ടും, എന്നാല്‍ അതിനു ഒരു തരം വെള്ള രുചിയാണ്.
ആര്യാസ് ആര്യഭവന്‍. കൊത്തുപൊറോട്ട വേണോ വെജ് പുലാവ് വേണോ, ഊത്തപ്പം വേണോ എന്നൊകെ സംശയിച്ചാലും കാപ്പിടെ കാര്യത്തില്‍ no confusion. ആര്യാസിലെ കൊത്തുപൊറോട്ടയ്ക്ക് അന്നൊക്കെ ഒരു തരം ബീറ്റ്രൂട്ടിന്റെ നിറമായിരുന്നു. എന്നാല്‍ അവിടുത്തെ ചില്ലി ഗോപി. അമ്മോ എന്താ സ്വാദു?
Rangoli എന്ന് പറഞ്ഞ ഒരു restaurant ഉണ്ടായിരുന്നു, ksrtc ബസ്‌ standലേയ്ക്ക് പോകുന്ന വഴിയ്ക്ക്. അവിടെയും നല്ല നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങള്‍ കിട്ടിയിരുന്നു, എന്നാല്‍ കാപ്പി അത് അത്ര കേമമല്ലാരുന്നു.
നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങളെ കുറിച്ചു പറയുമ്പോ Punjabi restaurant അവിടുത്തെ രുമാലി റൊട്ടി ചിക്കന്‍ ടിക്ക അതൊക്കെ എങ്ങനെ പറയാതെ പോകും?
കോഫീ ഹൌസ് ലേയും പഞ്ചാബി restaurant ലേയും ബിരിയാണി കളെ സ്നേഹിച്ചിരുന്നു എങ്കിലും ബിരിയാണി പ്രണയമായി മാറുന്നത് ബെസ്റ്റ് ലേ ബിരിയാണി ആകുമ്പോഴാ. കായിക്കന്റെ ബിരിയാണിയും കോഴികോടന്‍ ബിരിയാണിയും പലരും പേരുമയായി പറയുമ്പോ നമ്മള്‍ തിരിച്ചു ചോദിചിരുന്നത് ബെസ്റ്റ് ലെ ബിരിയിണാ കഴിച്ചിട്ടുണ്ടോ എന്നാ :)
ചില unusual നല്ല കാപ്പി കിട്ടുന്ന സ്ഥലങ്ങള്‍ ഉണ്ടായിരുന്നു കോട്ടയത്ത്‌: അതില്‍ ഒന്നാണ് സിവില്‍ സ്റ്റേഷന്‍ നു ഉള്ളില്‍ ഉള്ള ചെറിയ പെട്ടി കട മാതിരിയുള്ള സെറ്റ് അപ്പ്‌. അവിടേ കിട്ടുന്ന കാപ്പിയ്കും ഹോര്‍ലിക്സ് നും ഒരു പ്രത്യേക സ്വാദയിരുന്നു.
പിന്നെ മെഡിക്കല്‍ സെന്റര്‍ അവിടേ കിട്ടിയിരുന്നു ഒളന്‍ വെള്ളം എന്ന് കളിയാക്കി വിളിച്ചിരുന്ന കാപ്പി. എന്നാല്‍ രുചിയില്‍ അവന്‍ ഒന്നും പിന്നില്‍ ആലായിരുന്നു കേട്ടോ.
പിന്നെ റയില്‍വേ സ്റ്റേഷന്‍ കാന്റീന്‍ ലേ കാപ്പി, അതിനു കാത്തിരിപ്പിന്റെ സുഖം കൂടി ഉണ്ടായിരുന്നു പലപ്പോഴും :)
എന്നാല്‍ ഏറ്റവും കൂടുതല്‍ കാപ്പി കുടിച്ചത്, അത് ഇവിടെ നിന്നായിരുന്നു?
Rainbow എന്ന കൊച്ചു ചായക്കട. രാഷ്ടീയവും പ്രണയവും ജീവിതവും ചര്‍ച്ച ചെയ്തു കയ്യിലെ ചില്ലറ പൈസ പങ്കിട്ടു നമ്മള്‍ വാങ്ങി പങ്കിട്ടു കുടിച്ചിരുന്ന ആ നിറയേ പതയുള്ള കാപ്പിയോളം, ആത്മാവിനെ ചൂട് പിടിപ്പിക്കുന്ന ഒരു കാപ്പി ഓര്‍മ്മയില്ല.
അപ്പൊ എല്ലാ കാപ്പി ഓര്‍മ്മകളും കൂടെ കൂട്ടി ഞാന്‍ പോയി ഒരു ചുക്ക് കാപ്പി കൂടി കുടിക്കട്ടെ. നന്ദി, മനസ്സു കൊണ്ട് ഒരു കാപ്പി കപ്പിന് അപ്പുറം എന്ന പോലെ എന്റെ മുന്നില്‍ ഇരുന്ന തന്ന എല്ലാ കാപ്പി പ്രേമി ചെങ്ങതികള്‍ക്കും. :)
Cheers
Deepa Praveen Madhu
P.S : പിന്നെ കരിമ്പിന്‍കാല പോലെയുള്ള രുചികൂട്ടിന്റെ മറ്റൊരു ദേവലോകത്തേയ്ക്ക് തല്‍ക്കാലം പോകുന്നില്ല. പോയാല്‍ ഈ കുറിപ്പ് ഇവിടം കൊണ്ട് ഒന്നും തീരില്ല. :)

