അവനു... അവന്‍ നിയതിയുടെ കാമുകന്‍.... കാലങ്ങളുടെ പ്രവാചകന്‍.... സൂര്യന്റെ മറുപിറവി... മറ്റൊരു രാധേയനായ കൗന്തേയന്‍... ജീവന്റെ ഒരു പകുതി കൊണ്ട് പ്രോമിത്ത്യൂസും... മറു പകുതി കൊണ്ട് ഈഡിപ്പസ്സുമായവന്‍... തിരുമുറിവുകളുമായി...എന്റെ മടിയില്‍ കര്‍മ്മ കാണ്ഡത്തിന്റെ.. അടുത്ത എടിനായി കാത്തുകിടന്നവന്‍... എന്റെ സീതായനങ്ങളിലെ ലക്ഷ്മണന്‍.... സ്വപ്നവും പാപവും പൂക്കുന്ന കൗമാര സന്ധയയില്‍ ജീവന്റെ അപ്പവും.. ഞാനത്തിന്റെ വീഞ്ഞും തേടി എത്തിയ.. യജ്നശാലയൊന്നില്‍..പേരറിയാത്ത വന്റെ കാമനയുടേ ഹവിസ്സാകേണ്ടിവന്നവന്‍... നഷ്ടപ്പെട്ടവന്‍... എന്റെ മകന്‍.... മുറിവേറ്റ പക്ഷി.... പിടയ്ക്കുന്ന ഹ്രുദയവും... ചിതറിയ ചിന്തകളും... ശൂന്യമായ മിഴികളുമായി.. അറിവിന്റെ മറു വാക്കിനായി കാത്തു കിടന്നവന്‍... ബൗധിക നിയമങ്ങളേ... പ്രജ്ഞയുടെ ചൂടിനാല്‍ ഉരുക്കികളഞ്ഞവന്‍... എന്റെ അര്‍ജുനന്‍... യുദ്ധം മറന്ന യോധാവ്... കാലത്തില്‍ നിന്നും അവന്‍ കണ്ടു എടുത്ത അറിവിന്റെ ഉറവകള്‍.. അവനില്‍ നിന്ന് ഒഴുകി... അവന്‍ ഒരു സാഗരമാകുന്ന നിമിഷങ്ങളില്‍... അതില്‍ രവിയായി മുങ്ങിനിവരുന്‍പൊള്‍.. ഉണ്ണിയായി കുഞ്ഞായി.. അച്ചാ എന്നു വിളിച് ഞാന്‍... മകനെ നീ ഗുരുവാകുന്നൂ.......