(ഒരു മഴക്കാലത്തു..ആരൊടും
പറയാതെ..ഒരു പുരുഷന്റേ ഉള്‍ചുടില്‍ മാത്രം വിശ്വസിചു ദിക്കറിയാതെ എവിടെക്കൊ ഇറങ്ങിപൊയ മഴയെ സ്നേഹിച എന്റെ കൂട്ടുകാര്‍ക്ക്..)
നിനക്ക്...
പുറത്ത് മഴ പെയ്യുന്നു..
ജാലകത്തിനപ്പുറം...ചാറ്റല്‍ മഴ ചിണുങ്ങനെ...
പിന്നെ പതിയെ അതിന്റെ താളത്തിനു വേഗം കൂടുന്നു...
ചെറിയ മഴ മുത്തുകള്‍ എന്റെ പുസ്ത കതാളുകളിലേയ്ക്കും...
പാറി വീഴുന്നു...
അക്ഷരങ്ങളേ നനയിചുകൊണ്ട്
അവയുമയി ചങ്ങാത്തത്തിലാവാന്‍..
മഴത്തുള്ളികളുടെ വിഫല ശ്രമം..
പക്ഷെ ഒരു നിമിഷാര്‍ധതിന്റെ
ഇടവേളയ്കപ്പുറം
ആ നനവ്
ഒരൊര്‍മ മാത്രമാവുന്നു..
അക്ഷരങ്ങള്‍
ആത്മവിലേയ്ക്കാണോ ആ മഴത്തുള്ളിയേ...സ്വീകരിചത്ത്????
അതോ തിരസ്കാരത്തിന്റെ വേദനയില്‍
ആ മഴത്തുള്ളി സ്വയം ഉള്‍വലിഞ്ഞതോ????
അറിയില്ല...
എന്റെ അറിവില്ലായ്മയുടെ പട്ടികയില്‍ ഒന്നു കൂടി...
ഇതിരി കുഞ്ഞന്മാരായ മഴത്തുള്ളികള്‍ക്കു പകരം ഇപ്പൊള്‍ എനിക്കുമുന്‍പില്‍
തുള്ളിക്ക് ഒരു കുടമായി പെയ്തുതിമര്‍ക്കുന്ന മഴ...
ആര്‍ക്കു വേണ്ടിയും കാത്തു
നില്‍കാതെ സ്വയം ആടിതിമര്‍ക്കുന്ന മഴ...
കാവിലെ തിറയില്‍
കെട്ടിയാടുന്ന തെയ്യം പോലെ...
സര്‍പ്പപ്പ്പാട്ടിന്റെ ഒടുവിലേ
യാമങ്ങളില്‍
കെട്ടുപിണയുന്ന നിറങ്ങളുമയി...കളത്തില്‍ ആടിയുലയുന്ന..പെണ്ണിനെ പോലെ..മഴ എനിക്ക് മുന്‍പില്‍....
ഈ നിമിഷങ്ങളില്‍ നീ എവിടെയണു?
നിനക്കുമുന്‍പിലും
മഴയുണ്ടോ?
അതൊ നിന്റെ പുറം കാഴചകള്‍
നിനക്കു സമ്മാനിക്കുന്നത്
ഉരുകിതിളക്കുന്ന
നഗരത്തിന്റേ വിളറിയ മുഖം മാത്രമാണോ?
അറിയില്ല...
ഒടുവിലേ വരിയായി ഞാന്‍ ഇതു കുറിക്കട്ടേ...
ഓര്‍മ്മയുടേ മഴക്കാലം നിനക്ക് ഒരിക്കലും നഷ്ട്ടം ആവാതിരിക്കട്ടെ....
Comments
valsalyathode,
http://malayalam-blogs.blogspot.com/2007/04/all-about-malayalam-blogs.html