Comments

Popular posts from this blog

നിത III

  നിതയുടെ ജീവിതമാണ് കഴിഞ്ഞ കുറിപ്പിൽ എഴുതിയതു..അത് അനേകം നിതമാരുടെ ശബ്ദമായി തുടരുന്നു. പ്രമീളദേവിയുടെ അനുഭവത്തിൽ നിന്നാണ് നിതയെ ഓർത്തെടുത്തു അത് ഇവിടെ കുറിച്ച് തുടങ്ങിയത്. കുറച്ചു വര്ഷങ്ങളായി സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാത്തത് കൊണ്ട് ആരെങ്കിലും ഇത് വായിക്കുമോയെന്ന് പോലും ഉറപ്പില്ലായിരുന്നു. എന്നാൽ എവിടെയെങ്കിലും ഒരു നിതയോ ഒരു പ്രമീള ദേവിയോ ഉണ്ടെങ്കിൽ അതിൽ ഒരാളെങ്കിലും ഇത് വായിക്കണെമെന്നെ തോന്നിയുള്ളൂ. പക്ഷെ എന്നെ തേടി വന്ന മെസ്സേജുകളും കുറിപ്പുകളും നമ്മുടെ ഇടയിൽ എത്രയോ നിതമാരുണ്ടെന്നു അവർ നിശബദമാക്കപ്പെടുന്നത് ഏതാണ്ട് ഒരേ സാമൂഹിക കുടുംബവ്യവസ്ഥകളിലാണെന്നും എന്നോട് കഴിഞ്ഞ കുറെ ദിവസങ്ങളിൽ പറഞ്ഞു കൊണ്ടേയിരിക്കുന്നു. പലപ്പോഴും ഈ ഗാർഹിക പീഡനങ്ങളെ അതിന്റെ മാനസിക സംഘർഷങ്ങളെ അനിയന്ത്രിതമാക്കാൻ സഹായിക്കുന്നത്, ഇത്തരം കുറ്റവാളികളുടെ കുറ്റവാസനയുള്ളവരുടെ ഒപ്പം കൂടുന്ന ഫ്ലയിങ് monkeys എന്ന് വിളിക്കപ്പെടുന്ന സുഹൃത്തുക്കളുടെയും കുടുംബക്കാരുടെയും ഇടപെടലാണ് എന്ന വേദനയാവർത്തിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സംസാരിച്ച പെൺകുട്ടികൾ ഏറെയും പറഞ്ഞത് ഈ ചുറ്റിനുമുള്ള ഉപഗ്രഹങ്ങളെയാണ് അവർ പലപ്പോഴും അവരുടെ പാനിക്...

