അവനു...
അവന്‍ നിയതിയുടെ കാമുകന്‍....
കാലങ്ങളുടെ പ്രവാചകന്‍....
സൂര്യന്റെ മറുപിറവി...
മറ്റൊരു രാധേയനായ കൗന്തേയന്‍...
ജീവന്റെ ഒരു പകുതി കൊണ്ട് പ്രോമിത്ത്യൂസും...
മറു പകുതി കൊണ്ട് ഈഡിപ്പസ്സുമായവന്‍...
തിരുമുറിവുകളുമായി...എന്റെ മടിയില്‍ കര്‍മ്മ കാണ്ഡത്തിന്റെ..
അടുത്ത എടിനായി കാത്തുകിടന്നവന്‍...
എന്റെ സീതായനങ്ങളിലെ ലക്ഷ്മണന്‍....
സ്വപ്നവും പാപവും പൂക്കുന്ന കൗമാര സന്ധയയില്‍
ജീവന്റെ അപ്പവും..
ഞാനത്തിന്റെ വീഞ്ഞും തേടി എത്തിയ..
യജ്നശാലയൊന്നില്‍..പേരറിയാത്ത വന്റെ
കാമനയുടേ ഹവിസ്സാകേണ്ടിവന്നവന്‍...
നഷ്ടപ്പെട്ടവന്‍...
എന്റെ മകന്‍....
മുറിവേറ്റ പക്ഷി....
പിടയ്ക്കുന്ന ഹ്രുദയവും...
ചിതറിയ ചിന്തകളും...
ശൂന്യമായ മിഴികളുമായി..
അറിവിന്റെ മറു വാക്കിനായി കാത്തു കിടന്നവന്‍...
ബൗധിക നിയമങ്ങളേ...
പ്രജ്ഞയുടെ ചൂടിനാല്‍ ഉരുക്കികളഞ്ഞവന്‍...
എന്റെ അര്‍ജുനന്‍...
യുദ്ധം മറന്ന യോധാവ്...
കാലത്തില്‍ നിന്നും അവന്‍ കണ്ടു എടുത്ത അറിവിന്റെ ഉറവകള്‍..
അവനില്‍ നിന്ന് ഒഴുകി...
അവന്‍ ഒരു സാഗരമാകുന്ന നിമിഷങ്ങളില്‍...
അതില്‍ രവിയായി മുങ്ങിനിവരുന്‍പൊള്‍..
ഉണ്ണിയായി കുഞ്ഞായി..
അച്ചാ എന്നു വിളിച് ഞാന്‍...
മകനെ നീ ഗുരുവാകുന്നൂ....
എന്നിട്ടും...
എന്റെ ഹ്രുദയത്തെ വാക്കുകള്‍ കൊണ്ട് മുറിപെടുത്തിയതും...
മനസ്സിന്റെ മവുനത്തെ...
അര്‍ധഗര്‍ഭങ്ങളയ നൊട്ടങ്ങള്‍ കൊണ്ട് എറിഞ്ഞുടച്ചതും...
നീയായിരുന്നല്ലൊ?
കുഞ്ഞേ നീ അറിയാത്തെ പോയൊ
എന്നിലെ അമ്മയേ?
ഒരിക്കല്‍ കൂടി തൊല്‍ വി യുടെ വിഷപാത്രം ഏറ്റുവാങ്ങാന്‍ ഈ സൊക്രട്രിസ്സ് ജന്മം...
ഒടുവില്‍ അന്ത്യതാഴത്തിന്നു മുന്‍പു...നീ വന്നു...
കാല്‍പാദങ്ങളെ നനയിച്ച
ആദിയ കണ്ണു നീര്‍തുള്ളി..
നിന്റെതായിരുന്നു...
എന്റെ മകന്റെത്...
നൊവുന്റെ ഉമ്മിത്തികായി നിന്നെ വിട്ടു കൊടുക്കുക വയ്യ...
നീ ഉരുകുമ്പൊള്‍...
ഗംഗയായി..പുണ്യ് ജലമായി..
ഞാന്‍ ഇതാ പേയ്തിറങ്ങുന്നു...
അമ്മ മൊക്ഷമാണു എന്ന അറിവിനാല്‍ നീ ജ്നാനസ്നാനപെടുക...
(കടപ്പാട്..രണ്ടു സുമനസ്സുകള്‍ക്ക്)
Comments
അതിനു പുരാണേതിഹാസ, ചരിത്ര സക്ഷ്യം.
അതെ , ‘തത്ത്വമസി’
അല്ല,‘അഹംബ്രഹ്മായിറ്റ്സ്മി’!
പക്ഷെ ,അക്ഷരത്തെറ്റുകള്‍ ധാരാളം!
അതു ശരിയായില്ലെങ്കില്‍ എന്തൊക്കെ ആശയങ്ങള്‍
നിരത്തിവച്ചാലും വേണ്ടത്ര ആസ്വാദനക്ഷമത കിട്ടില്ല!ശ്രദ്ധിക്കുമല്ലൊ.
എല്ലാവിധ നന്മകളും നേരുന്നു..
I kneel down before it....a feeling of awe and the transcendental stillness.....
Let me be.......
love.