ഓരം പറ്റിനിൽപ്പവർ
************
************
എന്നെ മാറ്റി നിറുത്തിയപ്പോൾ
മാറി നിന്നത് ഒരു സമൂഹമായിരുന്നു.
എന്നെ പരിഹസിച്ചപ്പോൾ
അപഹാസ്യരായത്
ഒരു ജനതതിയായിരുന്നു
എന്നെ മുറിപ്പെടുത്തിയപ്പോൾ
മുറിവേറ്റത്ത്
മറ്റ് മനസ്സുകളിൽ കൂടിയായിരുന്നു
അത് കൊണ്ട് തന്നെ
എന്റെ ഓരോ വാക്കും
ഒഴിവാക്കപ്പെടുന്നവന്റെഗർജനമാണ്
അത് ഗോപുരങ്ങളെ തകർക്കും,
മുറിവേറ്റപെട്ടവരുടെ
നിശബ്ദരോദനം
ശബ്ദമായിമാറുന്ന
അനിവാര്യതയിൽ
കാലങ്ങളുടെ സഹനത്തിന്റെ ചൂളയിൽ
തപം ചെയിതിരുന്ന
എന്റെയും
അവരുടേയും
നീതിക്കായുള്ള പോരാട്ടം
പുതിയ ഭൂമികചമയ്ക്കും.
അറിയുക
മുറിവേറ്റവരുടെ
മനസ്സിലെ പടയോരുക്കങ്ങൾക്ക്
ആയിരം യുദ്ധതന്ത്രങ്ങളെക്കാൾ ശക്തിയുണ്ട്
മാറി നിന്നത് ഒരു സമൂഹമായിരുന്നു.
എന്നെ പരിഹസിച്ചപ്പോൾ
അപഹാസ്യരായത്
ഒരു ജനതതിയായിരുന്നു
എന്നെ മുറിപ്പെടുത്തിയപ്പോൾ
മുറിവേറ്റത്ത്
മറ്റ് മനസ്സുകളിൽ കൂടിയായിരുന്നു
അത് കൊണ്ട് തന്നെ
എന്റെ ഓരോ വാക്കും
ഒഴിവാക്കപ്പെടുന്നവന്റെഗർജനമാണ്
അത് ഗോപുരങ്ങളെ തകർക്കും,
മുറിവേറ്റപെട്ടവരുടെ
നിശബ്ദരോദനം
ശബ്ദമായിമാറുന്ന
അനിവാര്യതയിൽ
കാലങ്ങളുടെ സഹനത്തിന്റെ ചൂളയിൽ
തപം ചെയിതിരുന്ന
എന്റെയും
അവരുടേയും
നീതിക്കായുള്ള പോരാട്ടം
പുതിയ ഭൂമികചമയ്ക്കും.
അറിയുക
മുറിവേറ്റവരുടെ
മനസ്സിലെ പടയോരുക്കങ്ങൾക്ക്
ആയിരം യുദ്ധതന്ത്രങ്ങളെക്കാൾ ശക്തിയുണ്ട്
Comments