...

അവിവാഹിതയായ പെണ്ണ് പ്രണയത്തെ കുറിച്ച് എഴുതിയാൽ അവൾ പ്രണയിനി വിവാഹിതയായ പെണ്ണ് പ്രണയത്തെ കുറിച്ച് എഴുതിയാൽ അവൾക്ക് വിവാഹ പൂർവ ബന്ധം വിവാഹത്തിനും അപ്പുറം ജീവിതം ഉണ്ട് എന്നറിയുന്ന സ്വതന്ത്രയായ പെണ്ണ് പ്രണയത്തെ കുറിച്ച് കുറിച്ചാൽ അവൾ അപഥ സ്ഞ്ചാരിണ്ണി ഒരുവളുടെ നീരീക്ഷണങ്ങൾ അവൾ ആണ് എന്ന് തീർപ്പ് കൽപ്പിക്കുന്ന സമൂഹത്തിനു നമ്മുക്ക് തീകൊണ്ട് തീർത്ത ത്രീഡി കണ്ണട കൊടുക്കാം സമീറ* നീ കരയാതിരിക്കു. .......................... പേര് സാങ്കല്പ്പികം എങ്കിലും ആ കണ്ണീർ പരിചിതം

ഏറെ പ്രിയപ്പെട്ട നിനക്കായി

നീ എന്ന ജീവന്റെ അഗ്നിയാവുന്നത് ഞാന്‍ എന്ന വാഴ്വിന്റെ നേരര്‍ദ്ധമല്ലെ? ഒരോതുടിപ്പും കിതപ്പും കുതിപ്പും..... യാനങ്ങളിലേ വിയര്‍പ്പിന്‍ ചവര്‍പ്പും...... എന്റെ കണ്ണീര് കൊളുത്തികിടക്കുന്ന വെളുത്ത വ്രുത്തതിന്‍ കറുത്ത സത്യങ്ങളും...... എനെ ഉറക്കികിടത്താന്‍ കൊതിക്കും നേര്‍ത്തുവിളറിയ വയറിന്‍ തണുപ്പും... ആരൊരാള്‍ കാത്തു വെയ്പ്പു എനിക്കായി? ആരെന്റെ നെറുകയില്‍ ചുണ്ടമര്‍ത്തുന്നു? എത് കരങ്ങളില്‍ ഞാന്‍ ലയിക്കുന്നു? ആരെന്റെ കാ‍തില്‍ നാമക്ഷരം ചൊല്ലുന്നു? ഏത് മിഴിയില്‍ ഞാന്‍ മാണിക്ക്യമാവുന്നു? ജീവ്ന്റെ അര്‍ദ്ധവും വ്യാപ്ത്തിയുമാവുന്നു? നീയണതെല്ലാം ഞാന്‍ എന്ന വാഴവ് നീയാണതമേ..ഞാന്‍ എന്ന സത്യം നിനക്കയി ഞാന്‍ തഥാഗതയാകാം ആത്മാവില്‍ നിന്നെ ചിരം പ്രതിഷ്ടിക്കുവാന്‍ സ്വപനങ്ങളില്‍ നിന്നെ ഗര്‍ഭം ധരിക്കാം എങ്കിലും ഭദ്രേ വളിര്‍ത്തിയെടുക്കുവാന്‍ നീ പോറ്റിയപോലെ നിന്നെ പുലര്‍ത്തുവാന്‍... പേറ്റു നോവിന്റെയും പോറ്റു നോവിന്റെ യും... കൂട്ടിയാല്‍ കൂടാ കടം തീര്‍ത്തെടുക്കുവാന്‍ എത്ര ജന്മം ഞാന്‍ മനസ്സില്‍ ചുമക്കണം ഇത്തിരി കുങ്കുമ പൊട്ടിന്‍ സുഗന്ധവും... താരാട്ടു പാട്ടിന്റെ പതിഞ്ഞൊരാ ഇണവും... ജന്മം മുഴുവനെനിക്കായി ഉഴിഞ്ഞിട്ട നിന്റെ സ...