വിഷു കൈനീട്ടം....
നാളെ വിഷുവാണു..
അവന്‍ എത്തും...
എറ്റവും നിര്‍മലമായ ചിരി എനിക്കു സമ്മാനിച്...
അവന്‍ എന്നോട്...ചോദിക്കും...അവന്റേ...വിഷു കൈ നീട്ടം...
എന്തു ഞാന്‍ നല്‍ക്കും?
ശൂന്യമായ...ഒരു മുറിയില്‍...ഓല കീറുകളുടെ സമൃധിക്കിടയിലൂടെ ആകാശം കണ്ടുറങ്ങുന്ന ഞാന്‍...
പകലുകളില്‍ ഒരു പൊട്ടകുടത്തിലെ..തിളചുമറിയുന്ന വെള്ളത്തിനായി..സ്തിരമായി..ഒരു പിടി വറ്റ്..പോലും മാറ്റി വെയ്ക്കാനാവാത്ത ഞാന്‍..
ആ ഞാന്‍ എങ്ങി നെ?എന്തു കൊടുക്കും അവനു?
പുറത്തു..മകരചൂട്..ഉരുക്കുകയാണു...എല്ലാറ്റിനെയും..ഞാനും ഉരുകുകയാണു...
ഒരു തണുത്ത കാറ്റ്...
എവിടെക്കു എന്നില്ലാതെ പാറി വീണ ഒരു കുഞ്ഞനില...
മുറ്റത്തെ കണികൊന്നയുടെ തളിരില...
എന്നാണു ഈ ഉണക്കമരം തളിത്തതു പൂത്തതു?
അതിന്റെ എത്താത്ത കൊബില്‍..ഒരു കുടന്ന കൊന്ന പൂ...
അവനുള്ള വിഷു കൈനീട്ടം...
അതെ..ഈ കൊന്ന പൂവിന്റെ സമൃധിയാണു..നിറനാണു..ഇ ക്കുറി നിനക്കയി ഞാന്‍ കാത്തു വയ്ക്കുന്നതു..
നീ വരുക..ഇതു നെഞ്ചേറ്റുക..
എന്റെ സന്ധ്യക്ക്..പുതിയ കുക്കുമവര്‍ണം..
വേഗം നേരം പുലര്‍ന്നുവെങ്കില്‍
അവന്‍ ഒന്ന് വന്നെങ്കില്‍...
രാവിനെ കനപ്പിക്കാന്‍...മഴ എത്തുന്നു...
പുതു മഴയുടെ ആരവം..
തുള്ളിക്കു ഒരു കുടമായി..
ആദിയ മഴ വേനല്‍ മഴ...
മനസ്സു തുടികൊട്ടെണ്ടതാണു...
പക്ഷെ ഈ മഴ യില്‍ എന്റെ പാവം കൊന്ന പൂ...
ഞാന്‍ അവനായി കാത്തു വെച വിഷു കാഴച...
എന്റെ എക സമ്പാധിയം...
ഒറ്റ ജാലകത്തിലൂടെ ഒരു മഴുകുതിരി വെട്ടത്തില്‍..ഏറെ പണിപ്പയട്ടു ഞാന്‍ കണ്ടു..
ആ ഒരു പൂങ്കുല..മഴയില്‍ കുളിചുവെങ്കിലും അവിടെ തന്നെ ഉണ്ട്..മഴയെ തോല്‍പ്പിച്..
മഴ തോര്‍ന്ന പുലരി..
അവന്‍ വരും...
എന്റെ..സ്വര്‍ണ്ണ പൂക്കള്‍...ഞാന്‍ അവനായി കൊടുക്കും...
പക്ഷെ..മഴ എന്നയും എന്റെ കോന്ന പൂക്കളെയും തോല്‍പ്പിചു കളഞ്ഞു..
മണ്ണില്‍ പൊടിപിടിചു...
മരിചു മരവിചു...
"എവിടെ എന്റെ വിഷു കൈനീട്ടം?"...
ഒരു ചിരി ഒരായിരം കണികൊന്ന പൂക്കുന്ന ചിരിയുമായി അവന്‍...
"കണ്ണടക്കുക"ഞാന്‍...
പക്ഷെ..എന്തു വെയ്ക്കും..ഈ നുനുത്ത കയ്യില്‍...
വീണ്ടും മഴ...
അവന്റെ കയ്യിലെയ്ക്ക് ഇറ്റ് വീണത്..എന്റെ ഒരു തുള്ളി കണ്ണിരായിരുന്നു..
അവന്‍ മിഴി തുറക്കുമ്മുന്‍പു ഞാന്‍ മുഖം മാറ്റി...
"ഹായ് ...മഴ തുള്ളി...ഇതു വരെ..എനിക്കു കിട്ടിയതില്‍ വെച്ച്
എറ്റവും നല്ല വിഷു കൈനീട്ടം"
പുറത്തു മഴ പേയ്തു കൊണ്ടെ ഇരുന്നു...
അകത്തും..
Comments
idea attractive...
Be a drop,a pearl...it is precious.....
kavithay assalaayii ketto oru cheriya samsayam..? kavithayile
vishu nale,
nale varunna vishuvine kurichu purarathu makarachhodu urukikaththunna nal orthittundayirunnuvo....?